കോഴിക്കോട്: ആർഎംപി നേതാവ് കെ കെ രമയെ വടകരയിൽ മത്സരിപ്പിക്കാൻ ആർഎംപി തീരുമാനം. പിണറായി വിജയനെതിരെ മത്സരിക്കില്ലെന്നു നേരത്തെ രമ വ്യക്തമാക്കിയിരുന്നു. 20 മണ്ഡലങ്ങളിലാണ് ആർഎംപി മത്സരിക്കുന്നത്. ജയസാധ്യത കണക്കിലെടുത്താണ് രമയെ വടകരയിൽ മത്സരിപ്പിക്കുന്നതെന്നാണ് ആർഎംപി നേതാക്കൾ പറയുന്നത്.