- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകി മാണിയുടെ ബജറ്റ്; റബ്ബറിന് 150 രൂപ താങ്ങുവില പ്രഖ്യാപിച്ചത് കർഷകർക്ക് ആശ്വാസം; നെൽകർഷകർക്കായി നെൽവിള ഇൻഷുറൻസ് സ്കീമും; നീര ഉത്പാദനത്തിന് പ്രോത്സാഹനം
തിരുവനന്തപുരം: കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകിയാണ് ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണം. റബ്ബർ വില സ്ഥിരതാ ഫണ്ട്, റബ്ബറിന് കിലോയ്ക്ക് 150 രൂപ താങ്ങുവില തുടങ്ങിയവ ഉൾപ്പടെ കാർഷിക മേഖലയ്ക്ക് ഉണർവ് നൽകുന്ന നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചത്. 150 രൂപ താങ്ങുവില പ്രകാരം 20,000 മെട്രിക് ടൺ റബ്ബർ സംഭരിക്കും. 300 കോടി രൂപയാണ് ഇതിന് വകയിരുത്തിയിട്ടുള്ള
തിരുവനന്തപുരം: കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകിയാണ് ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണം. റബ്ബർ വില സ്ഥിരതാ ഫണ്ട്, റബ്ബറിന് കിലോയ്ക്ക് 150 രൂപ താങ്ങുവില തുടങ്ങിയവ ഉൾപ്പടെ കാർഷിക മേഖലയ്ക്ക് ഉണർവ് നൽകുന്ന നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചത്. 150 രൂപ താങ്ങുവില പ്രകാരം 20,000 മെട്രിക് ടൺ റബ്ബർ സംഭരിക്കും. 300 കോടി രൂപയാണ് ഇതിന് വകയിരുത്തിയിട്ടുള്ളത്. സംസ്ഥാനത്ത് പഴം, പച്ചക്കറി, പാൽ, മുട്ട എന്നിവയുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി പ്രവാസി മലയാളികളുമായി ചേർന്ന് പ്രവാസി കേരള കൃഷി വികാസ് എന്ന സംയുക്ത സംരംഭവും ആരംഭിക്കും
കാർഷിക മേഖലയിലെ വിവിധ വികസന പദ്ധതികൾക്കായി 403.18 കോടി രൂപയാണ് ഈ ബജറ്റിൽവക കൊള്ളിച്ചിട്ടുള്ളത്. റബ്ബർ വില സ്ഥിരതാ ഫണ്ട് രൂപീകരിക്കുമെന്നും കിലോയ്ക്ക് 150 രൂപ താങ്ങുവില നൽകി 20,000 മെട്രിക് ടൺ റബ്ബർ സംഭരിക്കുമെന്നും മന്ത്രി അറിയിച്ചു. 300 കോടി രൂപയാണ് ഇതിനായി മന്ത്രി വകയിരുത്തിയത്. ഈ പദ്ധതി പ്രകാരം റബ്ബറിന്റെ താങ്ങുവിലയും റബ്ബർബോർഡ് നിശ്ചയിക്കുന്ന ദൈനം ദിന വിലസൂചികയും തമ്മിലുള്ള വില വ്യത്യാസം റബ്ബർബോർഡിലെ ഫീൽഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ വിൽപന ബില്ലിന്റെ അടിസ്ഥാനത്തിൽ കർഷകരുടെയോ റബ്ബർ ഉത്പാദക സംഘങ്ങളുടെയോ ബാങ്ക് അക്കൗണ്ടിലേയ്ക്ക് നേരിട്ട് നൽകുന്നതാണ്.
നെല്ല് സംഭരിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ കർഷകന് സബ്‌സിഡി തുക നൽകുന്നതിനുള്ള പദ്ധതി നടപ്പാക്കാൻ ബജറ്റിൽ 300 കോടി രൂപയുണ്ട്. കാർഷിക വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്ന കർഷകരുടെ പലിശ ബാധ്യത സർക്കാർ വഹിക്കും. സമഗ്ര നെൽവിള ഇൻഷുറൻസ് സ്‌കീം ഉൾപ്പെടെയുള്ള വിവിധ വിള ഇൻഷുറൻസ് പദ്ധതികൾക്കായി 12.50 കോടി രൂപ നീക്കിവച്ചു. നീര ടെക്‌നിഷ്യന്മാർക്ക് പരിശീലനത്തിനായി ഒരാൾക്ക് 10,000 രൂപവീതം സബ്‌സിഡി അനുവദിക്കും.
കാർഷിക വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്ന കർഷകരുടെ പലിശ ബാദ്ധ്യത സർക്കാർ വഹിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ഇതോടെ ഹ്രസ്വകാല കാർഷിക വായ്പ പലിശ രഹിതമായി ലഭ്യമാകുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും. ഇതിനായി 125 കോടി വകയിരുത്തി. നീര ടെക്‌നീഷ്യമാർക്ക് പരിശീലനത്തിനായി ഒരാൾക്ക് 10,000 രൂപ വീതം സബ്‌സിഡി അനുവദിക്കും. നീര ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി പൊതു ചടങ്ങുകളിലും സർക്കാർ അതിഥി മന്ദിരങ്ങളിലും പായ്ക്കുചെയ്ത നീര ഒരു പാനീയമായി ഉൾപ്പെടുത്തും. ഇതിനായി 10 കോടി രൂപ ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്. നീര ഉത്പാദനത്തിനായി ആകെ 30 കോടിരൂപയാണ് വകയിരുത്തിയിട്ടുള്ളത്.
