- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാരക്കേസിൽപ്പെട്ട കരുണാകരനോട് സ്വയം ഉപമിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട കോൺഗ്രസ് നേതാവ് ജയവർമ വെട്ടിലായി; സ്വയം രക്തസാക്ഷി ചമയുന്നതിനെതിരേ ആഞ്ഞടിച്ച് മറ്റൊരു നേതാവ് കമന്റിട്ടപ്പോൾ മുങ്ങിയത് തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് മുൻ പ്രസിഡന്റ്; വർമയുടെ കാലത്തെ അഴിമതിക്കഥകൾ പോസ്റ്റിനു താഴെ നിരത്തി വിഴുപ്പലക്കൽ
പത്തനംതിട്ട: സ്വയം കുഴി കുഴിച്ച് അതിൽ ചാടുക എന്നു പറഞ്ഞാൽ ഇതാണ്. തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് മുൻപ്രസിഡന്റും കെപിസിസി മുൻ അംഗവുമായ കെ ജയവർമയാണ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട് സ്വയം വഷളായിരിക്കുന്നത്. ചാരക്കേസിൽപ്പെട്ട കെ കരുണാകരനോട് സ്വയം ഉപമിച്ചായിരുന്നു വർമയുടെ പോസ്റ്റ്. കോൺഗ്രസുകാർ ഏത് പോസ്റ്റിട്ടാലും അതെല്ലാം ഏണി വച്ച് പറന്നു പിടിക്കുന്ന കവിയൂർ മുൻ പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് മുൻ തിരുവല്ല ബ്ലോക്ക് പ്രസിഡന്റുമായ ടികെ സജീവ് വർമയുടെ പോസ്റ്റിന് താഴെ ഇട്ട കമന്റുകൾ അദ്ദേഹത്തിന്റെ രക്തസാക്ഷി പരിവേഷം പൊളിച്ച് അടുക്കുന്നതായിരുന്നു. വർമ പ്രസിഡന്റായിരിക്കുന്ന കാലയളവിൽ ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ നടത്തിയ അഴിമതിയും നിയമനത്തിന് കോഴയായി വാങ്ങിയ ലക്ഷങ്ങളുടെ കണക്കുമാണ് സജീവ് പോസ്റ്റ് ചെയ്തത്. ഇതോടെ വെട്ടിലായ ജയവർമ പതുക്കെ ചർച്ചയിൽ നിന്നും വലഞ്ഞു. പക്ഷേ, രണ്ടു നേതാക്കൾ തമ്മിലുള്ള വിഴുപ്പലക്കൽ കോൺഗ്രസിന് സംസ്ഥാന തലത്തിൽ തന്നെ നാണക്കേടായി. ജയവർമയുടെ പോസ്റ്റ് ഇങ്ങനെ:ചാരക്കേസിൽ പെടുത്തി മുൻ
പത്തനംതിട്ട: സ്വയം കുഴി കുഴിച്ച് അതിൽ ചാടുക എന്നു പറഞ്ഞാൽ ഇതാണ്. തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് മുൻപ്രസിഡന്റും കെപിസിസി മുൻ അംഗവുമായ കെ ജയവർമയാണ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട് സ്വയം വഷളായിരിക്കുന്നത്. ചാരക്കേസിൽപ്പെട്ട കെ കരുണാകരനോട് സ്വയം ഉപമിച്ചായിരുന്നു വർമയുടെ പോസ്റ്റ്.
കോൺഗ്രസുകാർ ഏത് പോസ്റ്റിട്ടാലും അതെല്ലാം ഏണി വച്ച് പറന്നു പിടിക്കുന്ന കവിയൂർ മുൻ പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് മുൻ തിരുവല്ല ബ്ലോക്ക് പ്രസിഡന്റുമായ ടികെ സജീവ് വർമയുടെ പോസ്റ്റിന് താഴെ ഇട്ട കമന്റുകൾ അദ്ദേഹത്തിന്റെ രക്തസാക്ഷി പരിവേഷം പൊളിച്ച് അടുക്കുന്നതായിരുന്നു. വർമ പ്രസിഡന്റായിരിക്കുന്ന കാലയളവിൽ ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ നടത്തിയ അഴിമതിയും നിയമനത്തിന് കോഴയായി വാങ്ങിയ ലക്ഷങ്ങളുടെ കണക്കുമാണ് സജീവ് പോസ്റ്റ് ചെയ്തത്.
ഇതോടെ വെട്ടിലായ ജയവർമ പതുക്കെ ചർച്ചയിൽ നിന്നും വലഞ്ഞു. പക്ഷേ, രണ്ടു നേതാക്കൾ തമ്മിലുള്ള വിഴുപ്പലക്കൽ കോൺഗ്രസിന് സംസ്ഥാന തലത്തിൽ തന്നെ നാണക്കേടായി.
ജയവർമയുടെ പോസ്റ്റ് ഇങ്ങനെ:
ചാരക്കേസിൽ പെടുത്തി മുൻ മുഖ്യമന്ത്രി കെ കരുണാകരനെ രാജി വെപ്പിക്കുവാൻ ഗ്രൂപ്പ് നീക്കം നടത്തിയതിൽ ഖേദം പ്രകടിപ്പിച്ചു കെ പി സി സി പ്രസിഡന്റ് എം എം ഹസൻ കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കുകയുണ്ടായി.സമാനമായ സഹചര്യത്തിലല്ലേ ,വിരമിച്ച ജീവനകാർക്ക് ആനുകൂല്യങ്ങൾ നിഷേധിച്ചു എന്ന ആരോപണം ഉയർത്തിക്കൊണ്ട് എന്നെ തിരുവല്ല ഈസ്റ്റ് കോഓപ്പറേറ്റീവ് ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനത്തു നിന്നും നീക്കിയത്.
