- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസ്സിനോടും ഭരണപക്ഷത്തോടും സമദൂരം പ്രഖ്യാപിച്ച് മാണി; യുഡിഎഫിൽ നിന്ന് കിട്ടിയത് നിന്ദയും പീഡനങ്ങളും മാത്രം; യുഡിഎഫ് വിടുമെന്നതിന്റെ വ്യക്തമായ സൂചനകളുമായി ചരൽക്കുന്ന് ക്യാമ്പിൽ മാണിയുടെ ഉദ്ഘാടന പ്രസംഗം; അനുരഞ്ജനത്തിന് ഹൈക്കമാൻഡ് സഹായം തേടി കോൺഗ്രസ്
തിരുവനന്തപുരം : കേരളാ കോൺഗ്രസിന് ഭരണപക്ഷത്തോടും കോൺഗ്രസ്സിനോടും സമദൂരമാണുള്ളതെന്ന പാർട്ടി ചെയർമാൻ കെഎം മാണിയുടെ പ്രഖ്യാപനത്തോടെ നിർണായകമായ ചരൽക്കുന്ന് ക്യാമ്പിന് തുടക്കം. കേരളാ കോൺഗ്രസ് എമ്മിനെ ആർക്കും ഇല്ലായ്മ ചെയ്യാൻ കഴിയില്ല. തറവാടിത്തമുള്ള രാഷ്ട്രീയ കക്ഷിയാണ് കേരളാ കോൺഗ്രസ്. ഭരണപക്ഷം നല്ലതുചെയ്താൽ ഞങ്ങൾ അംഗീകരിക്കും. ഇപ്പോൾ യുഡിഎഫിലെ സ്ഥിതി വളരെ നിർണായകമാണ് - ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് മാണി പറഞ്ഞു. മാണിയുടെ പ്രസംഗത്തിലെ പ്രതിപക്ഷത്തോടും ഭരണപക്ഷത്തോടും സമദൂരമെന്ന സൂചനയിലൂടെ വ്യക്തമാകുന്നത് നിയമസഭയിൽ പ്രത്യേക ബ്‌ളോക്കായി ഇരിക്കാനായിരിക്കും ക്യാമ്പിലെ തീരുമാനമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇതുസംബന്ധിച്ച പ്രഖ്യാപനം മാത്രമേ ബാക്കിയുള്ളൂ എന്നും ക്യാമ്പിലെ തീരുമാനമായി ഇക്കാര്യം പ്രഖ്യാപിക്കുമെന്നുമാണ് കരുതുന്നത്. യുഡിഎഫ് മുന്നണിയിൽ നിന്ന് കിട്ടിയത് നിന്ദയും പീഡനങ്ങളും മാത്രമാണെന്ന് പറഞ്ഞുകൊണ്ട് യുഡിഎഫ് വിടുമെന്നതിന്റെ വ്യക്തമായ സൂചനകളുമായാണ് മാണി ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചത്. ആദ്യഘട്ട
തിരുവനന്തപുരം : കേരളാ കോൺഗ്രസിന് ഭരണപക്ഷത്തോടും കോൺഗ്രസ്സിനോടും സമദൂരമാണുള്ളതെന്ന പാർട്ടി ചെയർമാൻ കെഎം മാണിയുടെ പ്രഖ്യാപനത്തോടെ നിർണായകമായ ചരൽക്കുന്ന് ക്യാമ്പിന് തുടക്കം. കേരളാ കോൺഗ്രസ് എമ്മിനെ ആർക്കും ഇല്ലായ്മ ചെയ്യാൻ കഴിയില്ല. തറവാടിത്തമുള്ള രാഷ്ട്രീയ കക്ഷിയാണ് കേരളാ കോൺഗ്രസ്. ഭരണപക്ഷം നല്ലതുചെയ്താൽ ഞങ്ങൾ അംഗീകരിക്കും. ഇപ്പോൾ യുഡിഎഫിലെ സ്ഥിതി വളരെ നിർണായകമാണ് - ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് മാണി പറഞ്ഞു.
മാണിയുടെ പ്രസംഗത്തിലെ പ്രതിപക്ഷത്തോടും ഭരണപക്ഷത്തോടും സമദൂരമെന്ന സൂചനയിലൂടെ വ്യക്തമാകുന്നത് നിയമസഭയിൽ പ്രത്യേക ബ്‌ളോക്കായി ഇരിക്കാനായിരിക്കും ക്യാമ്പിലെ തീരുമാനമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇതുസംബന്ധിച്ച പ്രഖ്യാപനം മാത്രമേ ബാക്കിയുള്ളൂ എന്നും ക്യാമ്പിലെ തീരുമാനമായി ഇക്കാര്യം പ്രഖ്യാപിക്കുമെന്നുമാണ് കരുതുന്നത്.
