- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടിക്കണക്കിൻ രൂപ പിരിച്ചിട്ടും കെ മുരളീധരന്റെ ജനപ്രിയചാനൽ എങ്ങൂമത്തെിയില്ല; പതിവുപോലെ മൽസരിക്കാൻ കുപ്പായമിട്ട് മുരളി രംഗത്ത്; നേതാവിനെ വിശ്വസിച്ച് ലക്ഷങ്ങൾ നിക്ഷേപിച്ചവർ പെരുവഴിയിൽ, ഇന്ത്യാവിഷനു പിന്നാലെ രാഷ്ട്രീയ നേതൃത്വം പങ്കാളിയായ മറ്റൊരു ചാനൽ തട്ടിപ്പിന്റെ കഥ ഇങ്ങനെ
കോഴിക്കോട്: ലീഗ് നേതവിന്റെ എം.കെ മുനീറിന്റെ ഇന്ത്യാവിഷൻ പെരുവഴിയിലാക്കിയ ആയിരങ്ങൾ നീതിക്കായി അലയുന്ന കേരളത്തിൽ ഇതാ മറ്റൊരു രാഷ്ട്രീത നേതാവിന്റെ പേരിലും ചാനൽ തട്ടിപ്പ്.കോടിക്കണക്കിൻ രൂപ മലയാളികളിൽ നിന്ന് പിരിച്ചടെുത്തെങ്കിലും കോൺഗ്രസ് നേതാവ് കെ മുരളീധരന്റെ ജനപ്രിയ ചാനൽ ഇതുവരെയും ആരംഭിച്ചില്ല. കെ മുരളീധരനാവട്ടെ പതിവ് പോലെ മത്സരിക്കാൻ വെളുത്തകുപ്പായവുമിട്ട് രംഗത്തിറങ്ങിക്കഴിഞ്ഞു. പക്ഷെ ഇദ്ദേഹത്തെ വിശ്വസിച്ച് പണം നിക്ഷേപിച്ച നിരവധി പേർ ഇപ്പോഴും പെരുവഴിയിൽ തന്നെയാണ്. ജനപ്രിയ കമ്മ്യൂണിക്കേഷൻ കമ്പനിയുടെ ആഭിമുഖ്യത്തിലാണ് ജനപ്രിയ ചാനൽ തുടങ്ങാൻ കെ മുരളീധരൻ തയ്യറെടുത്തിരുന്നത്. കമ്പനിയുടെ വിവിധ പദ്ധതികളിൽ ഒന്നായിരുന്നു ചാനൽ. ഇതിനായി സംസ്ഥാനത്തും വിദേശത്തുമൊക്കെ പോയി മുരളീധരന്റെ നേതൃത്വത്തിൽ കോടിക്കണക്കിന് രൂപ പിരിച്ചടെുക്കുകയും ചെയ്തു. കോൺഗ്രസ് വിട്ട് ഡിഐസി രൂപീകരിച്ചതിന് ശേഷമാണ് സ്വന്തമായൊരു ചാനൽ തുടങ്ങിയാലോ എന്ന മോഹം കെ മുരളീധരന് ഉണ്ടായത്. ഇതോടെ സാമ്പത്തിക സമാഹരണം നടത്താനായി രംഗത്തിറങ്ങി. നാട്ടില
കോഴിക്കോട്: ലീഗ് നേതവിന്റെ എം.കെ മുനീറിന്റെ ഇന്ത്യാവിഷൻ പെരുവഴിയിലാക്കിയ ആയിരങ്ങൾ നീതിക്കായി അലയുന്ന കേരളത്തിൽ ഇതാ മറ്റൊരു രാഷ്ട്രീത നേതാവിന്റെ പേരിലും ചാനൽ തട്ടിപ്പ്.കോടിക്കണക്കിൻ രൂപ മലയാളികളിൽ നിന്ന് പിരിച്ചടെുത്തെങ്കിലും കോൺഗ്രസ് നേതാവ് കെ മുരളീധരന്റെ ജനപ്രിയ ചാനൽ ഇതുവരെയും ആരംഭിച്ചില്ല. കെ മുരളീധരനാവട്ടെ പതിവ് പോലെ മത്സരിക്കാൻ വെളുത്തകുപ്പായവുമിട്ട് രംഗത്തിറങ്ങിക്കഴിഞ്ഞു. പക്ഷെ ഇദ്ദേഹത്തെ വിശ്വസിച്ച് പണം നിക്ഷേപിച്ച നിരവധി പേർ ഇപ്പോഴും പെരുവഴിയിൽ തന്നെയാണ്. ജനപ്രിയ കമ്മ്യൂണിക്കേഷൻ കമ്പനിയുടെ ആഭിമുഖ്യത്തിലാണ് ജനപ്രിയ ചാനൽ തുടങ്ങാൻ കെ മുരളീധരൻ തയ്യറെടുത്തിരുന്നത്. കമ്പനിയുടെ വിവിധ പദ്ധതികളിൽ ഒന്നായിരുന്നു ചാനൽ. ഇതിനായി സംസ്ഥാനത്തും വിദേശത്തുമൊക്കെ പോയി മുരളീധരന്റെ നേതൃത്വത്തിൽ കോടിക്കണക്കിന് രൂപ പിരിച്ചടെുക്കുകയും ചെയ്തു.
