- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാർകോഴ കോൺഗ്രസ് ഗൂഢാലോചനയുടെ ഭാഗമെന്നു സ്ഥാപിച്ച ആശ്വാസത്തിൽ ഇരിക്കവേ നികുതി ഇളവിന്റെ പേരിൽ കുരുക്കായി; പിന്തുണയ്ക്കാൻ പോലും ആരുമില്ല; മോഹിപ്പിച്ചു യുഡിഎഫിനു വെളിയിലിറക്കിയ സിപിഎമ്മും കൈയൊഴിഞ്ഞു; ജേക്കബ് തോമസ് രണ്ടും കൽപ്പിച്ചു രംഗത്തിറങ്ങിയപ്പോൾ മാണിയുടെ ചങ്കിടിപ്പു നിലയ്ക്കുന്നില്ല
കോട്ടയം: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് രണ്ടും കൽപ്പിച്ചു രംഗത്തിറങ്ങിയപ്പോൾ പ്രതിസന്ധിയിലായതു കേരള കോൺഗ്രസ് നേതാവ് കെ എം മാണിയാണ്. ബാർകോഴ കോൺഗ്രസ് ഗൂഢാലോചനയുടെ ഭാഗമെന്നു സ്ഥാപിച്ച ആശ്വാസത്തിൽ ഇരിക്കവേയാണു നികുതി ഇളവിന്റെ പേരിൽ മാണിക്കെതിരെ വീണ്ടും അന്വേഷണം വന്നത്. പിന്തുണയ്ക്കാൻ പോലും ആരുമില്ല എന്ന അവസ്ഥയിലാണു മുൻ ധനമന്ത്രി. മോഹിപ്പിച്ചു യുഡിഎഫിനു വെളിയിലിറക്കിയ സിപിഎമ്മും കൈയൊഴിഞ്ഞ അവസ്ഥയാണുള്ളത്. ബാർ കോഴക്കേസിന് പിന്നാലെയാണു കോഴി നികുതിവെട്ടിപ്പ് നടത്തിയെന്ന കേസിൽ വിജിലൻസ് കെ എം മാണിക്കെതിരേ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഇതോടെ കേരളാ കോൺഗ്രസ്സിലും ആശയക്കുഴപ്പം പുകയുകയാണ്. കെ എം മാണിയെ എങ്ങനെ പ്രതിരോധിക്കുമെന്നറിയാതെ കുഴയുകയാണ് പാർട്ടി നേതൃത്വം. ബാർ കോഴക്കേസിൽ കോൺഗ്രസ്സിനെതിരേ ആരോപണങ്ങളുന്നയിച്ച് മുന്നണി ബന്ധം അവസാനിപ്പിച്ച് മുഖംരക്ഷിക്കാൻ ശ്രമിച്ച മാണിക്ക് കോഴിക്കച്ചവടക്കാർക്കു നികുതി ഇളവ് അനുവദിച്ചതു സംബന്ധിച്ച് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ചിരിക്കുന്നത് കനത്ത തിരിച്ചടി
കോട്ടയം: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് രണ്ടും കൽപ്പിച്ചു രംഗത്തിറങ്ങിയപ്പോൾ പ്രതിസന്ധിയിലായതു കേരള കോൺഗ്രസ് നേതാവ് കെ എം മാണിയാണ്. ബാർകോഴ കോൺഗ്രസ് ഗൂഢാലോചനയുടെ ഭാഗമെന്നു സ്ഥാപിച്ച ആശ്വാസത്തിൽ ഇരിക്കവേയാണു നികുതി ഇളവിന്റെ പേരിൽ മാണിക്കെതിരെ വീണ്ടും അന്വേഷണം വന്നത്.
പിന്തുണയ്ക്കാൻ പോലും ആരുമില്ല എന്ന അവസ്ഥയിലാണു മുൻ ധനമന്ത്രി. മോഹിപ്പിച്ചു യുഡിഎഫിനു വെളിയിലിറക്കിയ സിപിഎമ്മും കൈയൊഴിഞ്ഞ അവസ്ഥയാണുള്ളത്.
