തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബിജെപിക്കെതിരെ പരിഹാസവുമായി വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ. ബിജെപി കേരളത്തിലായിരിക്കില്ല ബാങ്കിലാകും അക്കൗണ്ട് തുറക്കുകയെന്ന് കെ മുരളീധരൻ പരിഹസിച്ചു. നാമനിർദ്ദേശപത്രിക സമർപ്പിച്ചശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ബിജെപി വൻ മുന്നേറ്റമുണ്ടാക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ കെ മുരളീധരനെ നേരിടാൻ ടിഎൻ സീമയും കുമ്മനം രാജശേഖരനും എത്തുന്നതോടെ മത്സരം പ്രവചനാതീതമാകുമെന്ന കാര്യം ഉറപ്പാണ്. ഇതിനിടെയാണ് മുരളീധരൻ ബിജെപിയെ പരിഹസിച്ചു കൊണ്ട് രംഗത്തെത്തിയത്.

വട്ടിയൂർക്കാവിൽ മുരളീധരൻ കടുത്ത മത്സരമാണ് നേരിടുന്നതെന്നും കെ. മുരളീധരന്റെ നിലയും പരുങ്ങലിലാണെന്നു റിപ്പോർട്ടുകളുണ്ടായി. കെ മുരളീധരൻ തോൽക്കുമെന്ന് സൂചിപ്പിച്ച് ഇന്റലിജന്റ്‌സ് റിപ്പോർട്ടുണ്ടെന്ന് സൂചിപ്പിച്ചാണ് മംഗളം വാർത്ത റിപ്പോർട്ട് ചെയ്തത്.