ഇടത് പക്ഷ സർക്കാർ കേരളം ഭരിക്കുമ്പോൾ അവർ ഉയർത്തിയ വെല്ലുവിളികളെ അതിജീവിച്ചു കൊണ്ട്, പ്രതിസന്ധികളെ പൂർണമായും തരണം ചെയ്തുകൊണ്ട് ഭരണം പൂർണമായും കൈപ്പിടിയിൽ ഒതുക്കിയതിന് ശേഷമാണ് എന്നെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കം ചെയ്യുന്നത്. സംസ്ഥാനത്തെ കോൺഗ്രസ് ഭരത്തിലുള്ള സഹകരണ ബാങ്കുകളിലൊക്കെ തന്നെ സ്റ്റാറ്റസ്‌കോ ബാധകമാക്കുമ്പോഴാണ് തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ ഈ അസാധാരണ സംഭവം അരങ്ങേറിയത്.
ഈ പോസ്റ്റും കരുണാകരനുമായുള്ള ഉപമയും തമ്മിലുള്ള ബന്ധം എന്താണെന്ന് കോൺഗ്രസുകാർ ചിന്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് മറുപടിയുമായി ടികെ സജീവ് പ്രത്യക്ഷപ്പെട്ടത്. കെ കരുണാകരനെ പിന്നിൽ നിന്ന് കുത്തിയതിന് സമാനമായി സ്വയം താരതമ്യപ്പെടുത്തിയിട്ട പോസ്റ്റിൽ തന്നെ അനാവശ്യമായി സ്ഥാനത്ത് നിന്ന് നീക്കിയത് തെറ്റായ നടപടിയാണെന്നാണ് ജയവർമ്മ ഉദ്ദേശിച്ചത്. നിലവിൽ ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ റെജി തോമസാണ് തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റായി പ്രവർത്തിക്കുന്നത്.
രാജ്യസഭാ ഉപാധ്യക്ഷൻ പി ജെ കുര്യൻ ജില്ലയിലെ ഹൈക്കമാൻഡറായി പ്രവർത്തിച്ച് നാമനിർദ്ദേശം ചെയ്തയാളാണ് റെജി തോമസെന്ന് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്. പുറമറ്റം സ്വദേശിയും സഹകാരിയുമായിരുന്ന അഡ്വ പി ജെ കുര്യനെ വെട്ടിനിരത്തിയാണ് ജവയർമ്മ ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ സാരഥിയാകുന്നത്. നിയമനങ്ങൾ സംബന്ധിച്ചും മറ്റ് പല ഇടപാടുകളിലും സംശയത്തിന്റെ നിഴലിലായതോടെയാണ് വർമ്മയെ നീക്കിയതെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്.
എന്നാൽ ജയവർമ്മയുടെ ഫേസ് ബുക്ക് പോസ്റ്റിനോട് പ്രതികരിച്ച മുൻ കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ സജീവ് തിരുവല്ല ഈസ്റ്റ് കോഓപറേറ്റീവ് ബാങ്കിൽ ജയവർമ്മ നടത്തിയ നിയമന അഴിമതിയെക്കുറിച്ച് പരാമർശിച്ചതോടെ പാർട്ടിക്ക് നൽകിയ പരാതി പോസ്റ്റ് ചെയ്യാൻ ജയവർമ്മ ആവശ്യപ്പെട്ടു. ടി കെ സജീവ് അന്നത്തെ കെപിസിസി പ്രസിഡന്റ് വി എം സുധീരന് നൽകിയ പരാതിയുടെ പകർപ്പ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതോടെ ഇക്കാര്യത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന ആവശ്യവുമായി ചിലർ മുന്നോട്ട് വന്നു.
നിയമനത്തിന്റെ പേരിൽ അയിരൂരിലെ ചില കോൺഗ്രസ് നേതാക്കളിൽ നിന്ന് പണം വാങ്ങിയിട്ട് ജോലിയും പണവും നൽകിയില്ലെന്നും ചിലർ പരാതിപ്പെട്ടു. ഇത് സംബന്ധിച്ച് സംസ്ഥാന വിജിലൻസിന് പരാതി നൽകാൻ ഇടതുപക്ഷ മുന്നണിയിലെ ചില നേതാക്കൾ തയ്യാറായാതായാണ് വിവരം. വി എം സുധീരനെപ്പോലെ ഒരാൾ പരാതി കിട്ടിയിട്ടും പരാതി മുക്കിയതായും ആക്ഷേപങ്ങളുണ്ട്.
നിരവധി തവണ വെല്ലുവിളി നടത്തിയപ്പോഴാണ് സജീവ് പരാതിയുടെ പകർപ്പ് പോസ്റ്റ് ചെയ്തത്. ഇതിലാകട്ടെ ഗുരുതരമായ ആരോപണങ്ങൾ തെളിവു സഹിതം ഉന്നയിച്ചിരിക്കുകയുമാണ്. പരാതിയുടെ ചില പേജുകൾ കമന്റായി പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മറുപടി പറയാൻ നിൽക്കാതെ ജയവർമ മുങ്ങിയത്. വർമ വന്ന് മറുപടി തരൂവെന്ന് സജീവ് പല തവണ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അനക്കമില്ല. ഇപ്പോഴാണ് വർമ ശരിക്കും രക്തസാക്ഷിയായത് എന്നാണ് മറ്റൊരു കൂട്ടർ പറയുന്നത്.