യുഡിഎഫ് മുന്നണിയിൽ നിന്ന് കിട്ടിയത് നിന്ദയും പീഡനങ്ങളും മാത്രമാണെന്ന് പറഞ്ഞുകൊണ്ട് യുഡിഎഫ് വിടുമെന്നതിന്റെ വ്യക്തമായ സൂചനകളുമായാണ് മാണി ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചത്. ആദ്യഘട്ടത്തിൽ ഒറ്റയടിക്ക് യുഡിഎഫ് വിടുന്നതിന് പകരം ആദ്യം പ്രത്യേക ബ്‌ളോക്കായി മാറിയിരിക്കുകയും അടുത്ത ഘട്ടത്തിൽ തക്കതായ സാഹചര്യം വരുമ്പോൾ യുഡിഎഫ് വിടുകയും ചെയ്യുകയെന്നാണ് മാ്ണിയുടെ തന്ത്രമെന്നാണ് സൂചനകൾ.
പാർട്ടി സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങൾ, ജില്ലാ ഭാരവാഹികൾ, പോഷക-യുവജന സംഘടനാ നേതാക്കൾ എന്നിവരുൾപ്പെടെ 225 പേരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. മാണിയും കൂട്ടരും യുഡിഎഫ് വിട്ടുപോകുമോയെന്നും കോൺഗ്രസ്സിനോടും പ്രത്യേകിച്ച് ചെന്നിത്തലയോടുമുള്ള നീരസം പ്രകടമാക്കി നിയമസഭയിൽ പ്രത്യേകം ബ്‌ളോക്കായി മാറിയിരിക്കാൻ തീരുമാനിക്കുമോ എന്നെല്ലാമുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് ചരൽക്കുന്നിൽ പാർട്ടിയുടെ നേതൃക്യാമ്പ് ആരംഭിച്ചിട്ടുള്ളത്.
ആരോടും പ്രത്യേക അടുപ്പമോ ശത്രുതയോ ഇല്ല. പാർട്ടി നിർണായകമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. ആരുടേയും പിറകെ പോയ ചരിത്രം കേരളാ കോൺഗ്രസിനില്ല. ഇനി അങ്ങനെ പോകാനും ആലോചിക്കുന്നില്ല. നല്ല വഴി ഏതെങ്കിലും തുറന്ന് കിട്ടിയാൽ ആ വഴിക്കു പോവും. ഞാനും കൂടി മുൻകൈ എടുത്താണ് യു.ഡി.എഫ് രൂപീകരിച്ചത്. കേരളാ കോൺഗ്രസ് മുന്നണി വിട്ടാൽ കോൺഗ്രസ് പുലഭ്യം പറയരുത്. നല്ല വഴി ഏതാണെന്ന് നാളെ വിശദമായി തീരുമാനിക്കും - മാണി പറഞ്ഞു.
ഭരണപക്ഷം നല്ലത് ചെയ്താൽ അംഗീകരിക്കും. തെറ്റ് ചെയ്താൽ തെറ്റാണെന്ന് ഉറക്കെപ്പറയും. കോൺഗ്രസ് നല്ലത് ചെയ്താലും ഇതേ നിലപാടായിരിക്കും. ഏതെങ്കിലും മുന്നണിയോട് അടുപ്പമോ വിദ്വേഷമോ ഒന്നും പാർട്ടിക്ക് ഇല്ല. കേരളാ കോൺഗ്രസിനെ വിരട്ടാമെന്ന് ആരും കരുതേണ്ട. കേരളാ കോൺഗ്രസ് ആരേയും വിരട്ടാറുമില്ല- മാണി പറഞ്ഞു.
കേരളാ കോൺഗ്രസിന്റെ എംഎൽഎമാർ രാജി വയ്ക്കണമെന്ന് പറയുന്നവർ തങ്ങളുടെ കൂടി വോട്ടു കൊണ്ടാണ് എംഎൽഎമാരായത്. അങ്ങനെയെങ്കിൽ അവരും രാജി വയ്ക്കട്ടെയെന്നും മാണി പറഞ്ഞുണ്ടതല്ലേ. തങ്ങളെ ആരും ഉപദേശിക്കാൻ വരേണ്ട. പദവി വേണമെന്ന അപേക്ഷയുമായി ആരുടെയും പിറകേ പോകേണ്ട ആവശ്യം പാർട്ടിക്കില്ല. തങ്ങളെ വേണ്ടവർ ഇങ്ങോട്ട് വരികയാണ് ചെയ്യുക. വിഷയ അടിസ്ഥാനത്തിലുള്ള നിലപാടാണ് പാർട്ടി പിന്തുടരുന്നത് - മാണി പറഞ്ഞു.
