കോഴിക്കോട്: ആർ.എംപി സ്ഥാനാർത്ഥിയായി കെ.കെ രമ രംഗത്തത്തെിയയോടെ സംസ്ഥാന ശ്രദ്ധയാകർഷിച്ച വടകര മണ്ഡലത്തിൽ ഇത്തവ തെരഞ്ഞെടുപ്പം പേരാട്ടം പൊടിപാറും. രമ രംഗത്ത് എത്തിയയോടെ ഏതാണ്ട് ത്രികോണ മൽസരത്തിന്റെ പ്രതീതിയാണ് ഇവിടെ ഉണ്ടായത്. ഇടതുമുന്നണിക്കുവേണ്ടി ജനതാദളിലെ സിറ്റിങ്ങ് എംഎ‍ൽഎയായ സി.കെ നാണു വടകരയിൽ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ ആർ.എംപിയും പ്രചാരണം തുടങ്ങിയിട്ടുണ്ടെങ്കിലും യു.ഡി.എഫ് ക്യാമ്പ് ഇനിയും ഉണർന്നിട്ടില്ല.

യു.ഡി.എഫ് ജനതാദൾ യുവിന് നൽകുന്ന സീറ്റാണിത്. ആ പാർട്ടിയിലെ വിഭാഗീയത തന്നെയാണ് യു.ഡി.എഫ് നേതൃത്വത്തെ ഭയപ്പെടുത്തുന്നതും. ജെ.ഡി.യുവിലെ ഗ്രൂപ്പിസമാണ് കഴിഞ്ഞയവണ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന ആ പാർട്ടിയിലെതന്നെ അഡ്വ. എം.കെ. പ്രേംനാഥിന്റെ അപ്രതീക്ഷിത പരാജയത്തിന് കാരണമായത്. ഇത്തവണ പ്രേംനാഥുൾപ്പെടെയുള്ളവർ ജെ.ഡി.യു വിട്ട് ജനതാദൾഎസിന്റെ ഭാഗമായിരിക്കുകയാണ്.അന്ന് പ്രേംനാഥിനെ തോൽപ്പിക്കാൻ കൂട്ടുനിന്ന ജ.ഡി.യു ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനാണ് ഇത്തവണ യു.ഡി.എഫ് സ്ഥാനാർത്ഥിയാവാൻ സാധ്യതയുള്ളത്.

എന്നാൽ മനയത്ത് ചന്ദ്രനെ അംഗീകരിക്കില്‌ളെന്ന് ജെ.ഡി.യുവിലെ തന്നെ ഒരു വിഭാഗം വ്യക്തമാക്കുന്നതാണ് യു.ഡി.എഫിന് തലവേദനയാവുന്നത്. നേരത്തെ പ്രേംനാഥിന്റെ തോൽവിക്ക് കാരണം മനയത്ത് ചന്ദ്രനാണെന്ന് വ്യക്തമാക്കുന്ന രേഖകൾ മാദ്ധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. അഞ്ചുവർഷം മുമ്പ് ജെ.ഡി.യുവിന്റെ തന്നെ അന്വേഷണകമ്മീഷൻ റിപ്പോർട്ടാണ് ഇപ്പോൾ മാദ്ധ്യമങ്ങളിലുടെ പറുത്തുവന്നത്. ഈ റിപ്പോർട്ടിൽ മനയത്ത് ചന്ദ്രനെതിരെ നപടി വേണമെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും പാർട്ടി സംസ്ഥാന പ്രസിഡന്റ് എംപി വീരേന്ദ്രകുമാർ ഇടപെട്ട് ഈ റിപ്പോർട്ട് പൂഴ്‌ത്തുകയായിരുന്നു. ഈ പ്രശ്‌നങ്ങളെല്ലാം വടകരയിൽ മനയത്ത് ചന്ദ്രന്റെ സ്ഥാനാർത്ഥിത്വ ബാധിക്കുമെന്നാണ് പൊതുവെ കരുതുന്നത്.

