- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇപ്പോൾ ഉണ്ടായത് 11 വർഷമായി ഞാൻ നേരിടുന്ന അക്രമങ്ങളുടെ തുടർച്ച; വീട്ടനകത്തേക്ക് ട്യൂബ് എറിഞ്ഞശേഷം അക്രമികൾ രക്ഷപ്പെട്ടുവെന്നും കെ സി ഉമേഷ്ബാബു; എംഎൻ വിജയനൊപ്പം നിന്ന് പാർട്ടിക്കുവേണ്ടി പ്രവർത്തിച്ച മുൻ പു.ക.സ നേതാവിന് നേരെയുണ്ടായ അക്രമം ആശയങ്ങളെ നേരിടാൻ കഴിയാത്ത ഭീരുത്വമെന്ന് പ്രതികരിച്ച് കെകെ രമയും
കണ്ണൂർ: കഴിഞ്ഞ 11 വർഷക്കാലമായി ഞാൻ നേരിടുന്ന പ്രശ്നങ്ങളുടെ തുടർച്ചയാണ് തന്റെ വീടിനു നേരെയുള്ള കഴിഞ്ഞ ദിവസത്തെ അ്ക്രമമെന്ന് മുൻ പുരോഗമന കലാസാഹിത്യ സംഘം നേതാവും കവിയുമായ കെ.സി. ഉമേഷ് ബാബു. 2007 ൽ പു.ക.സ. വിട്ടതോടെ സിപിഎം. ന്റെ കടുത്ത വിമർശകനായിരുന്നു ഉമേഷ് ബാബു. സിപിഎം. പ്രവർത്തകരിൽ നിന്നും അഞ്ച് തവണ തനിക്കു നേരെ വധശ്രമമുണ്ടായിരുന്നു. അടുത്തിടെ കീഴാറ്റൂർ ബൈപാസ് വിഷയത്തിൽ സിപിഎം. നിലപാടിനെതിരെ ചാനൽ ചർച്ചകളിൽ ശക്തമായി ഉമേഷ് ബാബു പ്രതികരിച്ചിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം വീടിനകത്തേക്ക് ട്യൂബ് ലൈറ്റ് എറിഞ്ഞ് അക്രമിക്കാൻ ശ്രമിച്ചത്. ശക്തിയേറിയ ഗ്ലാസ് കൊണ്ട് നിർമ്മിച്ചതു കൊണ്ടു മാത്രമാണ് ജനൽ പൊട്ടിച്ചിതറാത്തതും തനിക്ക് പരിക്കേൽക്കാതിരുന്നതും എന്ന് ഉമേഷ് ബാബു മറുനാടൻ മലയാളിയോട് പറഞ്ഞു. കണ്ണൂർ പാറക്കണ്ടിയിലെ വീടിന് നേരെ രാവിലെ 6.30 ഓടെയാണ് സംഭവം. റോഡരികിലുള്ള വീട്ടിൽ ട്യൂബ് എറിഞ്ഞ ശേഷം ബൈക്ക് ഓടിച്ച് പോകുന്ന ശബ്ദം കേട്ടതായും ഉമേഷ് ബാബു പറയുന്നു. ആരാണ് ഇതിന് പിറകിലെന്ന് തനിക്ക് അറിയില്ല. ട്യൂബ്
കണ്ണൂർ: കഴിഞ്ഞ 11 വർഷക്കാലമായി ഞാൻ നേരിടുന്ന പ്രശ്നങ്ങളുടെ തുടർച്ചയാണ് തന്റെ വീടിനു നേരെയുള്ള കഴിഞ്ഞ ദിവസത്തെ അ്ക്രമമെന്ന് മുൻ പുരോഗമന കലാസാഹിത്യ സംഘം നേതാവും കവിയുമായ കെ.സി. ഉമേഷ് ബാബു. 2007 ൽ പു.ക.സ. വിട്ടതോടെ സിപിഎം. ന്റെ കടുത്ത വിമർശകനായിരുന്നു ഉമേഷ് ബാബു.