അതേസമയം ക്യാമ്പിനുമുമ്പ് മാണിയെ അനുനയിപ്പിക്കാനുള്ള കോൺഗ്രസ് ശ്രമം പാളി. ഇതിന് ചുമതലപ്പെടുത്തിയ ഉമ്മൻ ചാണ്ടി ഇന്നലെ കോട്ടയത്ത് എത്തിയെങ്കിലും മാണിയെ കാണാനോ ഫോണിൽ ബന്ധപ്പെടാനോ കഴിഞ്ഞില്ല. ക്യാമ്പിൽ ഭൂരിപക്ഷം എടുക്കുന്ന തീരുമാനം നടപ്പാകുമെന്നാണ് മാണി പ്രഖ്യാപിച്ചിട്ടുള്ളത്. അനുരഞ്ജനത്തിനുള്ള സാധ്യത തേടുമ്പോഴും അതിനുള്ള വഴികൾ കുറവാണെന്നതാണ് യാഥാർത്ഥ്യം. പിജെ ജോസഫും മാണിക്കൊപ്പം ഉറച്ചു നിൽക്കാനാണ് തീരുമാനം. ബിജെപിയിലേക്ക് പോകാതെ നിയമസഭയിൽ പ്രത്യേക ബ്ലോക്കായി മാണി ഇരിക്കുമെന്നും ഇതിന് കേരളാ കോൺഗ്രസിലെ മുഴവൻ എംഎൽഎമാരും സമ്മതം അറിയിച്ചിട്ടുണ്ടെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ രാഷ്ട്രീയ നീക്കത്തെ പ്രതീക്ഷയോടെയാണ് ഇടതുപക്ഷവും കാണുന്നത്. ന്യൂനപക്ഷങ്ങളെ അടുപ്പിക്കാൻ കെഎം മാണിയെ ഒപ്പം കൂട്ടാനാണ് സിപിഐ(എം) നീക്കവും.
പി.ജെ. ജോസഫിന് കടുത്ത തീരുമാനങ്ങളോട് വിമുഖതയുണ്ടെങ്കിലും പാർട്ടി പിളർത്താൻ അദ്ദേഹം ഒരുക്കമല്ല. പ്രത്യേക ബ്ലോക്കായി നിൽക്കുന്നതിന് പാർട്ടിയുടെ ആകെ പിന്തുണ ഉറപ്പിക്കാൻ മാണിക്കായിട്ടുണ്ട്. ഇത് അടുത്ത രാഷ്ട്രീയനീക്കം സംബന്ധിച്ച സാധ്യതകൾ തുറക്കുകയാണെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. കേരളാ കോൺഗ്രസ് തീരുമാനം ഉറപ്പിച്ചുവെന്ന് എല്ലാവരും കരുതുന്നു. ഈ സാഹചര്യത്തെ പരമാവധി മുതലെടുക്കാൻ ഇടതുപക്ഷം ശ്രമിക്കും.
അതേസമയം, അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ മാണിയെ സഖ്യകക്ഷിയാക്കാനാകും ബിജെപിയുടെ ശ്രമം. ഉടൻ നടന്നില്ലെങ്കിലും മാണി ബിജെപി പക്ഷത്ത് വരുമെന്ന് തന്നെയാണ് എൻഡിഎ നേതാക്കളുടെ കണക്ക് കൂട്ടൽ. സമവായ സാധ്യതകളോട് ഏതാണ്ട് മുഖംതിരിച്ച് നിൽക്കുന്ന മാണി ഇതിനിടെ ധ്യാനത്തിന് പോകുകയും ഇനിയെല്ലാം ക്യാമ്പുകഴിഞ്ഞ് സംസാരിക്കാമെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തതോടെയാണ് കോൺഗ്രസ് വെട്ടിലായത്.
ധ്യാനത്തിനുപോയ മാണി നേതാക്കൾക്ക് ബന്ധപ്പെടാനുള്ള വഴികൾ മനഃപൂർവം അടയ്ക്കുകയായിരുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ കരുതുന്നു. ബാർ കോഴയിൽ ഗുഡാലോചന നടത്തിയത് കോൺഗ്രസുകാരാണെന്നും ഇതിന് നേതൃത്വം നൽകിയത് രമേശ് ചെന്നിത്തലയാണെന്ന ഉറപ്പ നിലപാടിലാണ് കെഎം മാണി. ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി അംഗീകരിക്കില്ലെന്നും മാണി ആവർത്തിക്കുന്നു. ഇതാണ് അനുനയ ചർച്ചകൾക്ക് തടസ്സമായതും. സംസ്ഥാന കോൺഗ്രസ് നേതൃത്വവും, ഏ.കെ. ആന്റണിയും ഇടപെട്ടിട്ടും മാണി അനുനയനത്തിന്റെ പാതയിലല്ലാത്തതിനാൽ പ്രശ്‌ന പരിഹാരത്തിന് അടിയന്തിരമായി ഹൈക്കമാന്റിനെ ഇടപെടീക്കാനും ശ്രമം നടക്കുന്നുണ്ട്.