- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഡിഎഫുമായി ആർഎംപി സഖ്യമുണ്ടാക്കില്ല; ടിപിയുടെ വിധവ വടകരയിൽ സ്ഥാനാർത്ഥിയാകും; പിണറായിക്കെതിരെ ധർമ്മടത്ത് ചാവേറാവാനില്ല; പാർട്ടി പറഞ്ഞാൽ മൽസരിക്കുമെന്ന് കെകെ രമ മറുനാടനോട്
കോഴിക്കോട്: റെവലൂഷനറി മാർക്‌സിസ്റ്റ് പാർട്ടിയുടെ തട്ടകമായ വടകരയിൽ ഇത്തവണ സ്ഥാപക നേതാവ് ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ മത്സരിക്കും. പാർട്ടിക്ക് സ്വാധീനമുള്ള വടകരയിൽ നിന്നാൽ കനത്ത മത്സരം കാഴ്ചവെക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. നിയമസഭാ തെരഞ്ഞെടുപ്പിലെ ആർ.എംപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഈ മാസം 25നുണ്ടാകുമെന്നാണ് അറിയുന്നത്. നേരത്തേ സിപിഐ(എം) പി.ബി അംഗം പിണറായി വിജയനെതിരെ ധർമടത്ത് രമ മത്സരിക്കുമെന്ന രീതിയിൽ പ്രചാരണം നടന്നിരുന്നു. പിണറായി വിജയനെതിരെ മൽസരിക്കുമെന്ന അഭ്യൂഹങ്ങൾ ശരിയല്‌ളെന്നും വടകരയിൽ മൽസരിക്കാനാണ് തനിക്ക് താൽപ്പര്യമെന്നും ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും രമ മറുനാടനോട് പറഞ്ഞു. യു.ഡി.എഫുമായി സഖ്യമുണ്ടാവില്ലെന്നും അവർ വ്യക്തമാക്കി. 20 മണ്ഡലങ്ങളിൽ മൽസരിക്കുമെങ്കിലും വടകരയിൽ തന്നെയാകും ആർഎംപി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മണ്ഡലത്തിലെ നാലു പഞ്ചായത്തുകളിൽ നിന്നു സിപിഎമ്മിനെ ഭരണത്തിൽനിന്നു മാറ്റി നിർത്താനായി എന്നതാണ് ഈ തെരഞ്ഞടുപ്പിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ച വെക്കുമെന്ന
കോഴിക്കോട്: റെവലൂഷനറി മാർക്‌സിസ്റ്റ് പാർട്ടിയുടെ തട്ടകമായ വടകരയിൽ ഇത്തവണ സ്ഥാപക നേതാവ് ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ മത്സരിക്കും. പാർട്ടിക്ക് സ്വാധീനമുള്ള വടകരയിൽ നിന്നാൽ കനത്ത മത്സരം കാഴ്ചവെക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. നിയമസഭാ തെരഞ്ഞെടുപ്പിലെ ആർ.എംപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഈ മാസം 25നുണ്ടാകുമെന്നാണ് അറിയുന്നത്.
നേരത്തേ സിപിഐ(എം) പി.ബി അംഗം പിണറായി വിജയനെതിരെ ധർമടത്ത് രമ മത്സരിക്കുമെന്ന രീതിയിൽ പ്രചാരണം നടന്നിരുന്നു. പിണറായി വിജയനെതിരെ മൽസരിക്കുമെന്ന അഭ്യൂഹങ്ങൾ ശരിയല്‌ളെന്നും വടകരയിൽ മൽസരിക്കാനാണ് തനിക്ക് താൽപ്പര്യമെന്നും ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും രമ മറുനാടനോട് പറഞ്ഞു. യു.ഡി.എഫുമായി സഖ്യമുണ്ടാവില്ലെന്നും അവർ വ്യക്തമാക്കി.
20 മണ്ഡലങ്ങളിൽ മൽസരിക്കുമെങ്കിലും വടകരയിൽ തന്നെയാകും ആർഎംപി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മണ്ഡലത്തിലെ നാലു പഞ്ചായത്തുകളിൽ നിന്നു സിപിഎമ്മിനെ ഭരണത്തിൽനിന്നു മാറ്റി നിർത്താനായി എന്നതാണ് ഈ തെരഞ്ഞടുപ്പിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ച വെക്കുമെന്ന ആർഎംപിയുടെ അവകാശവാദത്തിനു പിന്നിൽ. നേരത്തെ രമ ധർമ്മടത്ത് പിണറായിക്കെതിരെ മൽസരിക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. പിണറായിക്കെതിരായ മൽസരം ആശയപരം എന്നതിലുപരി വൈകാരികമായി ഒരു തലംകൂടി ഉണ്ടാക്കുമെന്ന് ആർ.എംപി. പറഞ്ഞിരുന്നത്.
അതേസമയം സിപിഎമ്മിന് നല്ല സ്വാധീനമുള്ള ധർമ്മടത്തുപോയി ഒറ്റക്ക് മൽസരിക്കുന്നത് ആത്മഹത്യാപരമാണെന്ന അഭിപ്രായവും ആർ.എംപിയിയിൽ ഉയർന്നു. രമക്ക് വോട്ടുകൾ വല്ലാതെ കുറഞ്ഞുപോയാൽ അത് അത് ആർ.എംപിക്ക് കടുത്ത ക്ഷീണമുണ്ടാക്കുമെന്നും വിലയിരുത്തലുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിലൂടെ രമ ചർച്ചയ്ക്ക് വിഷയമാക്കുന്നത് ടി.പി. വധം തന്നെയായിരിക്കും. ടി.പി. വധത്തിലെ ഗൂഢാലോചന സിബിഐ. അന്വേഷിക്കണമെന്ന് അവർ പലവട്ടം ആവശ്യപ്പെട്ടതും ഇതിനായി സംസ്ഥാനസർക്കാറിന് അപേക്ഷ നൽകിയതുമാണ്.ഈ വിഷയം ജനങ്ങളോടു പറയാനുള്ള അവസാരമായാണ് തങ്ങൾ തെരഞ്ഞെടുപ്പിനെ കാണുന്നതെന്നാണ് ആർ.എംപി നേതാക്കൾ പറയുന്നത്.
