- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
25 രൂപയെങ്കിലും കോഴ വാങ്ങിയെന്ന് തെളിയിച്ചാൽ പൊതു പ്രവർത്തനം അവസാനിപ്പിക്കാം; അഴിമതിക്കെതിരായ ശബ്ദത്തിൽ ആത്മാർഥത ഉണ്ടെങ്കിൽ പരാതി വിജിലൻസിന് കൈമാറട്ടെ; എരിവും പുളിയും ചേർത്ത് കള്ളം പ്രചരിപ്പിക്കുന്നത് പോപ്പുലർ ഫ്രണ്ടിന്റെ ഐസിസ് ബന്ധം പുറത്തുവന്ന വാർത്ത വഴിതിരിച്ചു വിടാൻ: 25 ലക്ഷത്തിന്റെ കോഴ ആരോപണത്തിൽ മറുപടിയുമായി കെ എം ഷാജി
കണ്ണൂർ: അഴീക്കോട് ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്ലസ്ടു അനുവദിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തിന് മറുപടിയുമായി കെ എം ഷാജി എംഎൽഎ രംഗത്തെത്തി. അഴിമതിക്കെതിരായ ശബ്ദത്തിൽ ആത്മാർഥത ഉണ്ടെങ്കിൽ പരാതി വിജിലൻസിന് കൈമാറുകയാണ് ചെയ്യേണ്ടതെന്ന് പറഞ്ഞു കൊണ്ടും ആരാണ് ഇപ്പോഴത്തെ അഴിമതി ആരോപണങ്ങൾക്ക് പിന്നിലെന്നും പറഞ്ഞാണ് ഷാജി രംഗത്തെത്തിയത്. പൂതപ്പാറയിലെ ലീഗ് നേതാക്കൾ അഴിക്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിക്ക് എംഎൽഎയ്ക്കെതിരെ പരാതി നൽകി. അഴീക്കോട് ഹയർ സെക്കൻഡറി സ്‌കൂളിന് പ്ലസ് ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് ആരോപണം. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് കോഴ ഇടപാട് നടന്നത്. സ്‌കൂളിൽ ഹയർ സെക്കൻഡറി കോഴ്സ് അനുവദിക്കുന്നതിന് പൂതപ്പാറ ശാഖാ കമ്മറ്റിയെ അഴീക്കോട് ശാഖാ കമ്മറ്റിയെ അഴീക്കോട് ഹൈസ്‌കൂൾ കമ്മറ്റി സമീപിച്ചിരുന്നു. തുടർന്ന് നടത്തിയ ചർച്ചയിൽ പ്ലസ് ടു അനുവദിച്ചാൽ പൂതപ്പാറ ആസ്ഥാനമായി ലീഗ് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിന് കെട്ടിട നിർമ്മാണ ചെലവിലേക്ക് ഒരു തസ്തികയ്ക്ക് സമാനമായ തുക നൽകാ
കണ്ണൂർ: അഴീക്കോട് ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്ലസ്ടു അനുവദിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തിന് മറുപടിയുമായി കെ എം ഷാജി എംഎൽഎ രംഗത്തെത്തി. അഴിമതിക്കെതിരായ ശബ്ദത്തിൽ ആത്മാർഥത ഉണ്ടെങ്കിൽ പരാതി വിജിലൻസിന് കൈമാറുകയാണ് ചെയ്യേണ്ടതെന്ന് പറഞ്ഞു കൊണ്ടും ആരാണ് ഇപ്പോഴത്തെ അഴിമതി ആരോപണങ്ങൾക്ക് പിന്നിലെന്നും പറഞ്ഞാണ് ഷാജി രംഗത്തെത്തിയത്. പൂതപ്പാറയിലെ ലീഗ് നേതാക്കൾ അഴിക്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിക്ക് എംഎൽഎയ്ക്കെതിരെ പരാതി നൽകി. അഴീക്കോട് ഹയർ സെക്കൻഡറി സ്‌കൂളിന് പ്ലസ് ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് ആരോപണം.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് കോഴ ഇടപാട് നടന്നത്. സ്‌കൂളിൽ ഹയർ സെക്കൻഡറി കോഴ്സ് അനുവദിക്കുന്നതിന് പൂതപ്പാറ ശാഖാ കമ്മറ്റിയെ അഴീക്കോട് ശാഖാ കമ്മറ്റിയെ അഴീക്കോട് ഹൈസ്‌കൂൾ കമ്മറ്റി സമീപിച്ചിരുന്നു. തുടർന്ന് നടത്തിയ ചർച്ചയിൽ പ്ലസ് ടു അനുവദിച്ചാൽ പൂതപ്പാറ ആസ്ഥാനമായി ലീഗ് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിന് കെട്ടിട നിർമ്മാണ ചെലവിലേക്ക് ഒരു തസ്തികയ്ക്ക് സമാനമായ തുക നൽകാമെന്ന് ഹൈസ്‌കൂൾ കമ്മിറ്റി ഉറപ്പ് നൽകിയെന്നാണ് ആരോപണം.
