- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാതൃഭൂമി മുൻ പത്രാധിപർ കെ കെ ശ്രീധരൻ നായർ അന്തരിച്ചു; ഓർമയാകുന്നത് മലയാളപത്രത്തിൽ ബിരുദാനന്തര ജേർണലിസം ഡിപ്ലോമയോടെ ജോലിയിൽ പ്രവേശിക്കുന്ന ആദ്യത്തെ പത്രപ്രവർത്തകൻ
കൊച്ചി: മാതൃഭൂമി മുൻ പത്രാധിപർ കെ. കെ ശ്രീധരൻ നായർ അന്തരിച്ചു. 86 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കൊച്ചിയിലായിരുന്നു അന്ത്യം. അറുപത് വർഷത്തിലേറെ നീണ്ട സർവീസ് ജീവിതം അവസാനിപ്പിച്ച് 2015 ജൂൺ എട്ടിന് മാതൃഭൂമിയിൽ നിന്ന് ഇറങ്ങിയ ശേഷം വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു. 1953ൽ സബ് എഡിറ്ററായി മാതൃഭൂമിയിൽ പ്രവേശിച്ച ശ്രീധരൻ നായർ സീനിയർ സബ് എഡിറ്റർ, ചീഫ് സബ്എഡിറ്റർ, ന്യൂസ് എഡിറ്റർ, ഡെപ്യൂട്ടി എഡിറ്റർ തസ്തികകളിൽ പ്രവർത്തിച്ചു. 1990 മുതൽ പത്ത് വർഷത്തോളം മാതൃഭൂമി പത്രത്തിന്റെ എഡിറ്ററായിരുന്നു. പിന്നീട് പീരിയോഡിക്കൽസ് വിഭാഗം എഡിറ്ററായി. മലയാളപത്രത്തിൽ ബിരുദാനന്തര ജേർണലിസം ഡിപ്ലോമയോടുകൂടി ജോലിയിൽ പ്രവേശിക്കുന്ന ആദ്യത്തെ ജേണലിസ്റ്റാണ് അദ്ദേഹം. പത്രപ്രവർത്തനരംഗത്തെ സമഗ്ര സംഭാവന വിലയിരുത്തി കേരള മഹാത്മജി സാംസ്‌കാരികവേദി ഏർപ്പെടുത്തിയ പ്രഥമ കേളപ്പജി സ്മാരക പുരസ്‌കാരത്തിന് (2010) അർഹനായിട്ടുണ്ട്. 2011 ജനവരിയിൽ ജാനു-ഉണിച്ചെക്കൻ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ അവാർഡിനും അർഹനായി. പെരുമ്പാവൂർ വേങ
കൊച്ചി: മാതൃഭൂമി മുൻ പത്രാധിപർ കെ. കെ ശ്രീധരൻ നായർ അന്തരിച്ചു. 86 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കൊച്ചിയിലായിരുന്നു അന്ത്യം.
അറുപത് വർഷത്തിലേറെ നീണ്ട സർവീസ് ജീവിതം അവസാനിപ്പിച്ച് 2015 ജൂൺ എട്ടിന് മാതൃഭൂമിയിൽ നിന്ന് ഇറങ്ങിയ ശേഷം വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു. 1953ൽ സബ് എഡിറ്ററായി മാതൃഭൂമിയിൽ പ്രവേശിച്ച ശ്രീധരൻ നായർ സീനിയർ സബ് എഡിറ്റർ, ചീഫ് സബ്എഡിറ്റർ, ന്യൂസ് എഡിറ്റർ, ഡെപ്യൂട്ടി എഡിറ്റർ തസ്തികകളിൽ പ്രവർത്തിച്ചു.
1990 മുതൽ പത്ത് വർഷത്തോളം മാതൃഭൂമി പത്രത്തിന്റെ എഡിറ്ററായിരുന്നു. പിന്നീട് പീരിയോഡിക്കൽസ് വിഭാഗം എഡിറ്ററായി. മലയാളപത്രത്തിൽ ബിരുദാനന്തര ജേർണലിസം ഡിപ്ലോമയോടുകൂടി ജോലിയിൽ പ്രവേശിക്കുന്ന ആദ്യത്തെ ജേണലിസ്റ്റാണ് അദ്ദേഹം.
പത്രപ്രവർത്തനരംഗത്തെ സമഗ്ര സംഭാവന വിലയിരുത്തി കേരള മഹാത്മജി സാംസ്‌കാരികവേദി ഏർപ്പെടുത്തിയ പ്രഥമ കേളപ്പജി സ്മാരക പുരസ്‌കാരത്തിന് (2010) അർഹനായിട്ടുണ്ട്. 2011 ജനവരിയിൽ ജാനു-ഉണിച്ചെക്കൻ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ അവാർഡിനും അർഹനായി.
പെരുമ്പാവൂർ വേങ്ങൂർ ആക്കപ്പിള്ളിൽ രാമൻപിള്ളയുടെയും കല്ല്യേലിൽ പാറുക്കുട്ടിഅമ്മയുടെയും മകനായി 1930 ഓഗസ്റ്റ് 10 നാണ് ജനനം. ആലുവ യു.സി.കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലും എറണാകുളം ലോകോളേജിലുമായി പഠനം. സാമ്പത്തിക ശാസ്ത്രത്തിലും നിയമത്തിലും ബിരുദങ്ങൾ നേടി. നാഗ്പൂർ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഹിസ്ലോപ് കോളേജിൽ നിന്ന് പത്രപ്രവർത്തനത്തിൽ ഡിപ്ലോമ. ഇംഗ്ലണ്ടിലെ തോംസൺ ഫൗണ്ടേഷൻ ഹൈദരാബാദിൽ നടത്തിയ ജേർണലിസം ഓറിയന്റേഷൻ കോഴ്‌സിൽ പങ്കെടുത്തും ഡിപ്ലോമ നേടി.
പരേതയായ പത്മിനി എസ് നായരാണ് ഭാര്യ. മക്കൾ: എസ്. ഇന്ദിരാ നായർ, എസ്. അജിത്കുമാർ