- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെ കരുണാകരനെ പോലെയല്ല മുഖ്യമന്ത്രി; പിണറായി വിജയൻ നേരിട്ടല്ല സംഘങ്ങളെ അയച്ചാണ് പ്രശ്ന പരിഹാരത്തിനായി ശ്രമിക്കുന്നത്; പക്ഷെ അത് വഞ്ചിക്കുകയാണെന്നത് വൈകി മാത്രമേ മനസ്സിലാകൂ; പഴയ നിലപാട് തിരുത്തി കോൺഗ്രസ് നേതാവ് കെ മുരളീധരൻ
കോഴിക്കോട്: എല്ലാ വിഭാഗങ്ങളെയും ഒരുമിച്ചു കൊണ്ടുപോകുന്ന നേതാവാണ് പിണറായി വിജയനെന്ന പ്രസ്താവന തിരുത്തി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. എല്ലാ വിഭാഗങ്ങളേയും ഒരുമിച്ച് കൊണ്ടുപോയ കെ കരുണാകരന്റെ ശൈലിയാണാ് മുഖ്യമയൊണ് മുഖ്യമന്ത്രിക്കെന്ന പരാമാർശത്തിലാണ് കെ മുരളീധരൻ തിരുത്തൽ വരുത്തിയത്.
പിണറായി വിജയൻ നേരിട്ടല്ല സംഘങ്ങളെ അയച്ചാണ് പ്രശ്ന പരിഹാരത്തിനായി ശ്രമിക്കുന്നത്. പക്ഷെ അത് വഞ്ചിക്കുകയാണെന്നത് വൈകി മാത്രമേ മനസ്സിലാകൂ എന്നും മുരളിധരൻ കോഴിക്കോട് പറഞ്ഞു. സമുദായ നേതാക്കളെ ഒന്നിച്ചിരുത്തുക വിഷയം പിടിച്ച പണിയാണെന്നും അതാണിപ്പോൾ കോൺഗ്രസ് ചെയ്യുന്നതെന്നും മുരളിധരൻ കൂട്ടിച്ചേർത്തു.
'കരുണാകരൻ നേരിട്ട് പോകാറുണ്ട് എന്നത് എല്ലാവർക്കും നേരിട്ട് അറിയാവുന്ന കാര്യമാണ്. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അദ്ദേഹം പരിഹാരം കാണുകയും മതസൗഹാർദം സൃഷ്ടിക്കുകയും ചെയ്തിരുന്നു. നിലക്കൽ സംഭവം ഉൾപ്പെടെ അദ്ദേഹം നേരിട്ട് കൈകാര്യം ചെയ്തിരുന്നു. പിണറായി നേരിട്ടല്ല ചെയ്യുന്നത്. സംഘങ്ങളെ അയച്ച് വാഗ്ദാനം നൽകും. എന്നിട്ടവരെ പറ്റിക്കും. അതാണവസ്ഥ.' മുരളീധരൻ പറഞ്ഞു.
വോട്ട് ബാങ്ക് നോക്കിയിട്ടില്ല. മതേതരത്വം കോൺഗ്രസ് കാത്തുസൂക്ഷിക്കുമെന്നും മുരളീധരൻ കൂട്ടിചേർത്തു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞത് പോലെ നയം ഇല്ലായ്മയാണ് ഇടതുപക്ഷ സർക്കാരിന്റെ നയമെന്നും മുരളീധരൻ കൂട്ടിചേർത്തു.
മുഖ്യമന്ത്രി പിണറായി വിജയന് കെ കരുണാകരന്റെ ശൈലിയാണെന്നായിരുന്നു ഏത് നിലപാടും സ്വീകരിക്കാൻ കഴിവുള്ളയാളാണ് പിണറായി വിജയനെന്നുമായിരുന്നു കെ മുരളീധരൻ കഴിഞ്ഞദിവസം പറഞ്ഞത്. 'കരുണാകരന് ശേഷം ആ അഭ്യാസം വഴങ്ങുന്നത് പിണറായി വിജയനാണ്. എല്ലാ വിഭാഗങ്ങളേയും ഒരുമിച്ച് കൊണ്ടുപോയ കെ കരുണാകരന്റെ ശൈലിയാണ് പിണറായി വിജയന്' എന്നായിരുന്നു നേതൃയോഗത്തിൽ കെ മുരളീധരൻ പറഞ്ഞത്.
എല്ലാ സാമുദായിക സംഘടനകളുമായിട്ടും നല്ല ബന്ധം പുലർത്തണം. പറയുമ്പോൾ കൈയടിക്കാൻ നമ്മുടെ പാർട്ടിയിൽ എല്ലാവരും ഉണ്ടാവും.പക്ഷെ വോട്ട് ചെയ്യാൻ ആരും ഉണ്ടാവില്ല. കെ കരുണാകരന്റെ കാലത്തും ഉമ്മൻ ചാണ്ടിയുടെ കാലത്തും എല്ലാ സാമുദായിക നേതാക്കളുമായും നല്ല ബന്ധമാണ്. അത് കാത്തുസൂക്ഷിക്കണം എന്നും മുരളീധരൻ വിമർശനാത്മകമായി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