കണ്ണൂർ: രാജ്യത്തെ സംഘപരിവാർ ശക്തികൾക്കെതിരെ സി.പി. എമ്മും പോപ്പുലർ ഫ്രണ്ടും ഐക്യപ്പെടണമെന്ന് ഇടതു ചിന്തകനും പുരോഗമന കലാസാഹിത്യ സംഘം നേതാവുമായ കെ.ഇ.എൻ കുഞ്ഞഹമ്മദ്. പോപ്പുലർ ഫ്രണ്ട് നടത്തുന്ന ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കുഞ്ഞഹമ്മദിന്റെ ആഹ്വാനം. എന്നാൽ രാഷ്ട്രീയപരമായ തെരഞ്ഞെടുപ്പ് സഖ്യത്തിന് പരിമിതികളുണ്ടെങ്കിലും ഇരു സംഘടനകൾക്കും സാംസ്‌കാരികമായി ഐക്യപ്പെടാനും രാജ്യത്തെ സംഘ പരിവാർ ഫാസിസ്റ്റ് ഭരണകുടത്തിനെതിരെ പോരാടാനും കഴിയുമെന്ന് കെ. ഇ എൻ കുഞ്ഞുമുഹമ്മദ് ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ കുറെക്കാലമായി പോപുലർ ഫ്രണ്ടിൽ നിന്നും വ്യാജ കാൻഡിഡേറ്റുകൾ സിപിഎമ്മിലെക്ക് ഒഴുകകയും വർഗ ബഹുജന സംഘടനകളിലെ നിർണായക സ്ഥാനങ്ങളിലേക്ക് എത്തിപ്പെടുകയും ചെയ്തുവെന്ന ആരോപണം ഉയരുന്നതിനിടെയാണ് രാജ്യത്ത് വിധ്വംസക പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയെ അവരുടെ പ്‌ളാറ്റ്‌ഫോമിൽ കയറിയിരുന്ന് ഇടതു മതേതര സംഘടനകളുടെ വിശാല ഐക്യത്തിലേക്ക് ക്ഷണിക്കുന്നത്. ഇതൊരു തെരഞ്ഞെടുപ്പ് മുന്നണിയുടെ വിഷയമല്ലെത്തും കർഷക സമരത്തിൽ രാജ്യം കണ്ടതുപോലെ വിശാല ഐക്യം രൂപപ്പെടണമെന്നും കെ.ഇ.എൻ പറയുന്നു. രാഷ്ട്രീയ മുന്നണിയെ കുറിച്ചുള്ള കാര്യങ്ങൾ വ്യത്യസ്ത സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അതത് പാർട്ടികൾ തീരുമാനികേണ്ടതാണ്. എന്നാൽഫാഷിസ്റ്റ് സംഘടനയായ ബിജെപിയെ തോൽപ്പിക്കുകയെന്നതാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത്. ഇതിന് മതവിശ്വാസികളുള്ള സംഘടനയുമായി കൂട്ടുകൂടാമെന്നും കെ.ഇ.എൻ പറയുന്നു.

പൗരത്വ ഭേദഗതികെതിരെയും കർഷക വിരുദ്ധ ബില്ലിനെതിരെയും രാജ്യമാകെ ഇത്തരം കുട്ടായ്മകളുണ്ടായിട്ടുണ്ട്. ഗുജറാത്ത് കലാപത്തെ കുറിച്ച് നിരന്തരം പ്രതികരിച്ചതിന് തനിക്കെതിരെ മാത്രം വിവിധ കോണുകളിൽ നിന്നും എതിർപ്പുണ്ടായെന്നും കെ ഇ എൻ ചുണ്ടിക്കാട്ടി. ഗുജറാത്ത് സന്ദർശിച്ച എല്ലാവരും തിരിച്ചു വന്നു എന്നാൽ കെ.ഇ.എൻ മാത്രം തിരിച്ചു വന്നില്ലെന്ന് ഒരു മാധ്യമ പ്രവർത്തകൻ എഴുതുക കൂടി ചെയ്തു. അതു ആ പത്രപ്രവർത്തകന്റെ സ്വകാര്യ നിലപാടായിരുന്നില്ല മറിച്ച് നമ്മുടെ സവർണ് സാമാന്യ ബോധത്തിന്റെതായിരുന്നുവെന്നും കെ.ഇ.എൻ കുഞ്ഞഹമ്മദ് ചുണ്ടിക്കാട്ടി.

ദീർഘമായ അഭിമുഖ്യത്തിൽ ന്യൂനപക്ഷ മത തീവ്രവാദം അലഹബാദ്, ബോംബ് സ്‌ഫോടന കോടതി വിധി, സംസ്ഥാനത്ത് നടക്കുന്ന ഐ.എസ്. റിക്രൂട്ട്‌മെന്റ് എന്നിവയെ കുറിച്ചു മൗനം പാലിക്കുന്ന കെ.എ.എൻ പോപുലർ ഫ്രണ്ടിനെ മതനിരപേക്ഷ സംഘടനയായി ഉയർത്തി കാട്ടാനുള്ള വ്യഗ്രതയും പഴയ ഇരവാദവുമാണ് പൊടി തട്ടിയെടുക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പി.എഫ്.ഐയുടെ രാഷ്ട്രീയ രൂപമെന്ന് അവർ വിശേഷിപ്പിക്കുന്ന എസ്.ഡി.പി.ഐ പിൻതുണ സിപിഎമ്മിന് പല മണ്ഡലങ്ങളിലും ലഭിച്ചിട്ടുണ്ടെന്ന ആരോപണം നിലനിൽക്കവെയാണ് ഹോപ്പുലർ ഫ്രണ്ടിന് ഐക്യദാർഡ്യവുമായി ഇടതു ചിന്തകൻ വീണ്ടും രംഗത്തെത്തിയത്.

എന്നാൽ പോപുലർ ഫ്രണ്ട് രാജ്യത്ത് നടത്തുന്ന വിധ്വംസക പ്രവർത്തനങ്ങളെ മൃദുവായി പരാമർശിക്കാൻ പോലും അദ്ദേഹം തയ്യാറായിട്ടില്ല. മഹാരാജാസ് അഭിമന്യു വധമടക്കമുള്ള ആരും കൊലകളെ കുറിച്ച് മതനിരപേക്ഷതയെ കുറിച്ച് വാചാലനാകുമ്പോഴും കെ.ഇ.എൻ അതിവിദഗ്ദ്ധമായി മൗനം പാലിക്കുകയാണെന്ന് ഇടതുചേരിയിൽ നിന്നു തന്നെ ആരോപണമുയരുന്നുണ്ട്.