- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിഎംപി ജനറൽ സെക്രട്ടറി കെ ആർ അരവിന്ദാക്ഷൻ അന്തരിച്ചു; വിടവാങ്ങുന്നത് എംവി രാഘവന്റെ പ്രിയ ശിഷ്യരിൽ ഒരാൾ; അന്ത്യം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ
കോഴിക്കോട്: സിഎംപി ജനറൽ സെക്രട്ടറി കെ ആർ അരവിന്ദാക്ഷൻ അന്തരിച്ചു. എംവി രാഘവന്റെ വിശ്വസ്തനായിരുന്ന അരവിന്ദാക്ഷൻ ഇടതുപക്ഷത്തുള്ള സിഎംപിയുടെ പ്രധാന നേതാവായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെയായിരുന്നു മരണം. എംവി രാഘവനൊപ്പം സിപിഎമ്മിൽ നിന്ന് പിളർന്ന് സിഎംപി ഉണ്ടാക്കിയതിൽ പ്രധാനിയാണ് അരവിന്ദാക്ഷൻ. അതിന് ശേഷം യുഡിഎഫിലേക്ക് ചേക്കേറിയെങ്കിലും രാഘവന്റെ മരണത്തിന് തൊട്ട് മുമ്പ് ഇടതുപക്ഷവുമായി അടുത്തു. ഇത് സിഎംപിയുടെ പളിർപ്പിലേക്കും കാര്യങ്ങളെത്തിച്ചു. അരവിന്ദാക്ഷൻ പക്ഷം പതിയെ സിപിഎമ്മുമായി അടുത്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്കൊപ്പം ചേരുകയും ചെയ്തു. എംവി രാഘവൻ അസുഖ ബാധിതനായതോടെയാണ് സിഎംപിയുടെ ജനറൽ സെക്രട്ടറിയുടെ ചുമതല അരവിന്ദാക്ഷൻ ഏറ്റെടുത്തത്. രാഘവന്റെ മരണത്തോടെ പൂർണ്ണ ചുമതലയിലുമെത്തി. ഇതിന് മുമ്പ് സിപി ജോൺ വിഭാഗം പിളരുകയും ചെയ്തിരുന്നു. പാർട്ടി പരിപാടിക്കിടെ ഇന്നലെ വൈകിട്ട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് അരവിന്ദാക്ഷനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ
കോഴിക്കോട്: സിഎംപി ജനറൽ സെക്രട്ടറി കെ ആർ അരവിന്ദാക്ഷൻ അന്തരിച്ചു. എംവി രാഘവന്റെ വിശ്വസ്തനായിരുന്ന അരവിന്ദാക്ഷൻ ഇടതുപക്ഷത്തുള്ള സിഎംപിയുടെ പ്രധാന നേതാവായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെയായിരുന്നു മരണം.
എംവി രാഘവനൊപ്പം സിപിഎമ്മിൽ നിന്ന് പിളർന്ന് സിഎംപി ഉണ്ടാക്കിയതിൽ പ്രധാനിയാണ് അരവിന്ദാക്ഷൻ. അതിന് ശേഷം യുഡിഎഫിലേക്ക് ചേക്കേറിയെങ്കിലും രാഘവന്റെ മരണത്തിന് തൊട്ട് മുമ്പ് ഇടതുപക്ഷവുമായി അടുത്തു. ഇത് സിഎംപിയുടെ പളിർപ്പിലേക്കും കാര്യങ്ങളെത്തിച്ചു. അരവിന്ദാക്ഷൻ പക്ഷം പതിയെ സിപിഎമ്മുമായി അടുത്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്കൊപ്പം ചേരുകയും ചെയ്തു. എംവി രാഘവൻ അസുഖ ബാധിതനായതോടെയാണ് സിഎംപിയുടെ ജനറൽ സെക്രട്ടറിയുടെ ചുമതല അരവിന്ദാക്ഷൻ ഏറ്റെടുത്തത്. രാഘവന്റെ മരണത്തോടെ പൂർണ്ണ ചുമതലയിലുമെത്തി. ഇതിന് മുമ്പ് സിപി ജോൺ വിഭാഗം പിളരുകയും ചെയ്തിരുന്നു.
പാർട്ടി പരിപാടിക്കിടെ ഇന്നലെ വൈകിട്ട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് അരവിന്ദാക്ഷനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചെ അന്ത്യം സംഭവിച്ചു. മൃതദേഹം സ്വദേശമായ കോട്ടയത്തേക്ക് കൊണ്ടുപോയി. കോട്ടയം അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 12.30 മുതൽ 2.30 വരെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. വൈകുന്നേരം നാലിന് കോട്ടയം തിരുനക്കരയിലെ വീട്ടുവളപ്പിൽ സംസ്&്വംിഷ;കാരം നടത്തും. ബദൽരേഖാ വിപ്ലവത്തിന്റെ പേരിൽ സിപിഎമ്മിൽ നിന്ന് പുറത്തായശേഷം എം വി രാഘവന്റെ നേതൃത്വത്തിലാണ് 1986ൽ സി.എംപി രൂപീകരിച്ചത്.
അപ്പോഴാണ് അരവിന്ദാക്ഷൻ രാഘവനൊപ്പം ചേർന്നത്. അരവിന്ദാക്ഷൻ അന്ന് സി.പി.എം കോട്ടയം ജില്ലാ കമ്മിറ്റിയംഗമായിരുന്നു. പിന്നീട് യു.ഡി.എഫിലെ ഘടകകക്ഷിയായി മാറിയ സി.എംപി, എം വിആർ രോഗബാധിതനായതോടെ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിച്ചു. ഇതിനിടെയാണ് അരവിന്ദാക്ഷന്റെയും സി.പി.ജോണിന്റെയും നേതൃത്വത്തിൽ സി.എംപി രണ്ടായി പിളർന്നത്. അരവിന്ദാക്ഷൻ വിഭാഗം സിപിഎമ്മിന്റെ ഭാഗമാകുന്നത് സംബന്ധിച്ച ചർച്ചകൾക്കിടെയാണ് അദ്ദേഹത്തിന്റെ അന്ത്യം. സി.എംപിയുടെ കോട്ടയം ജില്ലാ കമ്മിറ്റി ഓഫിസ് സംബന്ധിച്ച് അരവിന്ദാക്ഷൻ വിഭാഗവും സി.പി.ജോൺ വിഭാഗവും തമ്മിൽ കേസ് നടക്കുകയാണ്.
കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ ഓഫിസുകൾ തങ്ങളുടെ കൈവശമാണെന്നാണ് അരവിന്ദാക്ഷൻ വിഭാഗത്തിന്റെ അവകാശവാദം.