- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഡിഎഫ് 90 സീറ്റുകൾ നേടുമെന്ന് കെ മുരളീധരൻ; വട്ടിയൂർക്കാവ് മണ്ഡലവും തിരിച്ചു പിടിക്കും; അതിലധികം സീറ്റുകളിൽ വിജയിക്കുമെന്ന് കുഞ്ഞാലിക്കുട്ടിയും
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ അവകാശവാദവുമായി നേതാക്കൾ രംഗത്തെത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 90 സീറ്റ് നേടുമെന്ന് കോൺഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ വ്യക്തമാക്കി. വട്ടിയൂർക്കാവ് മണ്ഡലം തിരിച്ചുപിടിക്കും. യുഡിഎഫ് നല്ല ആത്മവിശ്വസാത്തിലാണെന്നും മുരളീധരൻ പറഞ്ഞു.
കേരളത്തിൽ 90ലേറെ സീറ്റ് നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും ആവർത്തിച്ചു. കേരളത്തിൽ ഏപ്രിൽ ആറിന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മെയ് രണ്ടിനാണ് വോട്ടെണ്ണൽ.
കുഞ്ഞാലിക്കുട്ടി രാജിവച്ചതോടെ ഒഴിവുവന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതിനൊപ്പം നടക്കും. സംസ്ഥാനത്ത് ഇന്ന് മുതൽ പെരുമാറ്റച്ചട്ടം നിലവിൽവന്നു. മാർച്ച് 12 ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം വരും. പത്രികകളുടെ സൂക്ഷ്മ പരിശോധന മാർച്ച് 20ന്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 22നാണ്.