- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ. റെയിൽ വിരുദ്ധ ജില്ലാ കൺവെൻഷൻ പി.ടി .തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും
കെറെയിൽ പദ്ധതി നടപ്പിലാക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ റെയിൽ വിരുദ്ധ ജനകീയ സമര സമിതിയുടെ ആഭിമുഖ്യത്തിൽ എറണാകുളം ജില്ലാ കൺവെൻഷൻ ജൂൺ 21ന് തിങ്കൾ വൈകുന്നേരം 6 മണിക്ക് നടക്കും. കെ റെയിൽ വിരുദ്ധ സമിതി ഫേസ്ബുക്ക് പേജിൽ നടക്കുന്ന ഓൺ ലൈൻ കൺവെൻഷൻ പി.ടി .തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി അംഗം അഡ്വ രവിപ്രകാശ് മുഖ്യ വിഷയാവതരണം നടത്തും.
ഒരുലക്ഷത്തിലേറെ ആളുകളെ കുടിയൊഴിപ്പിക്കുന്നതും പരിസ്ഥിതിയെ തകർക്കുന്നതും. കേരളത്തെ കടക്കെണിയിലാഴ്ത്തുന്നതുമായ കെ റെയിൽ പദ്ധതി നടപ്പിലാക്കരുതെന്ന് പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാനത്തുടനീളം നടക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് എറണാകുളം ജില്ലാ കൺവെൻഷൻ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത് . സമിതി ജില്ലാ പ്രസിഡന്റ് വിനു കുര്യാക്കോസ് അധ്യക്ഷത വഹിക്കും.
അനുപ് ജേക്കബ് എംഎൽഎ , സി.ആർ നീലകണ്ഠൻ, ദേശീയപാത സംയുക്ത സമര സമിതി കൺവീനർ ഹാഷിം ചേന്ദാമ്പിള്ളി, മൂലമ്പിള്ളി കോഡിനേഷൻ കമ്മിറ്റി കൺവീനർ ഫ്രാൻസിസ് കുളത്തുങ്കൽ, സമിതി സംസ്ഥാന പ്രസിഡന്റ് എംപി. ബാബുരാജ് ജനറൽ കൺവീനർ എസ്. രാജീവൻ , ജില്ലാ വൈസ് പ്രസിഡണ്ട് മാരായ കെ.എസ് ഹരികുമാർ , അഡ്വക്കേറ്റ് സുലു പി. ജോൺ , ബേബി തോമസ് , കെ ജി ചന്ദ്രഹാസൻ , ജില്ലാ കൺവീനർ സി.കെ. ശിവദാസൻ തുടങ്ങിയവരും പ്രസംഗിക്കും