- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സായിപ്പന്മാരെ വിസ്മയിപ്പിച്ച് മംഗൾയാൻ വിജയിപ്പിച്ച മലയാളിയുടെ സ്വന്തം ശാസ്ത്രജ്ഞനും ഇനി പ്രവാസി; ഐഎസ്ആർഒ മുൻചെയർമാൻ ദുബായിൽ എത്തുന്നത് യുഎഇ സർക്കാരിന്റെ ബഹിരാകാശ ഗവേഷണത്തിന് ചുക്കാൻ പിടിക്കാൻ; വൻ ശക്തികൾക്കൊപ്പം അത്ഭുതം കാട്ടാനൊരുങ്ങി അറബ് രാജ്യവും
ദുബായ് :തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ അദ്ധ്യക്ഷനായിരുന്ന കെ. രാധാകൃഷ്ണൻ ഇന്ത്യൻ സ്പേസ് റിസേർച് ഓർഗനൈസേഷൻ (ഐഎസ്ആർഒ)യുടെ ചെയർമാനായിരുന്ന ജി. മാധവൻ നായരുടെ പിൻഗാമിയായി ചുമതലയേൽക്കുന്നത്. തുടർന്ന് ഇന്ത്യയുടെ അഭിമാനമായ മംഗൾയാൻ ദൗത്യത്തിന്റെ അടക്കം പല ബഹിരാകാശ പ്രവർത്തനങ്ങളുടേയും ചുക്കാൻ പിടിച്ച വ്യക്തിയായിരുന്നു കെ രാധാകൃഷ്ണൻ. മലയാളിയുടെ സ്വന്തം ശാസ്ത്രജ്ഞൻ ഇപ്പോൾ യുഎഇ ബഹിരാകാശ ഏജൻസിയുടെ ഉപദേശക സമിതിയിലാണ് ചേർന്നത്. യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി നവ് ദീപ് സിങ് സുരിയാണ് കെ. രാധാകൃഷ്ണൻ യുഎഇ ബഹിരാകാശ ഏജൻസിയിൽ ചേർന്നതായി അറിയിച്ചത്. പതിനാറാമത് പ്രവാസി ഭാരതീയ ദിവസ് (എൻആർഐഡേ) മായി ബന്ധപ്പെട്ട് നടത്തിയ പരിപാടയിലാണ് സ്ഥാനപതി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതുസംബന്ധമായി യുഎഇ ബഹിരാകാശ ഏജൻസി ഡയറക്ടർ ജനറൽ ഡോ.മുഹമ്മദ് അൽ അഹ്ബാബിയുമായി കൂടിക്കാഴ്ച നടത്തിയതായും അദ്ദേഹം വ്യക്തമാക്കി. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ കെ.രാധാകൃഷ്ണൻ യുഎഇ സംഘത്തിൽ ചേരുമെന്നാണ് പ്രതീക്ഷ. ഇന്ത്യൻ കോൺസൽ ജനറൽ വിപുലും വാർത്ത സ്
ദുബായ് :തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ അദ്ധ്യക്ഷനായിരുന്ന കെ. രാധാകൃഷ്ണൻ ഇന്ത്യൻ സ്പേസ് റിസേർച് ഓർഗനൈസേഷൻ (ഐഎസ്ആർഒ)യുടെ ചെയർമാനായിരുന്ന ജി. മാധവൻ നായരുടെ പിൻഗാമിയായി ചുമതലയേൽക്കുന്നത്.
തുടർന്ന് ഇന്ത്യയുടെ അഭിമാനമായ മംഗൾയാൻ ദൗത്യത്തിന്റെ അടക്കം പല ബഹിരാകാശ പ്രവർത്തനങ്ങളുടേയും ചുക്കാൻ പിടിച്ച വ്യക്തിയായിരുന്നു കെ രാധാകൃഷ്ണൻ. മലയാളിയുടെ സ്വന്തം ശാസ്ത്രജ്ഞൻ ഇപ്പോൾ യുഎഇ ബഹിരാകാശ ഏജൻസിയുടെ ഉപദേശക സമിതിയിലാണ് ചേർന്നത്.
യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി നവ് ദീപ് സിങ് സുരിയാണ് കെ. രാധാകൃഷ്ണൻ യുഎഇ ബഹിരാകാശ ഏജൻസിയിൽ ചേർന്നതായി അറിയിച്ചത്. പതിനാറാമത് പ്രവാസി ഭാരതീയ ദിവസ് (എൻആർഐഡേ) മായി ബന്ധപ്പെട്ട് നടത്തിയ പരിപാടയിലാണ് സ്ഥാനപതി ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇതുസംബന്ധമായി യുഎഇ ബഹിരാകാശ ഏജൻസി ഡയറക്ടർ ജനറൽ ഡോ.മുഹമ്മദ് അൽ അഹ്ബാബിയുമായി കൂടിക്കാഴ്ച നടത്തിയതായും അദ്ദേഹം വ്യക്തമാക്കി. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ കെ.രാധാകൃഷ്ണൻ യുഎഇ സംഘത്തിൽ ചേരുമെന്നാണ് പ്രതീക്ഷ. ഇന്ത്യൻ കോൺസൽ ജനറൽ വിപുലും വാർത്ത സ്ഥിരീകരിച്ചു.
2009 ഒക്ടോബർ 31-ന് ചുമതലയേറ്റ രാധാകൃഷ്ണൻ കുറഞ്ഞ ചെലവിൽ 425 കോടി രൂപയക്ക് വിജയകരമായി പൂർത്തിയാക്കി അത്ഭുതം കാട്ടിയിരുന്നു. വെറും ഒരു ഹോളിവുഡ് സിനിമയുടെ ചെലവിലൊരുക്കിയ ചന്ദ്രയാൻ വൻവിജയമായപ്പോൾ ലോക രാജ്യങ്ങൾ പോലും അമ്പരപ്പോടെയാണ് ഇന്ത്യയെ നോക്കി കണ്ടത.
ലോകത്തെ ഏറ്റവും മികച്ച ശാസ്ത്രജ്ഞന്മാരുടെ നാച്വർ ജേണൽ പ്രസിദ്ധീകരിച്ച 2014ലെ പട്ടികയിൽ സ്ഥാനപിടിച്ചിട്ടുള്ളയാളാണ് ഇദ്ദേഹം.കെ.രാധാകൃഷ്ണൻ 2014ലാണ് ഐഎസ്ആർഒയിൽ നിന്ന് വിരമിച്ചത്. ഇന്ത്യയും യുഎഇയും തമ്മിൽ ബഹിരാകാശ ശാസ്ത്ര ഗവേഷണവുമായി ബന്ധപ്പെട്ട് പരസ്പര സഹകരണം നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നു.
തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ ജനിച്ച രാധാകൃഷ്ണൻ തൃശ്ശൂർ എഞ്ചിനീയറിങ് കോളേജിൽ നിന്ന് 1970ൽ ഇലക്ൾട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദവും 1976-ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബാംഗ്ലൂരിൽ നിന്നു മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദവും നേടി. 2000-ൽ ഖരഗ്പൂർ ഐ.ഐ.ടി.യിൽ നിന്നു പി.എച്ച്.ഡി. നേടി. വിക്രം സാരാഭായ് സ്പേസ് സെന്ററിൽ എവിയോണിക്‌സ് എഞ്ചിനീയറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചതു.