കോഴിക്കോട്: ഉളുപ്പില്ലാത്തവന്റെ ഊരയിൽ ആല് മുളച്ചാൽ അതും അവന് തണല് എന്നപോലെയാണ് മറുനാടൻ മലയാളിയുടെ അവസ്ഥ. ഇന്നലെ ശങ്കുവിന്റെ ഇളയച്ഛൻ മറുനാടനെ വിമർശിച്ചത് പോലും തങ്ങൾക്കുള്ള അം?ഗീകാരമായാണ് മറുനാടൻ അവതരിപ്പിക്കുന്നത്. പത്രധർമ്മവും ധാർമ്മികതയും കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്ന മറുനാടന് പ്രത്യേക നന്ദിയുണ്ടെന്ന് ശങ്കുവിന്റെ ഇളയച്ഛൻ പറഞ്ഞതിന്റെ അർത്ഥം അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും മനസിലാകും-യുവമോർച്ചാ സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേശ് കുറച്ചു ദിവസം മുമ്പിട്ട പോസ്റ്റായിരുന്നു ഇത്. ശങ്കുവിന്റെ കുടുംബത്തെ വേദനിപ്പിക്കാതിരിക്കാൻ ഈ അസത്യ പ്രചരണം മറുനാടൻ കണ്ടില്ലെന്ന് നടിച്ചു. ഇപ്പോഴിതാ അതേ ഗണേശിന് മറ്റൊരു മറുപടി പോസ്റ്റ് എത്തുന്നു. അതും ശങ്കുവിന്റെ അമ്മയുടെ പേരിലെ എഫ് ബി അക്കൗണ്ടിൽ.

പ്രതീക്ഷ മാത്രം എന്ന് പറഞ്ഞിടത്ത് നിന്ന് വിശ്വാസത്തിന്റെ അത്ഭുത ശക്തി കൊണ്ട് അവനെ ഇങ്ങനെ മടക്കി തന്ന, കാല പാശത്തിൽ നിന്ന് മാർക്കണ്ഡേയനെ എന്ന പോലെ അവനെ രണ്ടാം ജന്മത്തിലേക്ക് കൈപിടിച്ച് കൊണ്ട് വന്ന എല്ലാവർക്കും പ്രണാമം. വിളിച്ചാൽ വിളി കേൾക്കുന്ന മൂർത്തികൾക്കും ആചരിക്കുന്നവനെ കൈവിടാത്ത ധർമ്മത്തിനും കോടി നമസ്‌കാരം ??-ഇതാണ് ശങ്കുവിന്റെ അമ്മ പങ്കുവയ്ക്കുന്ന വികാരം. ശങ്കുവിന്റെ ആരോഗ്യം വീണ്ടെടുക്കാൻ പ്രാർത്ഥനകളുമായി നിന്നവർക്കും ചികിൽസയിൽ അത്ഭുതം കാട്ടിയ ഡോക്ടർമാർക്കുമെല്ലാം ഈ അമ്മ സ്‌നേഹത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു.

വിവരമറിഞ്ഞ ഉടനെ തന്നെ കോട്ടക്കൽ Mims Hospital ലിൽ എത്തി കോഴിക്കോട് Mims ൽ എത്തിക്കാൻ എല്ലാ ഏർപ്പാടും ചെയ്ത സന്ദീപ് വാര്യർജിക്കും മറ്റു പ്രവർത്തർക്കും നന്ദി ?? ശങ്കുവിന്റെ ചികിത്സാ പുരോഗതിയെ കുറിച്ച് നേരിട്ട് വന്നും ഫോണിലൂടെ അന്വേഷിച്ചും എല്ലാ സഹായവും വാഗ്ദാനം ചെയ്ത ബഹു. ഗോവ ഗവർണർ ശ്രീധരൻ പിള്ള സർ, ബഹു. കേരള നിയമസഭ സ്പീക്കർ എം.ബി. രാജേഷ് സർ, , മുൻ രാജ്യസഭാ M.P സുരേഷ് ഗോപി സർ എന്നിവർക്കും നന്ദി ?? ശങ്കുവിനെ സന്ദർശിക്കുകയും ചികിത്സാ പുരോഗതി ആരായുകയും എല്ലാ സഹായങ്ങളും വാഗ്ദാനം നൽകുകയും ചെയ്ത Bjp സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ,വത്സൻ തില്ലങ്കേരി, ശോഭ സുരേന്ദ്രൻ, സന്ദീപ് വചസ്പതി, ഗണേശ് ജി, എനിക്ക് പേരറിയാത്ത ഒരുപാട് നേതാക്കൾ, പ്രവർത്തകർ എന്നിവർക്കും നന്ദി ??-ഇതാണ് ശങ്കുവിന്റെ അമ്മ പറയുന്നത്. ഇതിനൊപ്പം മറുനാടനുമുണ്ടെന്നതാണ് വസ്തുത.

