- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല വിഷയത്തിൽ മന്ത്രി കടകംപള്ളിയുടെ പ്രസ്താവനകളിൽ പാർട്ടിക്കുള്ളിൽ അതൃപ്തി; ശബരിമലയിൽ യുവതികളെ കയറ്റാത്തത് സർക്കാരിന് താൽപര്യമില്ലാത്തതു കൊണ്ടെന്ന തുറന്നുപറച്ചിലിൽ കമ്മ്യൂണിസ്റ്റുകൾക്ക് ചേരുന്നതല്ലെന്ന് വിമർശനം; 'ആക്ടിവിസ്റ്റുകൾ ശബരിമലയിൽ പോകരുതെന്ന് പറയേണ്ട കാര്യമെന്ത്? മന്ത്രി പറയുന്നതെല്ലാം ഇടതുമുന്നണിക്ക് വിഴുങ്ങാനാവില്ലെന്ന് തുറന്നടിച്ച് ചന്ദ്രൻ പിള്ള
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനന്റെ പ്രസ്താവനകളിൽ പാർട്ടിക്കുള്ളിൽ അതൃപ്തി. ആക്ടിവിസ്റ്റുകൾ മല കയറേണ്ടതില്ലെന്നും യുവതികളെ പ്രവേശിപ്പിക്കാൻ സർക്കാറിന് താൽപ്പര്യമില്ലും മന്ത്രി അടുത്ത ദിവസങ്ങളിൽ തുറന്നു പറഞ്ഞു കൊണ്ട് രംഗത്തെത്തിയിരുന്നു. ഈ പ്രസ്താവന സിപിഎം കേന്ദ്രങ്ങളെ ശരിക്കും അമ്പരപ്പിക്കുകയുണ്ടായി. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി എടുത്തുപറഞ്ഞു കൊണ്ടിരുന്ന നവോത്ഥാന സങ്കൽപ്പത്തിന് എതിരാണ് ഈ സംഭവമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഈ വിഷയത്തിൽ പാർട്ടിക്കുള്ളിൽ ഭിന്നതയുണ്ടെന്ന് വ്യക്തമാക്കി സിപിഐഎം സംസ്ഥാനകമ്മിറ്റിയംഗം കെ ചന്ദ്രൻ പിള്ള രംഗത്തുവന്നു. ശബരിമല യുവതീപ്രവേശന വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നടത്തിയ പ്രസ്താവനകളെ പരസ്യമായി തള്ളിപ്പറഞ്ഞു കൊണ്ടാണ് അദ്ദേഹം രംഗത്തെത്തിയത്. ആക്ടിവിസ്റ്റുകൾക്കും നിരീശ്വരവാദികൾക്കും ശബരിമലയിൽ പോകാൻ പാടില്ലെന്ന് പറയേണ്ട ആവശ്യമില്ലെന്ന് ചന്ദ്രൻ പിള്ള പറഞ്ഞു. മന്ത്രി സമ്മർദ്ദത്തിന്റെ പുറത്ത് പറഞ്ഞത്
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനന്റെ പ്രസ്താവനകളിൽ പാർട്ടിക്കുള്ളിൽ അതൃപ്തി. ആക്ടിവിസ്റ്റുകൾ മല കയറേണ്ടതില്ലെന്നും യുവതികളെ പ്രവേശിപ്പിക്കാൻ സർക്കാറിന് താൽപ്പര്യമില്ലും മന്ത്രി അടുത്ത ദിവസങ്ങളിൽ തുറന്നു പറഞ്ഞു കൊണ്ട് രംഗത്തെത്തിയിരുന്നു. ഈ പ്രസ്താവന സിപിഎം കേന്ദ്രങ്ങളെ ശരിക്കും അമ്പരപ്പിക്കുകയുണ്ടായി. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി എടുത്തുപറഞ്ഞു കൊണ്ടിരുന്ന നവോത്ഥാന സങ്കൽപ്പത്തിന് എതിരാണ് ഈ സംഭവമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഈ വിഷയത്തിൽ പാർട്ടിക്കുള്ളിൽ ഭിന്നതയുണ്ടെന്ന് വ്യക്തമാക്കി സിപിഐഎം സംസ്ഥാനകമ്മിറ്റിയംഗം കെ ചന്ദ്രൻ പിള്ള രംഗത്തുവന്നു.