എന്നാൽ നേരത്തേയുള്ള ആർ.എംപി. പ്രഭാവം ഇപ്പോഴില്ലന്നെ് സിപിഐ(എം). പറയുന്നു. കോൺഗ്രസ്സുകാരുടെ ബി ടീമായി മാത്രമേ ആർ.എംപി.ക്ക് എന്തങ്കിെലും നിലനിൽപ്പുള്ളൂ. രമ ഒറ്റയ്ക്ക് മത്സരിച്ചാൽ കെട്ടിവച്ച പണംപോലും കിട്ടില്ലന്നൊണ് സിപിഐ(എം). വിലയിരുത്തൽ.
അതേസമയം വടകരയിൽ യു.ഡി.എഫിന്റെ നിലപാട് എന്തായിരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മൽസരിക്കയാണെങ്കിൽ യു.ഡി.എഫ് പിന്തുണ നൽകുമെന്ന് ഡി.സി.സി പ്രസിഡന്റ് കെ.സി അബു മുമ്പ് പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച പല രഹസ്യ ചർച്ചകളും നടക്കുന്നുമുണ്ട്.
അതേസമയം ആർ.എംപി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയും അതുതന്നെയാണ്. സിപിഎമ്മിന് വിപ്‌ളവം പോരെന്ന് പറഞ്ഞ് രൂപീകൃതമായ പാർട്ടി കോൺഗ്രസുമായ കൈകോർത്താൽ അണികളുടെ കൊഴിഞ്ഞുപോക്ക് അവർ ഭയപ്പെടുന്നുണ്ട്. കഴിഞ്ഞ തദ്ദശേ തെരഞ്ഞെടുപ്പിൽ യു.ഡി.എഫുമായി ധാരണയുണ്ടാക്കിയത് ആർ.എംപിക്ക് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്. ലീഗ് പിന്തുണയോടെ പഞ്ചായത്ത് ഭരിക്കുന്നത് ചൂണ്ടിക്കാട്ടി ആർ.എംപിയിൽനിന്ന് മുൻ എസ്.എഫ.ഐ സംസ്ഥാനനേതാക്കൾ അടക്കമുള്ളവർ വിട്ടുപോന്നിരുന്നു. പലരും പരസ്യമായി ഫേസ്‌ബുക്ക് പോസ്റ്റിട്ടാണ് ആർ.എംപിയുമായുള്ള ബന്ധം വിഛേദിച്ചത്. ഇതേകാര്യത്തെ ചൊല്ലി ആർ.എംപിയിൽ ഭിന്നതയും നേതാക്കൾ തമ്മിൽ ചേരിപ്പോരും രൂപപ്പെട്ടിരുന്നു. ഇതിൽ ഖിന്നയായ കെ.കെ രമ ഇടക്കാലത്ത് വല്ലാത്ത നിർജീവ അവസ്ഥയിലും എത്തിയിരുന്നു. ഇപ്പോൾ ടി.പി കേസ് ഗൂഢാലോചന സിബിഐക്ക് വിടുന്ന പ്രശ്‌നം വന്നപ്പോഴാണ് അവർ സജീവമായി പൊതുരംഗത്ത് തിരച്ചത്തെിയത്.
ഈ സാഹചര്യത്തിൽ യു.ഡി.എഫുമായി ചേർന്ന് മൽസരിക്കാൻ രമ തയാറാവുമോ എന്ന് കണ്ടറിയേണ്ടതുണ്ട്.ഒറ്റക്ക് നിന്ന് ജയിക്കാനുള്ള സംഘടനാശേഷി ആർ.എംപിക്ക് ഇവിടെയുമില്ല. മാത്രമല്ല കഴിഞ്ഞ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുല്ലപ്പള്ളി രാമചന്ദ്രനെ ജയിപ്പിക്കാനായി വ്യാപകമായി വോട്ടുമറിച്ചന്നെ ആരോപണവും ആർ.എംപി നേരിടുന്നുണ്ട്. കഴിഞ്ഞ അസംബ്‌ളി തെരഞ്ഞെടുപ്പിനു കിട്ടിയതിന്റെ പകുതിയോളം വോട്ടുമാത്രമാണ് ആർ.എംപിയുടെ പെട്ടിയിൽ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ വീണത്. ഈ വോട്ടുമറി രാഷ്ട്രീയ ആർ.എംപിയുടെ വിശ്വാസ്യതക്കും മങ്ങലേൽപ്പിച്ചിട്ടുണ്ട്.
വടകര സീറ്റ് എൽ.ഡി.എഫ് ജനതാദളിനാണ് നൽകാറ്. കഴിഞ്ഞതവണ ഇടതുമുന്നണി സ്ഥാനാർത്ഥിയായ ജനതാദളിലെ സി.കെ നാണുവാണ് ഇവിടെ നിന്ന് ജയിച്ചത്. ഇത്തവണയും നാണുതന്നെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി കളത്തിലുണ്ടാവുമെന്നാണ് അറിയുന്നത്.