- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളിയായ കെ കെ വേണുഗോപാൽ അറ്റോർണി ജനറൽ; നിയമനത്തിന് രാഷ്ട്രപതിയുടെ അംഗീകാരം; വേണുഗോപാൽ സ്ഥാനമേൽക്കുന്നത് മുകുൾ റോത്തഗിയുടെ പിൻഗാമിയായി
ന്യൂഡൽഹി: സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനും മലയാളിയുമായ കെ. കെ. വേണുഗോപാലിനെ അറ്റോർണി ജനറൽ (എജി) ആകും. അദ്ദേഹത്തിന്റെ നിയമനത്തിന് രാഷ്ട്രപതി അംഗീകാരം നൽകി. എജി പദവിയിൽനിന്നു പിന്മാറാൻ മുകുൾ റോഹത്ഗി താൽപര്യം അറിയിച്ചതോടെയാണു പുതിയ എജിയെ കണ്ടെത്തേണ്ടി വന്നത്.അദ്ദേഹത്തിന്റെ കാലാവധി നീട്ടിനൽകാൻ കേന്ദ്ര സർക്കാർ തയ്യാറായിരുന്നെങ്കിലും സ്ഥാനത്തു തുടരാൻ റോഹ്ത്തഗി തയ്യാറായിരുന്നില്ല. പത്മവിഭൂഷണും പത്മഭൂഷണും നേടിയിട്ടുള്ള കെ.കെ.വേണുഗോപാൽ മൊറാർജി ദേശായി സർക്കാരിന്റെ കാലത്ത് അഡീഷനൽ സോളിസിറ്റർ ജനറലായി പ്രവർത്തിച്ചിട്ടുണ്ട്. അറ്റോർണി ജനറലായി ഹരീഷ് സാൽവെയെ പരിഗണിക്കുന്നതായും നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.വേണുഗോപാലിന് പുറമേ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, സോളിസിറ്റർ ജനറൽ രഞ്ജിത് കുമാർ, ഗുജറാത്ത് അഡ്വക്കേറ്റ് ജനറൽ കമൽ ത്രിവേദി എന്നിവരുടെ പേരും എ.ജി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു. 1952ൽ നിയമപഠനം പൂർത്തിയാക്കിയ വേണുഗോപാൽ മൈസൂർ, മദ്രാസ് ഹൈക്കോടതികളിലാണ് പ്രാക്ടീസ് തുടങ്ങിയത്. 1960കളുടെ തുടക്കത്ത
ന്യൂഡൽഹി: സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനും മലയാളിയുമായ കെ. കെ. വേണുഗോപാലിനെ അറ്റോർണി ജനറൽ (എജി) ആകും. അദ്ദേഹത്തിന്റെ നിയമനത്തിന് രാഷ്ട്രപതി അംഗീകാരം നൽകി. എജി പദവിയിൽനിന്നു പിന്മാറാൻ മുകുൾ റോഹത്ഗി താൽപര്യം അറിയിച്ചതോടെയാണു പുതിയ എജിയെ കണ്ടെത്തേണ്ടി വന്നത്.അദ്ദേഹത്തിന്റെ കാലാവധി നീട്ടിനൽകാൻ കേന്ദ്ര സർക്കാർ തയ്യാറായിരുന്നെങ്കിലും സ്ഥാനത്തു തുടരാൻ റോഹ്ത്തഗി തയ്യാറായിരുന്നില്ല.
പത്മവിഭൂഷണും പത്മഭൂഷണും നേടിയിട്ടുള്ള കെ.കെ.വേണുഗോപാൽ മൊറാർജി ദേശായി സർക്കാരിന്റെ കാലത്ത് അഡീഷനൽ സോളിസിറ്റർ ജനറലായി പ്രവർത്തിച്ചിട്ടുണ്ട്. അറ്റോർണി ജനറലായി ഹരീഷ് സാൽവെയെ പരിഗണിക്കുന്നതായും നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.
വേണുഗോപാലിന് പുറമേ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, സോളിസിറ്റർ ജനറൽ രഞ്ജിത് കുമാർ, ഗുജറാത്ത് അഡ്വക്കേറ്റ് ജനറൽ കമൽ ത്രിവേദി എന്നിവരുടെ പേരും എ.ജി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു.
1952ൽ നിയമപഠനം പൂർത്തിയാക്കിയ വേണുഗോപാൽ മൈസൂർ, മദ്രാസ് ഹൈക്കോടതികളിലാണ് പ്രാക്ടീസ് തുടങ്ങിയത്. 1960കളുടെ തുടക്കത്തിൽ സുപ്രീംകോടതിയിൽ പ്രാക്ടീസ് തുടങ്ങി. 1972ൽ മുതിർന്ന അഭിഭാഷകസ്ഥാനം ലഭിച്ചു. 1977ൽ മൊറാർജി ദേശായി സർക്കാർ അധികാരമേറ്റപ്പോൾ അഡിഷണൽ സോളിസിറ്റർ ജനറലായി നിയമിതനായി.
ഭരണഘടനാപരമായ പ്രതിസന്ധികൾ വരുമ്പോഴൊക്കെ കോടതി ആശ്രയിച്ചിട്ടുള്ളതും കെ.കെ. വേണുഗോപാലിനെയാണ്. നിരവധി പ്രമാദമായ കേസുകളിൽ ഹാജരായിട്ടുള്ള അദ്ദേഹം, ടു.ജി സ്‌പെക്ട്രം അഴിമതി കേസിൽ അമിക്കസ് ക്യൂറിയായിരുന്നു. ഭൂട്ടാന്റെ ഭരണഘടന തയ്യാറാക്കുന്നതിനുള്ള കമ്മിറ്റിയുടെ ഉപദേശകനായും പ്രവർത്തിച്ചിട്ടുണ്ട്.
സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ കൃഷ്ണൻ വേണുഗോപാൽ മകനാണ്.
കോഴിക്കോട് ബാറിലെ പ്രമുഖ അഭിഭാഷകനായിരുന്ന എം.കെ. നമ്പ്യാരുടെ മകനായ കെ.കെ. വേണുഗോപാലിന് പത്മഭൂഷൺ, പത്മവിഭൂഷൺ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.