കോൺഗ്രസ് വിട്ട് ഡിഐസി രൂപീകരിച്ചതിന് ശേഷമാണ് സ്വന്തമായൊരു ചാനൽ തുടങ്ങിയാലോ എന്ന മോഹം കെ മുരളീധരന് ഉണ്ടായത്. ഇതോടെ സാമ്പത്തിക സമാഹരണം നടത്താനായി രംഗത്തിറങ്ങി. നാട്ടിലും മറുനാട്ടിലുമെല്ലാം ചെന്ന് പാട്ട കുലുക്കി ഇരുപത് കോടിയോളം രൂപ മലയാളികളിൽ നിന്ന് സമാഹരിക്കുകയും ചെയ്തു. തിരുവനന്തപുരം പിഎംജി ജംഗ്ഷനിലായിരുന്നു ഡി ഐ സി യുടെ സംസ്ഥാന കമ്മിറ്റി ഓഫീസ്. ഡി ഐ സി സ്വന്തം പാർട്ടിയെന്നത് പോലെ ഇത് മുരളീധരന്റെ സ്വന്തം കെട്ടിടമായിരുന്നു. ഈ കെട്ടിടത്തിന്റെ ഒരു ഭാഗം ചാനൽ ആസ്ഥാനമായി മാറ്റുകയും ചെയ്തു. മറ്റു ജില്ലകളിലും കൊട്ടിഘോഷിച്ച് ഉഗ്രൻ ഓഫീസുകളും ആരംഭിച്ചു. മുരളീധരൻ പിന്നെ എൻ സി പിയിലേക്ക് പോയപ്പോഴും ചാനലിന്റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ തന്നെ മുന്നോട്ട് പോയി. ഡി ഐ സിയുടെ ചാനൽ എൻ സി പി യുടെ ചാനലായി എന്നു മാത്രം.
ഇതിനിടയിലാണ് കോൺഗ്രസിലേക്ക് തന്നെ തിരിച്ചുപോയാലെ എന്നൊരു ആലോചന നടക്കുന്നത്. ഉടൻ ഇതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. പക്ഷെ അപ്പോഴും മുരളീധരൻ ചാനലിനായുള്ള പണപ്പിരിവ് മുടക്കിയില്ല. കോൺഗ്രസിന് നിലവിൽ ജയ്ഹിന്ദ് ചാനലുണ്ട്. മുരളി കോൺഗ്രസിലത്തെിയാൽ ഈ ചാനൽ പിന്നെ തുടങ്ങുമോ എന്ന് പലർക്കും സംശയം ഉണ്ടായിരുന്നു. താൻ കോൺഗ്രസിൽ പോയാലും ചാനൽ ആരംഭിക്കുക തന്നെ ചെയ്യം. സംശയങ്ങൾ ഉന്നയിച്ചവരോടെല്ലാം അദ്ദഹത്തേിന്റെ മറുപടി ഇതായിരുന്നു. ചാനലിന് കോൺഗ്രസുമായി ബന്ധമൊന്നുമില്ല. തമിഴ്‌നാട്ടിൽ പോയ് നോക്കൂ മൂന്ന് കോൺഗ്രസ് നേതാക്കൾ അവിടെ ചാനൽ നടത്തുന്നുണ്ട്. പാർട്ടിക്കതൊന്നും പ്രശ്‌നമല്ല ഇങ്ങനെയൊക്കെ പറഞ്ഞായിരുന്നു പലരിൽ നിന്നും പണം സ്വീകരിച്ചത്.
