ന്യൂഡൽഹി: യുഡിഎഫ് കൺവീനർ സ്ഥാനത്ത് എം എം ഹസൻ തുടരുമെന്ന സൂചനകൾക്കിടെ കെ മുരളീധരന് വേണ്ടി മുറവിളി കൂട്ടി ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ. കെ.മുരളീധരൻ എംപിയെ യുഡിഎഫ് കൺവീനർ ആക്കണം എന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ പോസ്റ്റിനു താഴെ വ്യാപക കമന്റുകൾ പ്രത്യക്ഷപ്പെട്ടു. പെട്രോൾ വില വർധനയ്‌ക്കെതിരെയും കോവിഡ് ബാധിച്ചു മരിച്ചവർക്കു കേന്ദ്രസർക്കാർ നഷ്ടപരിഹാരം നൽകുന്നതുമായും ബന്ധപ്പെട്ടു രാഹുൽ ഗാന്ധി ഫേസ്‌ബുക്കിലിട്ട പോസ്റ്റുകൾക്കു താഴെയാണ് മുരളീധരന് അനുകൂലമായി കമന്റുകൾ പ്രവഹിച്ചത്.

നിലവിൽ, യുഡിഎഫ് കൺവീനറായ എം.എം.ഹസൻ തൽസ്ഥാനത്തു തുടരുമെന്ന സൂചനകൾക്കിടെയാണ് മുരളീധരനായി 'കമന്റ് ക്യാംപെയ്ൻ'. കെപിസിസി, ഡിസിസി പുനഃസംഘടന സംബന്ധിച്ച ചർച്ചകൾക്കായി ജൂലൈ രണ്ടിന് യോഗം ചേരുന്നുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് എം.എം.ഹസൻ യുഡിഎഫ് കൺവീനറായി ചുമതലയേറ്റത്. പുനഃസംഘടനകൾക്ക് ശേഷം മതി യുഡിഎഫ് കൺവീനർ നിയമനമെന്ന തീരുമാനത്തോടാണ് കൂടുതൽ കോൺഗ്രസ് നേതാക്കളും ചേർന്നു നിൽക്കുന്നത്.

ഗ്രൂപ്പ് സമവാക്യങ്ങൾക്കും സമുദായ സമവാക്യങ്ങൾക്കും അപ്പുറം കെ മുരളീധരനെ യുഡിഎഫ് കൺവീനറാകണം എന്ന ആവശ്യമാണ് ശക്തമായിരക്കുന്നത്. യുഡിഎഫ് കൺവീനറാകാൻ കെവി തോമസ് ഡൽഹിയിൽ ചരടുവലികൾ നടത്തുമ്പോഴാണ് ഉമ്മൻ ചാണ്ടിക്ക് വേണ്ടി കേരളത്തിലെ നേതാക്കൾ ശക്തമായ ഇടപെടൽ നടത്തുന്നത്. രമേശ് ചെന്നിത്തലയ്ക്കും ഉമ്മൻ ചാണ്ടിക്കു പോലും മുരളീധരൻ വരുന്നതിനോടാണ് താൽപ്പര്യം. എന്നാൽ സമുദായ സമവാക്യത്തിന്റെ പേരിലാണ് കെവി തോമസിന്റെ നീക്കങ്ങൾ. എന്നാൽ നിയുക്ത കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും മുരളീധരനെയാണ് പിന്തുണയ്ക്കുന്നത്. ഇതു തീരുമാനത്തെ സ്വാധീനിക്കും

കെ സുധാകരനാണ് കെപിസിസി അധ്യക്ഷൻ. വിഡി സതീശൻ പ്രതിപക്ഷ നേതാവും. അതുകൊണ്ട് തന്നെ മുരളീധരനെ യിഡിഎഫ് കൺവീനറാക്കരുതെന്നാണ് അട്ടിമറിക്കാരുടെ ആവശ്യം. മറ്റൊരു മത വിഭാഗത്തിൽ നിന്നും യുഡിഎഫ് കൺവീനർ എത്തണമെന്നും ആവശ്യപ്പെടുന്നു. എന്നാൽ ജനങ്ങളിൽ സ്വാധീനമുണ്ടാക്കാൻ കഴിയുന്നവരെ നേതൃത്വസ്ഥാനത്ത് എത്തിക്കണമെന്ന അഭിപ്രായമാണ് പൊതുവിലുള്ളത്. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി തോമസിന് വ്യക്തിപരമായ അടുപ്പമുണ്ട്. നേരത്തെ സോണിയയുടെ നിർദ്ദേശ പ്രകാരമാണ് വിമത നീക്കങ്ങൾ അവസാനിപ്പിച്ച് തോമസ് കോൺഗ്രസുമായി സഹകരിച്ചത്. ഇതിന് പകരമായി തോമസിനെ വർക്കിങ് പ്രസിഡന്റുമാക്കി.

ഹൈക്കമാൻഡ് യുഡിഎഫ് കൺവീനറിനെ കണ്ടെത്താൻ കേരളത്തിൽ രഹസ്യ സർവേ നടത്തിയിരുന്നു. ഇതിനനുസരിച്ചാണ് ഇപ്പോഴത്തെ മാറ്റങ്ങളും വന്നിരിക്കുന്നത്. രഹസ്യ സർവേയിലും മുരളീധരന് വമ്പിച്ച ജനപിന്തുണയാണ് ലഭിച്ചത്. ഇതിൽ കെവി തോമസ് കടുത്ത അതൃപ്തിയിലാണ്. തന്നെ ഹൈക്കമാൻഡ് അപമാനിച്ചുവെന്ന തോന്നലിലാണ് അദ്ദേഹം. കൺവീനർ സ്ഥാനത്തേക്ക് നേരത്തെ പരിഗണിച്ചിരുന്നത് പിടി തോമസിനെയായിരുന്നു. അദ്ദേഹത്തെ നേരത്തെ വർക്കിങ് പ്രസിഡന്റായി നിയമിച്ചത് മുരളീധരന് വേണ്ടിയായിരുന്നു.

ഗ്രൂപ്പ് കളിയാണ് കോൺഗ്രസിനെ തകർത്തതെന്നാണ് രാഹുലിന്റെ വിലയിരുത്തൽ. മുരളീധരൻ വരുന്നതോടെ പൂർണമായും പുതിയൊരു നേതൃത്വം വരും. യുഡിഎഫ് കൺവീനർ സ്ഥാനം കെവി തോമസ് ആഗ്രഹിക്കുന്നുണ്ട്. എന്നാൽ രാഹുലിനാണെങ്കിൽ അത് താൽപര്യമില്ല. നാല് മാസം മാത്രമായിരുന്നു തോമസ് വർക്കിങ് പ്രസിഡന്റ്. ഇത് ചതിയാണെന്ന് കെവി തോമസും പറയുന്നു.