- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സഖാവ് റിമാൻഡിൽ; പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഎമ്മും
കണ്ണൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. വേശാല നെല്യോട്ട് വയലിലെ കെ.പ്രശാന്തിനെയാണ് (35) മയ്യിൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ബാലസംഘം പ്രവർത്തകനെയാണു പ്രശാന്ത് പീഡിപ്പിച്ചത്. ഒരാഴ്ച മുൻപ് ബാലസംഘം പ്രവർത്തനത്തിന് എത്തിയ കുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്. രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ നൽകിയ പരാതിയുടെ അടിസ്ഥാൻ പൊലീസ് കേസെടുക്കുകയായിരുന്നു.തിങ്കളാഴ്ച്ച രാത്രിയോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
നെല്യോട്ട് വയൽ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പ്രശാന്തിനെ പീഡന ആരോപണമുയർന്നതിനു പിന്നാലെയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തു നിന്നും പാർട്ടി അംഗത്വത്തിൽ നിന്നും മയ്യിൽ ഏരിയാ കമ്മിറ്റി നീക്കം ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്
Next Story