ഇനിയുള്ളത് പറഞ്ഞാൽ നന്ദി കേടാവുന്ന നിങ്ങളോടുള്ള നന്ദിയാണ്. FBയിലും അല്ലാതെയും ഉള്ള അവന്റെ സുഹൃത്ത് വലയത്തോട്. സ്നേഹത്തിനു ഇങ്ങിനെയും തലങ്ങൾ ഉണ്ടെന്ന് ഈ 57ആം വയസ്സിൽ നിങ്ങൾ എന്നെ പഠിപ്പിച്ചു. നിങ്ങൾക്ക് നൽകാനായി എനിക്കുള്ളത് അവനെ തന്നെയാണ്.നിങ്ങൾ എന്താണോ ആഗ്രഹിച്ചത് ആ തലത്തിൽ എത്തി പ്രവർത്തിക്കാൻ അവനു കരുത്തായി, സ്നേഹമായി, പ്രാർത്ഥനകളായി ഇനിയും കൂടെയുണ്ടാവണം ???????? അവന്റെ വിവരങ്ങൾ അന്നന്നു റിപ്പോർട്ട് ചെയ്ത് എല്ലാ ദൃശ്യ ശ്രവണ മാധ്യമങ്ങൾ ക്കും നന്ദി. മറുനാടൻ ഷാജൻ സ്‌കറിയ സാർ, താങ്കളുടെ വാർത്തകൾ ഒരുപാട് പേരിലേക്കെത്തിയതായും അവർ അവനുവേണ്ടി പ്രാർത്ഥനകളും വഴിപാടുകളും നടത്തിയതായും ഞങ്ങളെ അറിയിച്ചു.. എല്ലാവർക്കും നന്ദി.-ഇങ്ങനെ ആ അമ്മ ഫെയ്‌സ് ബുക്കിൽ കുറിക്കുന്നുണ്ട്. ഇതു മാത്രം മതി ചെറിയച്ഛൻ ട്രോളിയെന്ന് പറഞ്ഞ് വ്യാജ ആരോപണങ്ങൾ ഉന്നയിച്ച യുവമോർച്ച നേതാവിന്റെ വാക്കുകളിലെ അസത്യം മനസ്സിലാക്കാൻ. ശങ്കുവിന്റെ ചെറിയച്ഛനെ പോലെ അമ്മയും തിരിച്ചറിയുന്നുണ്ട് മറുനാടൻ ശങ്കുവിന്റെ വാർത്തകളിൽ കാട്ടിയ സത്യസന്ധത.

തീർത്തും വ്യാജ ആരോപണമാണ് യുവമോർച്ചാ നേതാവ് ഗണേശ് പ്രചരിപ്പിച്ചത്. ശങ്കുവിന്റെ തിരിച്ചുവരവിന് ദൈവത്തിന് സ്തുതി എന്ന ഒരു വീഡിയോ താങ്കൾ ഇറക്കിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നല്ല കാര്യം. അപകടം പറ്റിയപ്പോൾ ശങ്കുവിന്റെ മാർക്കറ്റ് ഉപയോ?ഗപ്പെടുത്തി മറുനാടൻ ചെയ്ത കള്ളവാർത്തകൾക്ക് കൂടി നിങ്ങൾ ആ വിഡിയോയിൽ മാപ്പുപറയുമെന്ന് ഞങ്ങൾ വിചാരിച്ചിരുന്നു. അതിന് ശേഷം ശങ്കുവിന്റെ ജനന തിയ്യതിയും ജനനസമയവും വരെ വാർത്തയാക്കിയ ജീർണലിസത്തിന് മറുനാടൻ ആ കുടുംബത്തിനോട് മാപ്പ് പറയണമായിരുന്നു. അതാണ് ശങ്കുവിന്റെ ഇളയച്ഛന്റെ പ്രത്യേക സ്മരണ മറുനാടന് കിട്ടാൻ കാരണം-ഗണേശിന്റെ ഈ വാദമാണ് ശങ്കുവിന്റെ അമ്മയുടെ പോസ്റ്റിൽ പൊളിയുന്നത്. ബിജെപിയിലെ മുതിർന്ന നേതാക്കളെ നേതൃത്വം തഴയുന്നുവെന്ന വാർത്ത മറുനാടൻ കൊടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് മറുനാടൻ വ്യാജനാണെന്ന് വരുത്താൻ ചില പോസ്റ്റുമായി ഗണേശ് എത്തി. ശങ്കുവിന്റെ ചെറിയച്ഛന്റേയും ടിജി മോഹൻദാസിന്റേയും പോസ്റ്റിലൂടെ ഇത് പൊളിഞ്ഞു. ഇതിന് പിന്നാലെയാണ് ശങ്കുവിന്റെ ചെറിയച്ഛൻ മറുനാടനെ ട്രോളിയതാണെന്ന വാദം ഗണേശ് ചർച്ചയാക്കിയത്. ഇതിനും കാലം മറുപടി നൽകുകയാണ്.

ശങ്കുവിന്റെ അമ്മയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

പ്രിയപ്പെട്ടവരെ,
നമ്മുടെയെല്ലാം പ്രാർത്ഥനകളുടെ പ്രസാദമായി, കോഴിക്കോട് Aster Mims Hospital ലിലെ ഡോക്ടർമാരുടെ കൈകൾക്കും മനസിനും കരുത്താകുകയും, ശങ്കുവിന് ഒരു പുനർജ്ജന്മം നൽകുകയും ചെയ്ത ഈശ്വരന്മാർക്ക് കോടി പ്രണാമം ??????
Accident പറ്റിയ സ്ഥലത്ത് നിന്ന് അവനെ ഉടനെ ഹോസ്പിറ്റലിൽ എത്തിച്ചവർക്ക് നന്ദി ??
പ്രാഥമിക ശുശ്രുഷ നൽകിയ lmbichibava Memorial Hospital, Kottakkal Mims Hospital എന്നിവിടങ്ങളിലെ doctors നും ജീവനക്കാർക്കും നന്ദി ??
വിവരമറിഞ്ഞ ഉടനെ തന്നെ കോട്ടക്കൽ Mims Hospital ലിൽ എത്തി കോഴിക്കോട് Mims ൽ എത്തിക്കാൻ എല്ലാ ഏർപ്പാടും ചെയ്ത സന്ദീപ് വാര്യർജിക്കും മറ്റു പ്രവർത്തർക്കും നന്ദി ??
ശങ്കുവിന്റെ ചികിത്സാ പുരോഗതിയെ കുറിച്ച് നേരിട്ട് വന്നും ഫോണിലൂടെ അന്വേഷിച്ചും എല്ലാ സഹായവും വാഗ്ദാനം ചെയ്ത ബഹു. ഗോവ ഗവർണർ ശ്രീധരൻ പിള്ള സർ, ബഹു. കേരള നിയമസഭ സ്പീക്കർ എം.ബി. രാജേഷ് സർ, , മുൻ രാജ്യസഭാ M.P സുരേഷ് ഗോപി സർ എന്നിവർക്കും നന്ദി ??
ശങ്കുവിനെ സന്ദർശിക്കുകയും ചികിത്സാ പുരോഗതി ആരായുകയും എല്ലാ സഹായങ്ങളും വാഗ്ദാനം നൽകുകയും ചെയ്ത Bjp സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ,വത്സൻ തില്ലങ്കേരി, ശോഭ സുരേന്ദ്രൻ, സന്ദീപ് വചസ്പതി, ഗണേശ് ജി, എനിക്ക് പേരറിയാത്ത ഒരുപാട്
നേതാക്കൾ, പ്രവർത്തകർ എന്നിവർക്കും നന്ദി ??
എപ്പോഴും കൂടെയുണ്ട് എന്ന് ഓർമിപ്പിക്കുകയും സാന്ത്വനിപ്പിക്കുകയും ചെയ്ത മാതാ അമൃതാനന്ദമയീ അമ്മ, മറ്റു മഠാധിപതിമാർ, സന്ന്യാസികൾ ഇവർക്ക് ഞങളുടെ പ്രണാമം ????അത് ഞങ്ങൾ ക്ക് ഒരുപാട് ആത്മ വിശ്വാസവും ധൈര്യവും നൽകി ??
ആദ്യ ദിവസം blood ആവശ്യമുണ്ട് എന്നുപറഞ്ഞപ്പോൾ തന്നെ ഞങ്ങൾ നോക്കിക്കോളാം, നിങ്ങളൊന്നും അറിയണ്ട എന്നു പറഞ്ഞു അത് ഏറ്റെടുത്തു 40 കുപ്പിയോളം blood നൽകിയ ഓരോ സഹോദരന്മാർക്കും പ്രണാമം ??നിങ്ങൾ അവനു നൽകിയ ജീവരക്തത്തിന് നന്ദി പറഞ്ഞു വില കുറക്കുന്നില്ല. രക്തദാനം കോർഡിനേറ്റ് ചെയ്ത പ്രജീഷ് പാലാട്ടിനും ഗിഫ്റ്റ് ഓഫ് ഹാർട്ട് എന്ന അദ്ദേഹത്തിന്റെ സംഘടനക്കും പ്രണാമം ??
അവന്റെ ജീവൻ നിലനിർത്താൻ അഹോരാത്രം കഠിനാധ്വാനം ചെയ്ത കോഴിക്കോട് Aster Mimsലെ doctors. നിങ്ങളോടെങ്ങിനെ നന്ദി പറയണം എന്നെനിക്കറിയില്ല. നിങ്ങൾ രക്ഷിച്ചത് അവന്റെ മാത്രം ജീവനല്ല. എന്റെയും കൂടിയാണ്. എന്റെ കുട്ടി ഇല്ലാതെ ഞാൻ എങ്ങിനെ ജീവിക്കാനാണ്. നിങ്ങൾക്കും കുടുംബത്തിനും ഭഗവാൻ കോടി പുണ്യം നൽകും. എത്ര കാരുണ്യത്തോടെയാണ് നിങ്ങൾ ഞങ്ങളോട് എപ്പോഴും പെരുമാറിയത്. ??????ഞങളുടെ ഹൃദയം തൊട്ട നന്ദി ????
അടുത്തതായി നന്ദി പറയാനുള്ളത് Aster Mims management, administration, അവനെ പരിചരിച്ചിരുന്ന നഴ്സുമാർ, മറ്റു staff എന്നിവരോടാണ്. നിങ്ങൾ ഞങ്ങളോട് കാണിച്ച സ്‌നേഹത്തിനും പരിഗണനക്കും കണക്കില്ല. നിങ്ങൾ അവനു നൽകിയ സ്‌നേഹ നിർഭരമായ യാത്രയയപ്പിനും നന്ദി????
പിന്നെ Bar Association, അവനെ നിരന്തരം സന്ദർശിക്കുകയും വിവരങ്ങൾ അന്വേഷണം നടത്തുകയും ചെയ്ത അഭിഭാഷകർ,, സീനിയർ Adv നന്ദകുമാർ, സഹപ്രവർത്തകർ, Adv കൃഷ്ണ രാജ്, Adv പ്രകാശ്ബാബു എല്ലാവർക്കും നന്ദി ??
ഇനിയുള്ളത് പറഞ്ഞാൽ നന്ദി കേടാവുന്ന നിങ്ങളോടുള്ള നന്ദിയാണ്. FBയിലും അല്ലാതെയും ഉള്ള അവന്റെ സുഹൃത്ത് വലയത്തോട്. സ്‌നേഹത്തിനു ഇങ്ങിനെയും തലങ്ങൾ ഉണ്ടെന്ന് ഈ 57ആം വയസ്സിൽ നിങ്ങൾ എന്നെ പഠിപ്പിച്ചു. നിങ്ങൾക്ക് നൽകാനായി എനിക്കുള്ളത് അവനെ തന്നെയാണ്.നിങ്ങൾ എന്താണോ ആഗ്രഹിച്ചത് ആ തലത്തിൽ എത്തി പ്രവർത്തിക്കാൻ അവനു കരുത്തായി, സ്‌നേഹമായി, പ്രാർത്ഥനകളായി ഇനിയും കൂടെയുണ്ടാവണം ????????
അവന്റെ വിവരങ്ങൾ അന്നന്നു റിപ്പോർട്ട് ചെയ്ത് എല്ലാ ദൃശ്യ ശ്രവണ മാധ്യമങ്ങൾ ക്കും നന്ദി. മറുനാടൻ ഷാജൻ സ്‌കറിയ സാർ, താങ്കളുടെ വാർത്തകൾ ഒരുപാട് പേരിലേക്കെത്തിയതായും അവർ അവനുവേണ്ടി പ്രാർത്ഥനകളും വഴിപാടുകളും നടത്തിയതായും ഞങ്ങളെ അറിയിച്ചു.. എല്ലാവർക്കും നന്ദി.
ഞങ്ങളെ വിളിക്കുകയും നേരിൽ വന്ന് സമാധാനിപ്പിക്കുകയും ചെയ്ത, വിവിധ രാഷ്ട്രീയ പാർട്ടി യുടെ നേതാക്കൾ, പ്രവർത്തകർ, സിനിമാ സാംസ്‌കാരിക സാമൂഹിക രംഗത്തുള്ളവർ, എല്ലാവരെയും ഓർക്കുന്നു??????
