- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ കെ ശൈലജയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. മകന് കോവിഡ് സ്ഥിരീകരിച്ചതിനാൽ കഴിഞ്ഞ പത്തു ദിവസമായി ക്വാറന്റയിനിൽ കഴിയുകയായിരുന്നു ആരോഗ്യമന്ത്രി.
മകൻ കോവിഡ് പോസിറ്റീവ് ആയതിനാൽ പ്രൈമറി കോൺടാക്ട് എന്ന നിലയിലാണ് ക്വാറന്റിനിൽ തുടർന്നത്. തനിക്ക് രോഗലക്ഷണമൊന്നും ഉണ്ടായിരുന്നില്ലെന്നും ഇന്ന് നടത്തിയ ടെസ്റ്റിൽ എല്ലാവരും നെഗറ്റീവ് ആയതായി ആരോഗ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
നാം വളരെയേറെ ശ്രദ്ധിക്കേണ്ട ദിവസങ്ങളാണിത്.രണ്ടാംതരംഗത്തിന്റെ ഭാഗമായി കേരളത്തിലും കേസുകൾ കൂടിയിട്ടുണ്ട് ആശുത്രികളിലെ സൗകര്യം വർദ്ധിപ്പിച്ചും ഓക്സിജൻ അടക്കമുള്ള കാര്യങ്ങൾ കൃത്യമായി സംഘടിപ്പിച്ചും നാം അതിനെ നേരിടുന്നുണ്ട്.
ജാഗ്രതയോടെയുള്ള ഇടപെടൽ കൊണ്ടാണ് മരണനിരക്ക് കുറക്കാൻ കഴിയുന്നത്.ആയിരക്കണക്കിന് ആളുകളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണത്.
ഗവണ്മെണ്ടിന്റെ നിർദ്ദേശങ്ങൾ എല്ലാവരും അനുസരിക്കണം.നമുക്ക് വീണ്ടുംകോവിഡ് വ്യാപനം കുറച്ച് പതിനായിരങ്ങളെ മരണത്തിൽ നിന്ന് രക്ഷിക്കാമെന്ന് കെകെ ശൈലജ ഫെയസ്ബുക്കിൽ കുറിച്ചു
ന്യൂസ് ഡെസ്ക്