- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജില്ലയിലെ അഞ്ച് സീറ്റിലും പേര് തിരുകി കയറ്റി അയച്ചിട്ടും നറുക്കു വീണില്ല; കോഴിക്കോട് ഡിസിസി പ്രസിഡന്റ് അബുവിന് കടുത്ത നിരാശ
കോഴിക്കോട്: എന്റെ നമ്പർ എപ്പോൾ വരും? ചോദിക്കുന്നത് മറ്റാരുമില്ല, പലതവണ മത്സരിക്കാൻ കുപ്പായം തയിച്ചിട്ടും അതിന് സാധിക്കാതെ പോയ കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ സി അബുവാണ്. മത്സരിക്കാനുള്ള മോഹവുമായി ജില്ലയിലെ അഞ്ച് സീറ്റുകളിലാണ് അബുവിന്റെ പേര് തിരുകി കയറ്റിയത്. എന്നാൽ ഒടുവിൽ പട്ടിക വന്നപ്പോൾ എല്ലായിടത്തു നിന്നും അബുവിനെ വെട്ടി. ഒടുവിൽ തനിക്കുള്ള നിരാശ അബു തന്നെ തുറന്നു പറഞ്ഞു. ജില്ലയിൽ കോൺഗ്രസ് മൽസരിക്കുന്ന അഞ്ചു മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടികയിലും തന്റെ പേരുണ്ടായിരുന്നെന്നും സീറ്റ് നിഷേധിക്കപ്പെട്ടവരുടെ പട്ടികയിലും തന്റെ പേരാണ് ആദ്യമെന്നും അബു പറഞ്ഞു. സീറ്റ് നിഷേധിച്ചതിന്റെ നിരാശ മറക്കാൻ വേണ്ടി അബു പറയുന്ന കാര്യങ്ങൾ ഇങ്ങനെയാണ്: മോഹൻലാൽ നല്ല നടനാണ്. എന്നു കരുതി പ്രേമം സിനിമയിൽ നിവിൻ പോളിക്കു പകരം മോഹൻലാലിനെ അഭിനയിപ്പിക്കാൻ കഴിയുമോ? മമ്മൂട്ടി മഹാനായ നടനാണ്, എന്നു കരുതി ചാർലിയിൽ മമ്മൂട്ടിയെ അഭിനയിപ്പിക്കാൻ കഴിയുമോ? അതുപോലെ ഓരോ സീറ്റിലും യോജിച്ചവരെ പാർട്ടി കണ്ടെത്തുകയായിരുന്നെന്നും കെ.സി. അബു
കോഴിക്കോട്: എന്റെ നമ്പർ എപ്പോൾ വരും? ചോദിക്കുന്നത് മറ്റാരുമില്ല, പലതവണ മത്സരിക്കാൻ കുപ്പായം തയിച്ചിട്ടും അതിന് സാധിക്കാതെ പോയ കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ സി അബുവാണ്. മത്സരിക്കാനുള്ള മോഹവുമായി ജില്ലയിലെ അഞ്ച് സീറ്റുകളിലാണ് അബുവിന്റെ പേര് തിരുകി കയറ്റിയത്. എന്നാൽ ഒടുവിൽ പട്ടിക വന്നപ്പോൾ എല്ലായിടത്തു നിന്നും അബുവിനെ വെട്ടി. ഒടുവിൽ തനിക്കുള്ള നിരാശ അബു തന്നെ തുറന്നു പറഞ്ഞു.