അവനു വേണ്ടി സ്വമേധയാ ജ്യോതിഷം നോക്കി പരിഹാരങ്ങൾ ചെയ്ത ജ്യോതിഷികൾ, വിവിധ ക്ഷേത്രങ്ങളിലും വീടുകളിലും പൂജകളും ഹോമങ്ങളും കഴിച്ച തിരുമേനിമാർ, പ്രാർത്ഥനാ കൂട്ടായ്മകൾ സംഘടിപ്പിച്ച ആചാര്യന്മാർ, എല്ലാവർക്കും പ്രണാമം ??????
ഒരാൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയുന്നതിനപ്പുറമുള്ള അനുഭവങ്ങൾ ആണ് 38 ദിവസത്തെ ആശുപത്രി വാസത്തിനിടയിൽ ഉണ്ടായത്. ഇങ്ങിനെയും ആളുകൾക്കു സ്‌നേഹിക്കാൻ പറ്റുമോ എന്നു ഞങ്ങൾ അമ്പരന്ന് പോയി. അതൊക്കെ ഞാൻ പിന്നീട് എഴുതാം. അവനെ സ്‌നേഹിച്ചവർക്കും അവനായി പ്രാർത്ഥിച്ചവർക്കും സ്വന്തം അവയവങ്ങൾ നൽകാൻ പോലും സന്നദ്ധത പ്രകടിപ്പിച്ചവർക്കും വേണ്ടി ഞങ്ങളുടെ കുടുംബത്തിന്റെ പ്രാർത്ഥന എന്നും ഉണ്ടാകും ????
മിക്ക ദിവസവും ആശുപത്രിയിൽ എത്തിയിരുന്നു ഷാബു പ്രസാദ് ജി, ആദർശ് ദാമോദരൻ, അദ്വേഷ്, ഒരുപാട് സ്‌നേഹം ????
എനിക്ക് ധൈര്യവും ആത്മവിശ്വാസവും നൽകി എന്നെ ചേർത്തുനിർത്തിയ എന്റെ കുടുംബാംഗങ്ങൾ ????
പ്രിയപ്പെട്ട സലീഷ് ?? ശരത് ?? സോണിച്ചൻ ??..
മറ്റെല്ലാം മാറ്റി വെച്ച് ശങ്കുവിനായി മുഴുവൻ സമയവും ഉഴിഞ്ഞു വെച്ച ഷാജി, രാജേഷ്, ഗിരീഷ്, സുരേഷ്, രവിയേട്ടൻ ?? മറ്റ് നാട്ടുകാർ ?? ഒപ്പമുണ്ടെന്ന് നിരന്തരം ഓർമിപ്പിച്ച എന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും ??ഇവരുടെയൊന്നും സ്‌നേഹവും, കരുതലും, ആത്മാർത്ഥയും ഞാൻ മറക്കില്ല ??????
ശങ്കു സുഖം പ്രാപിക്കുന്നു. തത്കാലം സ്വന്തമായി എണീക്കാനും നടക്കാനുള്ള ഒക്കെ ബുദ്ധിമുട്ടും ക്ഷീണവും ഉണ്ട്. Physiotherapy കൊണ്ട് ശരിയാവും. ഒന്നു രണ്ടാഴ്ച കഴിഞ്ഞാൽ അവൻ വീണ്ടും നിങ്ങളുടെ ഇടയിലേക്ക് വരും. പഴയ ശങ്കുവായി ????
അതിനായി ഈ നിമിഷം വരെ കൂടെ നിന്ന,
1% പ്രതീക്ഷ മാത്രം എന്ന് പറഞ്ഞിടത്ത് നിന്ന് വിശ്വാസത്തിന്റെ അത്ഭുത ശക്തി കൊണ്ട് അവനെ ഇങ്ങനെ മടക്കി തന്ന,
കാല പാശത്തിൽ നിന്ന് മാർക്കണ്ഡേയനെ എന്ന പോലെ അവനെ രണ്ടാം ജന്മത്തിലേക്ക് കൈപിടിച്ച് കൊണ്ട് വന്ന എല്ലാവർക്കും പ്രണാമം.
വിളിച്ചാൽ വിളി കേൾക്കുന്ന മൂർത്തികൾക്കും ആചരിക്കുന്നവനെ കൈവിടാത്ത ധർമ്മത്തിനും കോടി നമസ്‌കാരം ??