സിപിഎം. പ്രവർത്തകരിൽ നിന്നും അഞ്ച് തവണ തനിക്കു നേരെ വധശ്രമമുണ്ടായിരുന്നു. അടുത്തിടെ കീഴാറ്റൂർ ബൈപാസ് വിഷയത്തിൽ സിപിഎം. നിലപാടിനെതിരെ ചാനൽ ചർച്ചകളിൽ ശക്തമായി ഉമേഷ് ബാബു പ്രതികരിച്ചിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം വീടിനകത്തേക്ക് ട്യൂബ് ലൈറ്റ് എറിഞ്ഞ് അക്രമിക്കാൻ ശ്രമിച്ചത്. ശക്തിയേറിയ ഗ്ലാസ് കൊണ്ട് നിർമ്മിച്ചതു കൊണ്ടു മാത്രമാണ് ജനൽ പൊട്ടിച്ചിതറാത്തതും തനിക്ക് പരിക്കേൽക്കാതിരുന്നതും എന്ന് ഉമേഷ് ബാബു മറുനാടൻ മലയാളിയോട് പറഞ്ഞു.
കണ്ണൂർ പാറക്കണ്ടിയിലെ വീടിന് നേരെ രാവിലെ 6.30 ഓടെയാണ് സംഭവം. റോഡരികിലുള്ള വീട്ടിൽ ട്യൂബ് എറിഞ്ഞ ശേഷം ബൈക്ക് ഓടിച്ച് പോകുന്ന ശബ്ദം കേട്ടതായും ഉമേഷ് ബാബു പറയുന്നു. ആരാണ് ഇതിന് പിറകിലെന്ന് തനിക്ക് അറിയില്ല. ട്യൂബ് പൊട്ടിച്ചിതറി കിടക്കുന്നുണ്ട്. മെർക്കുറി അടങ്ങിയ ഭാഗം ശരീരത്തിൽ തറച്ചാൽ ഉണങ്ങാത്ത മുറിവ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു കാലത്ത് സിപിഎം. ന്റെ പൊതു വേദികളിൽ നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു ഉമേഷ് ബാബു. പരേതനായ പ്രൊഫ. എം.എൻ. വിജയനോടൊപ്പം പാർട്ടിക്കു വേണ്ടി ജില്ലക്കകത്തും പുറത്തും സജീവമായി നിലകൊണ്ടിരുന്നു.
പു.ക.സ.യുമായി ബന്ധം വിച്ഛേദിച്ചശേഷം പ്രസംഗങ്ങളിലും ലേഖനങ്ങളിലും ചാനൽ ചർച്ചകളിലും സിപിഎം. നയങ്ങളെ നിശിതമായി വിമർശനം അഴിച്ചു വിട്ടിരുന്നു. അതോടെ സിപിഎമ്മോ അനുകൂല സംഘടനകളോ ഉമേഷ് ബാബുവിനെ പരിപാടികളിൽ പങ്കെടുപ്പിച്ചിരുന്നില്ല. കഴിഞ്ഞ യു.ഡി.എഫ് ഭരണ കാലത്ത് ഉമേഷ് ബാബുവിനെ വധിക്കാൻ ഗൂഢാലോചന നടന്നതായി ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായതിനെ തുടർന്ന് പൊലീസ് സംരക്ഷണം നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ ഉമേഷ് ബാബു പൊലീസ് കാവൽ നിരസിക്കുകയായിരുന്നു. ആശയപരമായുള്ള അഭിപ്രായ വ്യത്യാസം ജനാധിപത്യത്തിൽ സ്വാഭാവികമാണെന്നും എന്നാൽ അതിന്റെ പേരിൽ അക്രമിക്കുന്നത് ഫാസിസ്റ്റ് ശൈലിയാണെന്നും ഉമേഷ് ബാബു പറഞ്ഞു. തനിക്കു നേരെയുള്ള അക്രമത്തിൽ പൊലീസിന് പോലും ഒന്നും ചെയ്യാൻ പറ്റില്ലെന്നറിയാം. അയൽവാസികളാണ് പൊലീസിനെ പോലും അറിയിച്ചതെന്ന് ഉമേഷ് ബാബു പറഞ്ഞു.
