- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധനമന്ത്രി സ്ഥാനത്ത് ഇരുന്നുകൊണ്ട് മാണി കൊള്ള നടത്തുന്നു; മാണി ഇനി തുടരാൻ പാടില്ല - ഹമീദ് വാണിയമ്പലം
തിരുവനന്തപുരം: ബാർ കോഴയുമായി ബന്ധപ്പെട്ട് മന്ത്രി മാണിയുടെ പങ്ക് ഭരണകക്ഷിയിലെ രണ്ട് പ്രധാന നേതാക്കൾ തന്നെ തുറന്നു സമ്മതിക്കുന്നതിന്റെ വിശദാംശങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ ധനമന്ത്രി കെഎം മാണി ഒരു നിമിഷം പോലും തൽസ്ഥാനത്ത് തുടരാൻ പാടില്ലെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ധാർമ്മികത നഷ്ടപ്പെട്ട മുഖ്യമന്ത
തിരുവനന്തപുരം: ബാർ കോഴയുമായി ബന്ധപ്പെട്ട് മന്ത്രി മാണിയുടെ പങ്ക് ഭരണകക്ഷിയിലെ രണ്ട് പ്രധാന നേതാക്കൾ തന്നെ തുറന്നു സമ്മതിക്കുന്നതിന്റെ വിശദാംശങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ ധനമന്ത്രി കെഎം മാണി ഒരു നിമിഷം പോലും തൽസ്ഥാനത്ത് തുടരാൻ പാടില്ലെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം.
ധാർമ്മികത നഷ്ടപ്പെട്ട മുഖ്യമന്ത്രിയാണ് മന്ത്രിസഭയെ നയിക്കുന്നത് എന്നതുകൊണ്ട് മാത്രമാണ് മാണി തുടരുന്നത്. ധനമന്ത്രി സ്ഥാനത്ത് ഇരുന്നുകൊണ്ട് കൊള്ളയാണ് മാണി നടത്തുന്നത് എന്ന് ഭരണകക്ഷിക്കാർ തന്നെ വിളിച്ചുപറയുകയാണ്. വ്യാപാരികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന ആളായി മന്ത്രി മാറിയത് കേരളത്തിന് നാണക്കേടാണ്. ബാർ കോഴയിൽ പെട്ട മന്ത്രിമാരെ രക്ഷിക്കാനാണ് മദ്യ നയത്തിൽ മാറ്റം വരുത്തിയത് എന്ന് ഒന്നുകൂടി ഉറപ്പിച്ചിരിക്കുന്നു. കെപിസിസി പ്രസിഡന്റ് കീഴടക്കിയത് ഈ ദുഷ്ട ശക്തികൾക്ക് മുന്നിലാണ്. വി എം സുധീരൻ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കണം. അഴിമതിക്കാരുടെ കൂടാരമായി സംസ്ഥാന മന്ത്രിസഭ മാറിയിട്ടും കോൺഗ്രസ്സ് നേതൃത്വം തുടരുന്ന നിസ്സംഗതക്ക് വൻ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.