സംസ്ഥാനത്തെ ഓരോ നാളികേര ഉത്പാദക കമ്പനിക്കും കെട്ടിട, യന്ത്രസാമഗ്രികൾക്ക് സഹായധനമായി ചെലവിന്റെ 25% മോ 50 ലക്ഷം രൂപയോ ഏതാണോ കൂടുതൽ അത് നൽകുന്ന തിനായി 10 കോടി രൂപയും വകയിരുത്തി. സംസ്ഥാനത്തെ തോട്ടം മേഖല നേരിടുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഒരു ആശ്വാസമെന്ന നിലയിൽ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള തോട്ടങ്ങൾക്കുള്ള പ്ലാന്റേഷൻ നികുതി പൂർണ്ണമായി ഒഴിവാക്കി. കമ്പനികൾ, സൊസൈറ്റികൾ, ട്രസ്റ്റുകൾ എന്നിവയുടെ ഉടമസ്ഥതയിലുള്ള തോട്ടങ്ങൾക്ക് പ്ലാന്റേഷൻ നികുതി തുടർന്നും ഈടാക്കുന്നതാണ്.
14-2015നു ശേഷം ഉൽപാദനം തുടങ്ങുന്ന റബ്ബർഉൾപ്പെടെയുള്ള കാർഷികാധിഷ്ഠിത വ്യവസായങ്ങളിൽ75 ശതമാനത്തിലധികം മൂല്യ വർദ്ധനയുള്ളവയ്ക്ക്പലിശ സബ്‌സിഡി നൽകുന്നതിനായി ഒരു പദ്ധതി മന്ത്രി പ്രഖ്യാപിച്ചു. ഈ പദ്ധതിയിൽ കീഴിൽ സംരംഭകർ ബാങ്കിൽ നിന്നോ മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ എടുക്കുന്ന വായ്പയുടെ പലിശതുകയുടെ 50% പ്രതിവർഷം പരമാവധി 10 ലക്ഷം രൂപ വരെ മൂന്നു വർഷത്തേയ്ക്ക് സർക്കാർ വഹിക്കുന്നതാണ്. 20 കോടി രൂപയാണ് ഇതിലേയ്ക്കായി മാറ്റി വച്ചിട്ടുള്ളത്.
സുഗന്ധവ്യഞ്ജനങ്ങളുടെ കൃഷിക്ക് സബ്‌സിഡി നൽകാനുള്ള ഒരു പദ്ധതി മന്ത്രി ബജറ്റിൽ അവതരിപ്പിച്ചു. ഈ പദ്ധതിയിൽ കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും സബ്‌സിഡി. 20 കോടി രൂപ ഇതിലേക്കായി മാറ്റിവച്ചു. കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലാണ് പൈലറ്റായി ഈ പദ്ധതി ഈ വർഷം നടപ്പിലാക്കുന്നത്. തേനുൽപാദനം വർദ്ധിപ്പിക്കുന്നതിനായി ഹണി മിഷൻ സ്ഥാപിക്കുമെന്നും ഇതിനായി 2 കോടി രൂപ വകയിരുത്തുന്നതാണെന്നും പ്രഖ്യാപിച്ചു.
കേരള കാർഷിക സർവ്വകലാശാലയിൽ പുതിയ ഗവേഷണ പ്രോജക്ടുകൾക്കായി 2 കോടി രൂപയും കൃഷി വിജ്ഞാനവ്യാപനം ശക്തിപ്പെടുത്തുന്നതിന് 7.34 കോടി രൂപയും അടിസ്ഥാനസൗകര്യ വികസന പ്രവൃത്തികൾക്കായി 17 കോടി രൂപയും വകയിരുത്തി. കീടനാശിനി ഉപയോഗി ക്കാത്ത കാർഷികോൽപ്പന്നങ്ങൾ കുടുംബങ്ങളിലും, ഉപഭോക്താക്കളിലും എത്തിക്കുന്നതിന് ഇകൊമോഴ്‌സിന്റെ സാധ്യത പ്രയോജനപ്പെടുത്തി കൃഷിയിടങ്ങളിൽ നിന്നും കുടുംബത്തിലേക്ക് എന്ന നൂതനപദ്ധതിക്കായി ഈ വർഷം 10 കോടി രൂപവകയിരുത്തി. മിൽമയുടെ മലബാർ യൂണിയനിലൂടെയാണ് ഈ സംരംഭം നടപ്പിലാക്കുന്നത്.
നെൽകൃഷിക്കാർക്ക് നൽകുന്നതുപോലെ വൈദ്യുത സബ്‌സിഡി സംസ്ഥാനത്തിലെ ഹൈടെക് പോളി ഹൗസുകൾക്കും സൂഷ്മകൃഷി സമ്പ്രദായത്തിനും അനുവദിക്കും. ആധുനിക കൃഷി രീതികൾ പ്രചരിപ്പിക്കുന്നതിന് 5 കോടി രൂപ വകയിരുത്തി. റെയിൻ ഷെൽട്ടർ കൾട്ടിവേഷൻ, ടിഷ്യൂ കൾച്ചർവഴിയുള്ള വാഴതൈകൾ, ഇലകളിൽ വളം സ്‌പ്രേ ചെയ്യൽ, അഗ്രി അക്വാപോണിക്‌സ് എന്നിവ പ്രചരിപ്പിക്കുന്നതിനാണ് മേൽപ്പറഞ്ഞ തുക വകയിരുത്തിയിരിക്കുന്നത്.
ഹരിപ്പാട്, കൂത്തുപറമ്പ്, മേലുകാവ്, കടുത്തുരുത്തി എന്നിവിടങ്ങളിൽ 4 പുതിയ കാർഷിക പോളിടെക്‌നിക്കുകൾ ആരംഭിക്കുന്നതാണ്. ഇതിനായി 3 കോടി രൂപ വകയിരുത്തി.