ബാർ കോഴക്കേസിന് പിന്നാലെയാണു കോഴി നികുതിവെട്ടിപ്പ് നടത്തിയെന്ന കേസിൽ വിജിലൻസ് കെ എം മാണിക്കെതിരേ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഇതോടെ കേരളാ കോൺഗ്രസ്സിലും ആശയക്കുഴപ്പം പുകയുകയാണ്. കെ എം മാണിയെ എങ്ങനെ പ്രതിരോധിക്കുമെന്നറിയാതെ കുഴയുകയാണ് പാർട്ടി നേതൃത്വം. ബാർ കോഴക്കേസിൽ കോൺഗ്രസ്സിനെതിരേ ആരോപണങ്ങളുന്നയിച്ച് മുന്നണി ബന്ധം അവസാനിപ്പിച്ച് മുഖംരക്ഷിക്കാൻ ശ്രമിച്ച മാണിക്ക് കോഴിക്കച്ചവടക്കാർക്കു നികുതി ഇളവ് അനുവദിച്ചതു സംബന്ധിച്ച് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ചിരിക്കുന്നത് കനത്ത തിരിച്ചടിയായി.
പാർട്ടി അണികളോടും പൊതുസമൂഹത്തോടും മാണിക്കെതിരെയുള്ള വിജിലൻസ് അന്വേഷണം സംബന്ധിച്ച് എന്തു മറുപടി പറയുമെന്ന ആശങ്ക മുതിർന്ന നേതാക്കൾക്കുണ്ട്. ഇതുവരെ നേരിടേണ്ടാത്ത നിയമപോരാട്ടങ്ങൾക്കു തനിച്ച് പോരാടണമെന്ന ഗതികേടും മാണിയെ കൂടുതൽ അസ്വസ്ഥനാക്കുന്നുണ്ട്. പി ജെ ജോസഫിന്റെ നിശ്ശബ്ദതയും മാണിയെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഒപ്പം നിൽക്കാനോ പ്രതിരോധിക്കാനോ യുഡിഎഫ് ഇല്ലാത്തതും കേരളാ കോൺഗ്രസ്സിന്റെ ആത്മവീര്യം ചോർത്തിയേക്കും. ഒറ്റയ്ക്കുനിന്ന് രാഷ്ട്രീയ പരീക്ഷണത്തിനു തയ്യാറെടുക്കുന്നതിനിടെയാണ് മാണിക്കു നിയമക്കുരുക്കുകൾ മുറുകുന്നത്.
ബാർ കേസ് കോൺഗ്രസ്സിന്റെ ഗൂഢാലോചനയിൽ ഉണ്ടായതാണ് എന്ന പ്രതീതി പൊതുസമൂഹത്തിലും പാർട്ടി അണികൾക്കിടയിലും സൃഷ്ടിക്കാൻ കെ എം മാണിക്ക് ഒരു പരിധിവരെ കഴിഞ്ഞിരുന്നു. എന്നാൽ നികുതി തട്ടിപ്പിൽ വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതോടെ പുതിയ അന്വേഷണത്തെ കൂടി പ്രതിരോധിക്കേണ്ട ഗതികേടിലാണു പാർട്ടി. യുഡിഎഫ് വിട്ട കേരളാ കോൺഗ്രസ് എമ്മിനെ ഇടതുമുന്നണി സ്വാഗതംചെയ്യുമെന്ന പ്രതീക്ഷയ്ക്ക് മങ്ങലേറ്റതാണ് പാർട്ടിയുടെ ഭാവി സംബന്ധിച്ചു വലിയൊരു വെല്ലുവിളി ഉയർത്തിയിരിക്കുന്നത്.