ഈ ആരോപണത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് ഷാജി വ്യക്തമാക്കിയത്. നിരവധി അംഗങ്ങളുള്ള ഒരു സൊസൈറ്റിയിൽ നിന്ന് 25 ലക്ഷം രൂപ കോഴ വാങ്ങിയിട്ട് ആരും അറിഞ്ഞില്ലെന്ന് പറഞ്ഞാൽ അതെങ്ങനെയാണ് വിശ്വസനീയമാകുതെന്ന് ചോദിച്ചാണ് ഷാജി മറുപടി പറഞ്ഞത്. 2014ൽ പ്ലസ്ടു അനുവദിച്ചതിന് വന്ന ബാധ്യതകൾ 2017ലാണോ മാനേജ്മെന്റ് കമ്മിറ്റി വരവ് -ചെലവിൽ അവതരിപ്പിക്കുക? എന്നും അദ്ദേഹം ചോദിക്കുന്നു. ഇപ്പോഴത്തെ ആരോപണങ്ങൾക്ക് പിന്നിൽ പോപ്പുലർ ഫ്രണ്ടാണെന്ന സൂചനയും ഷാജി നൽകുന്നു.
കണ്ണൂർ ജില്ലയിൽ നിന്നും സിറിയയിലേക്ക് ഒരു സംഘടനയുടെ പ്രവർത്തകൻ രക്തസാക്ഷ്യം കൊതിച്ച് ഹിജ്റ പോയതിന്റെ വാർത്തകൾ പുറത്തു വരുമ്പോൾ വിഷയത്തിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനാണ് കോഴ വാർത്ത പുറത്തെടുത്തത് എന്നാണ് ഷാജിയുടെ ആരോപണം. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്ന ആൾ ഐസിസിൽ ചേർന്ന് മരിച്ച വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ഷാജി പോപ്പുലർ ഫ്രണ്ടാണ് കോഴ ആരോപണത്തിന് പിന്നിലെന്ന് വ്യക്തമാക്കുന്നതും. കെ എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് ആരോപണം. 25 രൂപയെങ്കിലും അഴീക്കോട്ട് പ്ലസ് ടു കോഴ്സ് അനുവദിക്കുന്നതിന് കോഴ വാങ്ങിയെന്ന് തെളിയിച്ചാൽ പൊതു പ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറാണെന്നും ഷാജി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.
ഷാജിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:
അഴീക്കോട് ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്ലസ്ടു അനുവദിക്കുന്നതിന് കെ എം ഷാജി കോഴ വാങ്ങിയെന്ന ആരോപണം ഒരു വ്യക്തി ഉയർത്തിയിട്ടുണ്ട്. 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് ആരോപണം ഉയർത്തിയിരിക്കുന്നത്. അഴിമതിക്കെതിരായ ശബ്ദത്തിൽ ആത്മാർഥത ഉണ്ടെങ്കിൽ പരാതി വിജിലൻസിന് കൈമാറുകയാണ് ചെയ്യേണ്ടത്. കഴിഞ്ഞ യു ഡി എഫ് സർക്കാറിന്റെ കാലത്താണ് പ്ലസ് ടു സ്‌കൂളുകൾ അനുവദിച്ചത്. അഴിമതി വിവരം പുറത്തു വരുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ടാണ്. ആരോപണം എരിവും പുളിയും ചേർത്ത് രണ്ട് വിഭാഗം ആളുകൾ സോഷ്യൽ മീഡിയയിലും, ഓൺലൈൻ വഴിയും പരമാവധി പ്രചരിപ്പിക്കുന്നുണ്ട്. ഫാഷിസത്തെ പ്രതിരോധിക്കാൻ വോട്ട് വാങ്ങി അധികാരത്തിലേറി ഇപ്പോൾ ബിജെപിയുടെ കേന്ദ്രമന്ത്രിക്ക് എന്നും വിരുന്നു സൽക്കാരം നടത്തുന്നവരാണ് ഒരു കൂട്ടർ. കണ്ണൂർ ജില്ലയിൽ നിന്നും സിറിയയിലേക്ക് ഒരു സംഘടനയുടെ പ്രവർത്തകൻ രക്തസാക്ഷ്യം കൊതിച്ച് ഹിജ്റ പോയതിന്റെ വാർത്തകൾ പുറത്തു വരുമ്പോൾ വിഷയത്തിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാൻ കോഴ വാർത്തയും കൊണ്ട് നടക്കുന്നവരാണ് മറ്റൊരു കൂട്ടർ.
ആരോപണങ്ങളുണ്ടാകുമെന്നറിഞ്ഞ് തന്നെയാണ് പൊതുപ്രവർത്തനം നടത്തുന്നത്. പ്രത്യേകിച്ചും കണ്ണൂരിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുമ്പോൾ എതിർപക്ഷത്തുള്ളത് നിസ്സാരക്കാരല്ല. ഏതു വിധത്തിലുള്ള ആയുധങ്ങളും അവർ ഉപയോഗിക്കുമെന്നറിയാം. ആരോപണങ്ങൾ വരുമ്പോഴേക്കും തോറ്റു പിന്മാറാൻ ഏതായാലും വിചാരിച്ചിട്ടില്ല.
2014ൽ ആണ് അഴീക്കോട്ട് പ്ലസ് ടു ബാച്ച് അനുവദിച്ചത്. കോഴ ആരോപണം ഉന്നയിക്കുന്നത് 2017ലും. അഴിമതിക്കെതിരെ ശബ്ദിക്കാൻ എന്തേ ഇത്ര താമസം? നിയമസഭാ തെരഞ്ഞെടുപ്പിൽ അഴീക്കോട്ട് ഇഞ്ചോടിഞ്ച് പൊരുതിയ സമയത്ത് ഒട്ടു മിക്ക ആരോപണങ്ങളും ഉയർന്നതായിരുന്നു. അന്നു പോലും ഉയർത്താത്ത ആരോപണമാണ് മൂന്ന് വർഷത്തിന് ശേഷം ഉയരുന്നത്. അഴീക്കോട് പഞ്ചായത്തിലെ എയ്ഡഡ് ഹയർ സെക്കണ്ടറി സ്‌കൂളാണ് അഴീക്കോട് ഹയർ സെക്കണ്ടറി സ്‌കൂൾ. അതിന്റെ നടത്തിപ്പുകാർ ഏതെങ്കിലും വ്യക്തിയോ,കുടുംബമോ, കുടുംബട്രസ്റ്റോ അല്ല. ഒരു സൊസൈറ്റിയാണ്. നിരവധി അംഗങ്ങളുള്ള ഒരു സൊസൈറ്റിയിൽ നിന്ന് 25 ലക്ഷം രൂപ കോഴ വാങ്ങിയിട്ട് ആരും അറിഞ്ഞില്ലെന്ന് പറഞ്ഞാൽ അതെങ്ങനെയാണ് വിശ്വസനീയമാകുന്നത്.
