- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പയ്യന്നൂർ സഖാക്കളുടെ നാട്ടിൽ നിർഭയയായി കെ.കെ രമ; ഈ മാസം എട്ടിന് പ്രസംഗിക്കും; രമയ്ക്ക് വധഭീഷണിക്കത്ത് ലഭിച്ചത് പയ്യന്നൂർ സഖാക്കളെന്ന പേരിൽ
കണ്ണൂർ:പയ്യന്നൂർ സഖാക്കളെന്ന പേരിൽ വധഭീഷണിക്കത്ത് മുഴക്കിയവരുടെ നാട്ടിൽ ആർ. എംപി നേതാവും വടകര എംഎൽഎയുമായ കെ.കെ രമയെത്തുന്നു. ഈ മാസം എട്ടിന് നടക്കുന്ന പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനാണ് കെ.കെ രമ പയ്യന്നൂരിലെത്തുന്നത്. പയ്യന്നൂർ എം. എൻ വിജയൻ സാംസ്‌കാരി വേദി സംഘടിപ്പിക്കുന്ന വിയോജിക്കാനുള്ള സ്വാതന്ത്ര്യമെന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാർ രമ ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം നാലുമണിക്ക് ഗാന്ധിപാർക്കിൽ നടക്കുന്ന പരിപാടിയിൽ കെ.സി ഉമേഷ്ബാബു വിഷയാവതരണം നടത്തും. ഷാജിപാണ്ഡ്യാല, ബ്രിജേഷ്‌കുമാർ എന്നിവർ പ്രസംഗിക്കും. കഴിഞ്ഞ ദിവസം പയ്യന്നൂർ സഖാക്കളെന്ന പേരിൽ കെ.കെ രമയ്ക്ക് വധഭീഷണിക്കത്ത് ലഭിച്ചിരുന്നു. എംഎൽഎ ഹോസ്റ്റലിൽ നിന്നാണ് കണ്ണൂരിൽ നിന്നും തപാലിൽ അയച്ച കത്ത് ലഭിച്ചത്. ഇതേ തുടർന്ന് വധഭീഷണിക്കത്ത് സഹിതം കെ.കെ രമ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു.
പൊലിസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതുവരെ കത്തയച്ചവരെ കണ്ടുകിട്ടിയിട്ടില്ല. മുഖ്യമന്ത്രിക്കെതിരെ നിയമസഭയിൽ അതിരൂക്ഷമായ വിമർശനമാണ് പ്രതിപക്ഷ നേതൃനിരയിൽ നിന്നുംകെ.കെ രമ അഴിച്ചുവിട്ടിരുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് രമയ്ക്കെതിരെ വധഭീഷണിയുയർന്നത്.