കേസിൽ സിപിഐ(എം) നേതൃത്വത്തിന്റെ അറിവോടെ നടന്ന രാഷ്ട്രീയ നീക്കമാണ് സുകേശിന്റേതെന്നാണ് വിലയിരുത്തൽ. കേരളാ കോൺഗ്രസിനെ കേരള രാഷ്ട്രീയത്തിൽ നിന്നും അപ്രസക്തമാക്കാനുള്ള സിപിഐ(എം) നീക്കമാണിതെന്നും വിലയിരുത്തലുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫിൽ ഉറച്ചു നിന്ന കെ എം മാണി ഇടതുകൂട്ടു ലക്ഷ്യമിട്ടു പുറത്തുവന്നപ്പോൾ ഒന്നും ഇല്ലാത്ത അവസ്ഥയിലേക്കാണ് എത്തിച്ചേർന്നത്. യുഡിഎഫ് ബന്ധം അവസാനിപ്പിച്ചപ്പോൾ മാണിക്ക് പിന്നാലെ ബിജെപിയുമെത്തി. എന്നാൽ ഇടതുപക്ഷത്തേക്ക് എടുക്കുമെന്ന പരോക്ഷ ഉറപ്പ് കിട്ടിയപ്പോൾ പ്രധാനമന്ത്രി മോദിയേയും ബിജെപിയേയും മാണി തള്ളി പറഞ്ഞു. ഈ വാതിൽ മാണി സ്വയം കെട്ടിയടച്ചതിന് ശേഷമാണു ബാർ കോഴ ആയുധമാക്കിയുള്ള രാഷ്ട്രീയ നീക്കം തുടങ്ങിയത്. മാണിയെ ഇടതുപക്ഷം ചതിക്കുന്നുവെന്ന് പറയാതെ പറയുകയാണ് കോൺഗ്രസും. ഇതൊരു വലിയ അഗ്നിപരീക്ഷയാണെന്നു തന്നെയാണ് കേരളാ കോൺഗ്രസും വിലയിരുത്തുന്നത്. എങ്ങുമില്ലാത്ത അവസ്ഥയിലേക്ക് മാണി എത്തുകയാണ്. കേരള കോൺഗ്രസ് എമ്മിനെ ഇടതു പാളയത്തിലെത്തിക്കാൻ സ്‌കറിയാ തോമസ് വിഭാഗം ഇടനിലക്കാരായി നിൽക്കുമ്പോൾ മാണി ഗ്രൂപ്പിനെ ഇടതു മുന്നണിയിലെടുക്കരുതെന്ന സി.പിഐ നിലപാടിനെ പിന്തുണച്ച് ഫ്രാൻസിസ് ജോർജ് വിഭാഗം രംഗത്ത് എത്തിയിരുന്നു. സിപിഐ ഈ നീക്കത്തിന് അനുകൂലമായിരുന്നു. ലോക്‌സഭാ സീറ്റ് വിറ്റ പാർട്ടിയാണ് സിപിഐയെന്ന കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം. മാണിയുടെ പരിഹാസത്തിന് മറുപടിയായി യു.ഡി.എഫ് നൽകിയ രണ്ടു ലോക്‌സഭാ സീറ്റിൽ ഒന്നു വേണ്ടെന്നു വച്ച മാണി ഗ്രൂപ്പിന് സിപിഐയെ പരിഹസിക്കാൻ അവകാശമില്ലെന്നും ലോക്‌സഭാ സീറ്റിൽ ഒന്ന് കച്ചവടം നടത്തിയതാണോ എന്നു മാണി വ്യക്തമാക്കണമെന്നും ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടതോടെ പോര് മുറുകി. ഇതിനിടെയാണ് സിപിഐ(എം) കേന്ദ്ര നേതൃത്വം മാണിയുമായി കൂട്ടുവേണ്ടെന്ന സന്ദേശം നൽകിയത്. ഇതോടെ ബാർ കോഴയിൽ വീണ്ടും മാണിയെ തളയ്ക്കാൻ സിപിഐ(എം) തയ്യാറാവുകയായിരുന്നു.
മാണിയെ തിരിച്ചെത്തിക്കാൻ കേരളത്തിലെ കോൺഗ്രസുകാർക്കും താൽപ്പര്യമില്ല. കേസിൽ കുടുങ്ങിയ മാണിയെ അടുപ്പിക്കാൻ അവർ തൽക്കാലം തയ്യാറാകില്ല. മാണിയുമായി ചർച്ച വേണ്ടെന്ന് കോൺഗ്രസ് നിലപാട് എടുത്തിട്ടുമുണ്ട്. മാണി ഇങ്ങോട്ട് വന്നാൽ മാത്രം ചർച്ചയെന്നാണ് അവരുടെ പക്ഷം.