കമ്യൂണിസ്റ്റ് സമരചരിത്രത്തിന്റെ ഭാഗമാണ് എക്കാലത്തും വടകരയെങ്കിലും 2008ന് ശേഷംമാണ് ഇവിടം രാഷ്ട്രീയ കേരളത്തിന്റെ സവിശേഷ ശ്രദ്ധയിലത്തെിയത്. സിപിഎമ്മിലെ ഒരു വിഭാഗം ടി.പി. ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ആർ.എംപി രൂപവത്കരിച്ചതാണിതിന് പ്രധാനകാരണം. ഒന്നിച്ചിരുന്നവർ പരസ്പരം പോരടിച്ചപ്പോൾ വീറും വാശിയും ഏറി. ടി.പിയുടെ കൊലപാതകത്തിനുശേഷമുള്ള പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ വടകരയിൽ ത്രികോണമത്സരം നടക്കുമെന്നുറപ്പിക്കാം. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഈറ്റില്ലമെങ്കിലും പലപേരിലും ഇടതിന്റെ ഭാഗമായ സോഷ്യലിസ്റ്റുകളുടെ വിജയഗാഥയാണ് വടകര പറഞ്ഞതിലേറെയും.

വടകര നഗരസഭ, അഴിയൂർ, ഏറാമല, ഒഞ്ചിയം, ചേറോട് പഞ്ചായത്തുകൾ അടങ്ങുന്നതാണ് വടകര. നഗരസഭയിൽ ഇടതും ഒഞ്ചിയത്ത് മുസ്ലിം ലീഗ് പിന്തുണയോടെ ആർ.എംപിയും ചേറോട്, ഏറാമല, അഴിയൂർ എന്നിവിടങ്ങളിലും വടകര ബ്‌ളോക്കിലും യു.ഡി.എഫും ഭരിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഒഞ്ചിയത്ത് ആർ.എംപിക്ക് രണ്ടു സീറ്റ് നഷ്ടപ്പെട്ടു. അഴിയൂരിൽ എസ്.ഡി.പി.ഐ ഒരു സീറ്റ് നേടിയതും വടകര നഗരസഭയിൽ ബിജെപി രണ്ട് സീറ്റ് നേടിയതുമാണ് പഞ്ചായത്തു തെരഞ്ഞെടുപ്പിലെ പ്രത്യേകത. ഒഞ്ചിയത്ത് ആർ.എംപിക്ക് രണ്ട് സീറ്റ് നഷ്ടമായത് വലിയ തിരിച്ചടിയായി. അതുകൊണ്ടുതന്നെ, ആർ.എംപിയെ സംബന്ധിച്ചിടത്തോളം ശക്തിതെളിയിക്കേണ്ടത് അനിവാര്യതയാണ്. ഈ സാഹചര്യത്തിൽ കെ.കെ. രമയുൾപ്പെടെ പാർട്ടിയുടെ മുൻനിര നേതാക്കളെ മത്സരിപ്പിക്കാനാണ് നീക്കമുള്ളതെന്നറിയുന്നു.

ആർ.എംപി സാന്നിധ്യം ഇപ്പോൾ ഗൗനിക്കേണ്ട ഒന്നല്ലെന്ന് സിപിഐ(എം) പറയുന്നു. കഴിഞ്ഞതവണ യു.ഡി.എഫിന് അനുകൂലാവസ്ഥയാണെന്നു കരുതിയെങ്കിൽ ഫലം വന്നപ്പോൾ എല്ലാം മാറിമറിഞ്ഞു. 847 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് വിജയിച്ചു. ബിജെപി.ക്കുവേണ്ടി മണ്ഡലം പ്രസിഡന്റ് അഡ്വ. എം. രാജേഷ് കുമാർ മത്സരിച്ചേക്കും.