കാര്യങ്ങൾ പക്ഷെ മാറി മറഞ്ഞു. മുരളീധരൻ കോൺഗ്രസിലത്തെിയതോടെ സ്ഥിതിയാകെ വെള്ളത്തിലായി. ചാനലിനെതിരെ കോൺഗ്രസിൽ പലർക്കും എതിർപ്പുണ്ടായി. കോൺഗ്രസിന് ജയ്ഹിന്ദ് ചാനലുണ്ടലല്ലോ,അതുകൊണ്ട് മുരളീധരൻ ജനപ്രിയ ചാനലുകമായി മുന്നോട്ട് പോകാൻ പാടില്ലന്നെ് ചില പാർട്ടി നേതാക്കൾ താക്കീത് നൽകി. പക്ഷെ മുരളീധരനുണ്ടോ പിന്മാറുന്നു. ജനപ്രിയയെ കോൺഗ്രസിന്റെ ദേശീയ ചാനലാക്കി മാറ്റിയാലോ എന്നദ്ദഹേം ആലോചിച്ചു. കോൺഗ്രസിന് ദേശീയ തലത്തിൽ ചാനലൊന്നുമില്ല.
ജനപ്രിയയുടെ പ്രവർത്തനം ദേശീയ തലത്തിൽ വ്യാപിപ്പിച്ച് ഹിന്ദിയിലോ ഇംഗ്ലീഷിലോ ജനപ്രിയ ചാനൽ ആരംഭിക്കാനുള്ള നീക്കമായിരുന്നു പിന്നീട്. പക്ഷേ പിന്നീട കോൺഗ്രസിൽ കൂടുതൽ സജീവമാകുകയും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാന് സീറ്റ് ലഭിക്കുക കൂടി ചെയ്തതോടെ പാർട്ടിയിൽ പിടിച്ച് നിൽക്കാൻ ചാനൽ മോഹം പൂർണ്ണമായി ഉപേക്ഷിക്കാൻ മുരളീധരൻ തീരുമാനിച്ചു. ഡി ഐ സിയുടെ വിദേശമലയാളികളുടെ കൂട്ടായമയുടെ നേതൃത്വത്തിലായിരുന്നു ജനപ്രിയയ്ക്ക് വേണ്ടി ധനസമാഹാരണം നടത്തിയിരുന്നത്. ഈ സംഘടന ഉൾപ്പെടെ പിന്നീട് പിരിച്ചുവിടുകയും ചെയ്തു.
ഇതിനിടെ ഒരു സ്വകാര്യ ചാനൽ തുടങ്ങാൻ ആഗ്രഹിച്ചിരുന്നവർ ജനപ്രിയ വാങ്ങാൻ പദ്ധതിയിട്ടിരുന്നു. പക്ഷെ നിക്ഷേപകർ പ്രശ്‌നമുണ്ടാക്കുമോ എന്ന ഭയത്തിൽ അവർ നീക്കത്തിൽ നിന്നും പിന്നോക്കം പോയി. ഇവർ പിന്നീട് ഒരു വിനോദ ചാനൽ ആരംഭിക്കുകയും ചെയ്തു. ഇവർ പുതുതായി ആരംഭിക്കാൻ പോകുന്ന ന്യൂസ് ചാനൽ ജനപ്രിയയുടെ ലൈസൻസിലാണ് . പക്ഷെ ജനപ്രിയയുടെ നിക്ഷേപകർക്കോന്നും പണം തിരിച്ചുകൊടുക്കാൻ കെ മുരളീധരൻ തയ്യറായിട്ടില്ല. കെ മുരളീധരനെ വിശ്വസിച്ച് പണം മുടക്കിയ ആയിരക്കണക്കിന് ആളുകൾ എന്തു ചെയ്യമെന്നറിയാതെ പ്രയാസത്തിലാണ്.