കോഴ ആരോപണം ഉന്നയിച്ച സുഹൃത്ത് പ്രചരിപ്പിക്കുന്നത് അഴീക്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മേൽ ഘടകത്തിന് എം എൽ എക്കെതിരെ പരാതി നൽകിയെന്നാണ്. അങ്ങനെയൊരു പരാതിയും നൽകിയിട്ടില്ലെന്ന് പാർട്ടിയുടെ പഞ്ചായത്ത് സെക്രട്ടറി തന്നെ വ്യക്തമാക്കിയതാണ്. അല്ലെങ്കിലും 2014ൽ പ്ലസ്ടു അനുവദിച്ചതിന് വന്ന ബാധ്യതകൾ 2017ലാണോ മാനേജ്മെന്റ് കമ്മിറ്റി വരവ് -ചെലവിൽ അവതരിപ്പിക്കുക?
രാഷ്ട്രീയ പ്രവർത്തനമെന്നത് ചില മൂല്യങ്ങൾ ഉയർത്തി പിടിച്ച് കൊണ്ട് നിർവ്വഹിക്കേണ്ടതാണ്. നിക്ഷിപ്ത താത്പര്യങ്ങൾ സംരക്ഷിക്കാൻ മാത്രം രാഷ്ട്രീയ പ്രവർത്തനത്തിനിറങ്ങുന്നവർക്ക് എന്നെങ്കിലും അത് അവസാനിപ്പിക്കേണ്ടി വരും. അഴിമതി ഒരു ക്രിമിനൽ കുറ്റമാണെന്നും, അത് നടന്നിട്ടുണ്ടെങ്കിൽ പരാതിപ്പെടാൻ രാജ്യത്ത് വ്യവസ്ഥയുണ്ടെന്നും അറിയാത്തയാളല്ല പരാതി ഉന്നയിച്ച സുഹൃത്ത്. അക്കാര്യത്തിൽ ലഭ്യമായ തെളിവുകൾ സഹിതം പരാതിപ്പെടാനുള്ള ധീരത കൂടി അദ്ദേഹം കാണിക്കേണ്ടിയിരിക്കുന്നു.
കെ എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് ആരോപണം. 25 രൂപയെങ്കിലും അഴീക്കോട്ട് പ്ലസ് ടു കോഴ്സ് അനുവദിക്കുന്നതിന് കോഴ വാങ്ങിയെന്ന് തെളിയിച്ചാൽ പൊതു പ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് ഞാൻ പരസ്യമായി പറഞ്ഞിട്ട് ആഴ്ചകൾ പിന്നിട്ടു.ഇന്നുവരെ നിവർന്നു നിന്ന് അതിനെതിരെ ഒരു വാക്ക് പറയാൻ കഴിയാത്തവരാണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി പിറകിലൂടെ ചെളി വാരിയെറിയുന്നത്. സത്യം ചെരുപ്പിന്റെ വാർ ധരിക്കുമ്പോഴേക്കും അസത്യം ലോകം ചുറ്റി വരുമെന്ന് അതിന്റെ പ്രചാരകർക്ക് നന്നായറിയാം. പക്ഷെ അന്തിമമായി സത്യമേ ജയിക്കൂ.അതുകൊണ്ട് ഞാൻ വീണ്ടും ആവർത്തിക്കുന്നു.അർഹിക്കാത്ത ഒരു രൂപ നാണയമെങ്കിലും എന്റെ കൈകളിൽ ഉണ്ടെന്നു തെളിയിക്കാൻ ഈ വ്യാജ പ്രചാരകരെ ഞാൻ വെല്ലുവിളിക്കുന്നു.