ശബരിമല യുവതീപ്രവേശന വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നടത്തിയ പ്രസ്താവനകളെ പരസ്യമായി തള്ളിപ്പറഞ്ഞു കൊണ്ടാണ് അദ്ദേഹം രംഗത്തെത്തിയത്. ആക്ടിവിസ്റ്റുകൾക്കും നിരീശ്വരവാദികൾക്കും ശബരിമലയിൽ പോകാൻ പാടില്ലെന്ന് പറയേണ്ട ആവശ്യമില്ലെന്ന് ചന്ദ്രൻ പിള്ള പറഞ്ഞു. മന്ത്രി സമ്മർദ്ദത്തിന്റെ പുറത്ത് പറഞ്ഞത് ശരിയായ ആശയ അടിത്തറയിൽ നിന്നുകൊണ്ടാകണമെന്നില്ല. ദേവസ്വം മന്ത്രിയും പ്രസിഡന്റും പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങേണ്ട ബാധ്യത ഇടതുമുന്നണിക്കില്ല. അത് ചിലപ്പോൾ തിരുത്തേണ്ടി വരും. ശബരിമലയിലേക്ക് വരേണ്ടെന്ന് പറയാൻ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ചന്ദ്രൻ പിള്ള വ്യക്തമാക്കി. മാതൃഭൂമി ന്യൂസ് സൂപ്പർ പ്രൈം ടൈം ചർച്ചയ്ക്കിടെയായിരുന്നു സിപിഐഎം നേതാവിന്റെ പ്രതികരണം.
''യാതൊരു തെറ്റിദ്ധാരണയും വേണ്ട. ഞാൻ ഒരു പൊളിറ്റിക്കൽ ആക്ടിവിസ്റ്റാണ്. ആക്ടിവിസം പാപമല്ല, തെറ്റുമല്ല. പക്ഷെ അത് ഒരു സന്ദർഭവുമായി ബന്ധപ്പെടുത്തിയെടുക്കണം. ആക്ടിവിസ്റ്റുകൾക്കൊന്നും ശബരിമലയിൽ പോകാൻ പാടില്ലെന്ന് പറയുന്നതിന്റെ കാര്യമെന്തുണ്ട്? അവിടെ നിരീശ്വരവാദികൾക്ക് പോകാൻ കഴിയില്ലെന്ന് ആർക്ക് പറയാൻ കഴിയും? ദേവസ്വം മന്ത്രിയുടെ പ്രസ്താവനകൾ എല്ലാം അങ്ങ് അതേപോലെ ഏറ്റുവാങ്ങാൻ ഇടതുപക്ഷമുന്നണിക്ക് ചിലപ്പോൾ കഴിഞ്ഞില്ലെന്ന് വരും. ഒരു മന്ത്രി സമ്മർദ്ദത്തിന്റെ പുറത്ത് പറഞ്ഞത് ശരിയായ ആശയ അടിത്തറയിൽ നിന്നുകൊണ്ടാകണമെന്നില്ല.
ഒരു ക്രമസമാധാന പ്രശ്നം അവിടെ ഉണ്ടാകാതെ സമാധാനപരമായി പോകണമെന്ന് അഗ്രഹിക്കുന്ന ഒരു മന്ത്രി പറഞ്ഞിട്ടുള്ളതാകാം. അതുകൊണ്ട് അടിസ്ഥാന ഇടതുപക്ഷ നിലപാടുകൾക്ക് മാറ്റം വരില്ല. ചിലപ്പോൾ ദേവസ്വം പ്രസിഡന്റ് പറഞ്ഞതും..അവർക്ക് പറയാം. അവർ പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങേണ്ട ബാധ്യത മുന്നണിക്കില്ല. ചിലപ്പോൾ അവർ തിരുത്തേണ്ടിയും വരും.ശബരിമലയിലേക്ക് സ്ത്രീകൾ വരാൻ പാടില്ലെന്ന് പറഞ്ഞാൽ സുപ്രീം കോടതി വിധിക്കെതിരാണത്. അങ്ങനെ പറയാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.
