- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരിച്ചുപോകുമായിരുന്ന പതിനായിരങ്ങളെ രക്ഷിക്കാൻ കഴിഞ്ഞു; കോവിഡ് പ്രതിരോധത്തിൽ കേരളം പിന്നിലെന്ന ആരോപണങ്ങളെ തള്ളി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ കേരളം പിന്നോട്ടു പോകുന്നു എന്ന ആരോപണങ്ങളെ തള്ളി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. വിമർശനങ്ങൾ അടിസ്ഥാന രഹിതമാണ്. ആളുകൾ കണക്കുകൾ ശ്രദ്ധിക്കുന്നില്ല. തുടക്കത്തിൽ 0.5 എന്ന മരണ നിരക്ക് ജൂൺ-ജൂലൈ മാസങ്ങളിൽ 0.7 വരെയായി. ഇതിനെ 0.4 ശതമാനത്തിൽ പിടിച്ചുനിർത്താനായി. മരിച്ചു പോകുമായിരുന്ന പതിനായിരങ്ങളെ രക്ഷിക്കൻ കഴിഞ്ഞുവെന്നും ആരഗ്യ മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ കോവിഡ് വ്യാപനം ആദ്യഘട്ടത്തിൽ നിയന്ത്രണ വിധേയമായിരുന്നു. എന്നാൽ മെയ് മാസത്തിനു ശേഷമാണ് കേസുകളുടെ എണ്ണം വർദ്ധിക്കുന്നത്. ഹോട്ട്സ് പോർട്ടൽ നിന്ന് ആളുകൾ മടങ്ങിയതും വിവാഹം, രാഷ്ട്രീയ പാർട്ടി പരിപാടികൾ എന്നിവ രോഗവ്യാപനം ഉയർത്താൻ കാരണമായി. ടെസ്റ്റ് മുറവിളി പണ്ടേ ഉള്ളതാണ്. മരണ നിരക്ക് 0.4 ശതമാനമാകിക നിർത്താൻ സാധിച്ചത് നേട്ടമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെയാക്കി നിർത്തുന്നത് ഇപ്പോഴും നേട്ടമാണെന്നും മന്ത്രി പറയുന്നു. രാഷ്ട്രീയ നേട്ടങ്ങൾക്കായി ചിലർ ചിലത് പറയുകയാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി.
ഐ.എം.എ. അടക്കമുള്ള സംഘടനകൾ കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർഡത്തനങ്ങളിൽ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. രാജ്യത്തെ കോവിഡ് നിരക്ക് കുറയുമ്പോഴും കേരളത്തിൽ നിരക്ക് വ്യത്യാസമില്ലാതെ തുടരുന്ന സാഹചര്യത്തിലായിരുന്നു ഐ.എം.എ. യുടെ പ്രതികരണം.