ഈ ആക്രമണം ആശയങ്ങളെ നേരിടാൻ കഴിയാത്ത ഭീരുത്വമാണ് പുറത്തു കൊണ്ടുവരുന്നതെന്ന് ആർഎംപി നേതാവും ടിപി ചന്ദ്രശേഖരന്റെ പത്‌നിയുമായ കെകെ രമയും പ്രതികരിച്ചു.
രമ നൽകിയ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
ഉമേഷ്ബാബുവിന്റെ വീടിനുനേരെയുണ്ടായ അക്രമം-ആശയങ്ങളെ നേരിടാൻ കഴിയാത്ത ഭീരുത്വം
കവിയും സാംസ്‌കാരിക പ്രവർത്തകനുമായ കെ.സി ഉമേഷ്ബാബുവിന്റെ കണ്ണൂരിലെ വീടിനു നേരെയുണ്ടായ അക്രമം ആശയങ്ങളെ നേരിടാനാകാതെ ആയുധമേന്തുന്നവരൂടെ ഭീരുത്വമാണ് കാണിക്കുന്നത്. സിപിഎമ്മിന്റെ ഫാസിസ്റ്റ് നയങ്ങളെ ശക്തമായി എതിർക്കാറുള്ളയാളാണ് ഉമേഷ്ബാബു. ഇക്കാരണംകൊണ്ടുതന്നെ അദ്ദേഹത്തിന് നേരെ നിരന്തരമായ ആക്രമണഭീഷണി നിലവിലുണ്ട്. ഉമേഷ്ബാബുവിനെ അപായപ്പെടുത്താൻ മുമ്പ് നടന്ന ശ്രമങ്ങൾ ടിപി വധക്കേസ് അന്വേഷണ സമയത്ത് ചില പ്രതികൾ വെളിപ്പെടുത്തിയതായി വാർത്തകൾ പുറത്തുവന്നിരുന്നു.
ഉമേഷ്ബാബുവിനെ പങ്കെടുപ്പിക്കുന്നതിനെതിരായ സിപിഎം ഭീഷണി കാരണം കണ്ണൂരിലെ ഒരു പാർട്ടി ഗ്രാമത്തിൽ യുക്തിവാദിസംഘത്തിന്റെ പരിപാടി വിലക്കപ്പെട്ടതും അവർക്ക് പരിപാടി ഉപേക്ഷിക്കേണ്ടി വന്നതും നവസാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായി മാറിയിട്ട് അധികകാലമായിട്ടില്ല. എതിർശബ്ദങ്ങളെ ഭയപ്പെടുത്തി ഇല്ലാതാക്കുന്ന ഫാസിസത്തിന്റെ മുഖമാണ് കണ്ണൂരിൽ കാണുന്നത്.
സിപിഎമ്മിന്റെ നയവൈകല്യങ്ങൾക്കെതിരെ ചോദ്യമുന്നയിക്കുമ്പോൾ മറുപടി പറയാനാകാതെ ചോദ്യകർത്താക്കളെ കായികമായി നേരിടുകയാണ് ആ പാർട്ടി ചെയ്യുന്നത്. സിപിഎം ഭരണത്തിൽ സാംസ്‌കാരിക പ്രവർത്തകർക്കുപോലും രക്ഷയില്ലാത്ത അവസ്ഥയാണ് വന്നുചേരുന്നത് .ഇതിനെതിരെ ജനാധിപത്യവിശ്വാസികൾ രംഗത്ത് വരണം.
ഭിന്നാഭിപ്രായങ്ങളെ പൊറുപ്പിക്കില്ലെന്ന അസഹിഷ്ണുത ജനാധിപത്യത്തിന്റെ പ്രാണനെ തന്നെയാണ് ഉന്നമിടുന്നതെന്ന് മറക്കരുത്.