സ്ത്രീപുരുഷ തുല്യത ഇല്ലെന്ന് ആരെങ്കിലും പറഞ്ഞാൽ അത് അബദ്ധമാണ്. അത് മനുസ്മൃതി അവർത്തിക്കണമെന്ന് പറയുന്നതിന് തുല്യമാണ്. ഒരു കാലത്ത് അങ്ങനെയൊക്കെ നടന്നിരുന്നു. നമ്മൾ അതിൽ നിന്ന് പുറത്തേക്ക് വരികയാണ്. ഒരുപാട് മാറ്റങ്ങൾ സ്ത്രീകളുടെ പദവികളുടെ കാര്യത്തിൽ വരേണ്ടി വരും. അതൊക്കെ വലിയ തോതിൽ സമൂഹത്തിൽ വരികയും ചെയ്യും. അതൊക്കെ ആരെങ്കിലും എതിർത്താൽ അവർ തെറ്റായ നിലപാട് സ്വീകരിക്കുകയാണെന്ന് മാത്രമേ അതിന് അർത്ഥമുള്ളൂ.'
അടുത്തിടെ സന്നിധാനം സന്ദർശിച്ചപ്പോഴാണ് യുവതികളെ കയറ്റാൻ സർക്കാറിന് താൽപ്പര്യമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തുറന്നു പറഞ്ഞത്. ആരെയും കയറ്റണമെന്ന വാശിയോ നിർബന്ധമോ സർക്കാരിന് ഇല്ല. അത് ആദ്യം മനസിലാക്കൂ. അങ്ങനെ ഒരു വാശി ഉണ്ടായിരുന്നെങ്കിൽ എപ്പോഴേ കയറിയേനേ. അതിൽ എന്താ സംശയം. നിങ്ങൾക്ക് ഈ സർക്കാരിന്റെ ശക്തിയെക്കുറിച്ച് സംശയം ഉണ്ടോ. അങ്ങനെ നിങ്ങൾക്ക് യാതൊരു സംശയവും വേണ്ട.
രണ്ടു മൂന്നു ചട്ടമ്പിമാർ ഇവിടെനിന്ന് തടയുന്നതുകൊണ്ടാണ്, ശരണം വിളിക്കുന്നതുകൊണ്ടാണ് ഇവിടെ യുവതികൾ കയറാത്തതെന്ന തെറ്റിദ്ധാരണ വേണ്ട. ഈ സർക്കാരിന് അതിൽ യാതൊരു താൽപര്യവും ഇല്ലാത്തതുകൊണ്ടാണ്. അതു നിങ്ങളുടെ അഹങ്കാരത്തിന്റെ ഭാഗമാണെന്ന് കരുതികളയരുത്. സർക്കാരിന് താൽപര്യമില്ല. ഒരു താൽപര്യവുമില്ല. അത് ആവർത്തിച്ചു ഞങ്ങൾ പറഞ്ഞിട്ടുണ്ട്.
മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിന് മുന്നിലുള്ളതെന്താ. വിധി മുന്നിലുണ്ട്. അതു നടപ്പിലാക്കില്ല എന്നു പറയാൻ സർക്കാരിനാകില്ല. ആക്ടിവിസം പ്രദർശിപ്പിക്കാനുള്ള സ്ഥലമായി ശബരിമലയെ കാണരുത്. ആക്ടിവിസ്റ്റുകൾ എന്ന വാക്ക് പ്രയോഗിച്ചതു തീവ്രസ്വഭാവവും പ്രത്യേക നിലപാട് ഉള്ളവരെയും ഉദ്ദേശിച്ചാണെന്നും മന്ത്രി പറഞ്ഞിരുന്നു.