- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രശസ്ത ചിത്രകാരൻ കെ ജി സുബ്രഹ്മണ്യൻ അന്തരിച്ചു; കാലയവനികയ്ക്കുള്ളിൽ മറയുന്നത് ഇന്ത്യയിൽ ചിത്രകലയെന്ന മാദ്ധ്യമത്തെ നവീകരിക്കുന്നതിൽ മുഖ്യപങ്കു വഹിച്ച വ്യക്തി
ബറോഡ: പ്രശസ്ത ചിത്രകാരൻ കെ.ജി. സുബ്രഹ്മണ്യൻ അന്തരിച്ചു. 92 വയസായിരുന്നു. ബറോഡയിലായിരുന്നു അന്ത്യം. 1924ൽ മയ്യഴിയിൽ ജനിച്ച കെ ജി എസിന്റെ കലാപ്രവർത്തനങ്ങൾ കൊൽക്കത്തയിലും ബറോഡയിലുമായിരുന്നു. കേന്ദ്രസർക്കാർ പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ ബഹുമതികൾ നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. പെയിന്ററായും ശിൽപിയായും അദ്ധ്യാപകനായും വ്യത്യസ്തമേഖലകളിൽ സ്വന്തം അസ്തിത്വം അടയാളപ്പെടുത്തിയ കെ ജി എസ് ശാന്തിനികേതൻ കലാഭവന്റെ പ്രിൻസിപ്പലായും സേവനമനുഷ്ടിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ രാജാ രവിവർമ പുരസ്‌കാരം നേടിയിട്ടുണ്ട്. ചെന്നൈയിൽ പ്രസിഡൻസി കോളേജിൽ ധനതത്ത്വശാസ്ത്രത്തിന് പഠിക്കുമ്പോൾ പ്രമുഖ ചിത്രകാരനും ശിൽപിയും മദ്രാസ് സ്‌കൂൾ ഓഫ് ആർട്‌സ് പ്രിൻസിപ്പലുമായ ദേവിപ്രസാദ് റോയ് ചൗധരിയുമായുണ്ടായ കൂടിക്കാഴ്ചയാണ് കെ ജി എസിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. കെ ജി എസിന്റെ സൃഷ്ടികൾ കണ്ട ചൗധരി അദ്ദേഹത്തോട് എത്രയുംപെട്ടെന്ന് ചിത്രകല അഭ്യസിച്ചുതുടങ്ങാൻ നിർദേശിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം ശാന്തിനികേതനിൽ ചിത്രകല അഭ്യസിച്ചു. നന്ദ
ബറോഡ: പ്രശസ്ത ചിത്രകാരൻ കെ.ജി. സുബ്രഹ്മണ്യൻ അന്തരിച്ചു. 92 വയസായിരുന്നു.
ബറോഡയിലായിരുന്നു അന്ത്യം. 1924ൽ മയ്യഴിയിൽ ജനിച്ച കെ ജി എസിന്റെ കലാപ്രവർത്തനങ്ങൾ കൊൽക്കത്തയിലും ബറോഡയിലുമായിരുന്നു.
കേന്ദ്രസർക്കാർ പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ ബഹുമതികൾ നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. പെയിന്ററായും ശിൽപിയായും അദ്ധ്യാപകനായും വ്യത്യസ്തമേഖലകളിൽ സ്വന്തം അസ്തിത്വം അടയാളപ്പെടുത്തിയ കെ ജി എസ് ശാന്തിനികേതൻ കലാഭവന്റെ പ്രിൻസിപ്പലായും സേവനമനുഷ്ടിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ രാജാ രവിവർമ പുരസ്‌കാരം നേടിയിട്ടുണ്ട്.
ചെന്നൈയിൽ പ്രസിഡൻസി കോളേജിൽ ധനതത്ത്വശാസ്ത്രത്തിന് പഠിക്കുമ്പോൾ പ്രമുഖ ചിത്രകാരനും ശിൽപിയും മദ്രാസ് സ്‌കൂൾ ഓഫ് ആർട്‌സ് പ്രിൻസിപ്പലുമായ ദേവിപ്രസാദ് റോയ് ചൗധരിയുമായുണ്ടായ കൂടിക്കാഴ്ചയാണ് കെ ജി എസിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. കെ ജി എസിന്റെ സൃഷ്ടികൾ കണ്ട ചൗധരി അദ്ദേഹത്തോട് എത്രയുംപെട്ടെന്ന് ചിത്രകല അഭ്യസിച്ചുതുടങ്ങാൻ നിർദേശിക്കുകയായിരുന്നു.
തുടർന്ന് അദ്ദേഹം ശാന്തിനികേതനിൽ ചിത്രകല അഭ്യസിച്ചു. നന്ദലാൽ ബോസും രാംകിങ്കറുമൊക്കെ ഇന്ത്യൻകലയെ പുതുക്കിപ്പണിഞ്ഞുകൊണ്ടിരിക്കെ ശാന്തിനികേതനിലുണ്ടായിരിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യവും അവസരവുമായിരുന്നെന്ന് പിന്നീട് കെ ജി എസ് പറഞ്ഞിരുന്നു. ഇന്ത്യയിൽ ചിത്രകലയെന്ന മാദ്ധ്യമത്തെ നവീകരിക്കുന്നതിൽ കെജിഎസ് വഹിച്ചിട്ടുള്ള പങ്ക് നിർണായകമാണ്.