ജില്ലയിൽ കോൺഗ്രസ് മൽസരിക്കുന്ന അഞ്ചു മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടികയിലും തന്റെ പേരുണ്ടായിരുന്നെന്നും സീറ്റ് നിഷേധിക്കപ്പെട്ടവരുടെ പട്ടികയിലും തന്റെ പേരാണ് ആദ്യമെന്നും അബു പറഞ്ഞു. സീറ്റ് നിഷേധിച്ചതിന്റെ നിരാശ മറക്കാൻ വേണ്ടി അബു പറയുന്ന കാര്യങ്ങൾ ഇങ്ങനെയാണ്:
മോഹൻലാൽ നല്ല നടനാണ്. എന്നു കരുതി പ്രേമം സിനിമയിൽ നിവിൻ പോളിക്കു പകരം മോഹൻലാലിനെ അഭിനയിപ്പിക്കാൻ കഴിയുമോ? മമ്മൂട്ടി മഹാനായ നടനാണ്, എന്നു കരുതി ചാർലിയിൽ മമ്മൂട്ടിയെ അഭിനയിപ്പിക്കാൻ കഴിയുമോ? അതുപോലെ ഓരോ സീറ്റിലും യോജിച്ചവരെ പാർട്ടി കണ്ടെത്തുകയായിരുന്നെന്നും കെ.സി. അബു പറഞ്ഞു. കുന്നമംഗലം സീറ്റിൽ അവസാന നിമിഷംവരെ സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെട്ടിരുന്ന താൻ അവസാന നിമിഷം പുറത്തായതു സംബന്ധിച്ചു സൗത്ത് മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പു യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അബു.
നേതൃത്വത്തിന്റെ അതൃപ്തിയും വിവാദ പ്രസ്താവനകളുമാണ് അബുവിന് ഇത്തവണ സീറ്റ് ലഭിക്കാതിരിക്കാൻ കാരണമായത്. കുന്ദമംഗലം സീറ്റിലായിരുന്നു അബുവിന് പ്രതീക്ഷ. എന്നാൽ, ഈ സീറ്റ് സിദ്ദിഖ് കൊണ്ടുപോകുകയായിരുന്നു. കോഴിക്കോട് ജില്ലയിൽ വിജയ സാധ്യതയുള്ള സീറ്റിൽ മാത്രമെ താൻ മത്സരിക്കൂ എന്ന നിലപാടിലായിരുന്നു സിദ്ദീഖ്. തവനൂർ സീറ്റ് നൽകാമെന്ന് പാർട്ടി പറഞ്ഞെങ്കിലും ഇതു സ്വീകരിക്കാന് സിദ്ദീഖ് തയ്യാറല്ലായിരുന്നില്ല. കുന്നമംഗലം സീറ്റിലായിരുന്നു സിദ്ദീഖും കണ്ണു വച്ചത്. ഒടുവിൽ ഉമ്മൻ ചാണ്ടിയുടെ പിന്തുണയോടെ അത് നേടിയെടുക്കുകയും ചെയ്തു.
സീറ്റ് ലഭിക്കാതായതോടസിദ്ദീഖ് അനുകൂലികൾ അബുവിനെതിരെ സോഷ്യൽ മീഡിയകളിലും മറ്റും പരിഹാസ്യ പോസ്റ്റുകൾ പ്രചരിപ്പിച്ചതാണ് പ്രശ്‌നതുടക്കം. അബുവിന് മത്സരിക്കാൻ ഉറപ്പ് ലഭിച്ചതോടെ മാദ്ധ്യമ പ്രവർത്തകരുടെ പിന്തുണ തേടി മദ്യ സൽകാരം നടത്തിയെന്നായിരുന്നു സിദ്ദീഖ് അനുകൂലികളുടെ ആക്ഷേപം. എന്നാൽ കെസി അബുവിനോടൊപ്പം നിൽക്കുന്നവർ സിദ്ദീഖ് നസീമ പ്രശ്‌ന കുത്തിപൊക്കുകയാണ് ചെയ്യുന്നത്. ഇതോടെ മത്സര രംഗത്തേക്ക് കാലെടുത്ത് വെയ്ക്കും മുമ്പേ കുന്ദമംഗലത്ത് തമ്മിലടി രൂക്ഷമായിരിക്കുകയാണ്.