- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ്ടും പ്രതിഷേധം; മാടായിപ്പാറയിൽ പിഴുതെടുത്ത സിൽവർ ലൈൻ സർവേ കുറ്റിക്ക് മുകളിൽ റീത്തു വെച്ചു; അന്വേഷണം തുടങ്ങി പൊലീസ്; കെ റെയിലിൽ സർക്കാരിനെ വെട്ടിലാക്കി സർവ്വേക്കല്ലുകളുടെ പിഴുതുമാറ്റൽ
കണ്ണുർ: കണ്ണുരിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു . നിർദ്ദിഷ്ട സിൽവർ ലൈൻ റെയിൽവേ പാത കടന്നു പോകുന്ന മാടായിപ്പാറ റോഡരികിൽ എട്ടു സർവേക്കല്ലുകൾ പിഴുതുമാറ്റി കൂട്ടിയിട്ട് വച്ച് റീത്ത് വച്ചു. വെള്ളിയാഴ്‌ച്ച പുലർച്ചെയാണ് സംഭവം ശ്രദ്ധയിൽ പെട്ടത്.
വ്യാഴാഴ്‌ച്ച ദിവസം പാറക്കുളത്തിന് സമീപവും സർവേക്കല്ല് പിഴുതു മാറ്റിയിരുന്നു. അതിന് ഒരാഴ്‌ച്ച മുൻപ് മറ്റൊരു സർവ്വേ കല്ലും പിഴുത് മാറ്റിയിരുന്നു. പഴയങ്ങാടി പൊലിസ് എത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്. നേരത്തെ കെ.റെയിലിനായി സ്ഥാപിച്ച സർവേ കല്ലുകൾ പിഴുതുമാറ്റിയിരുന്നു. തുടർച്ചയായി മാടായി പാറയിൽ കെ.റെയിലിനെതിരെ പ്രതിഷേധമുയരുന്നത് പൊലിസിന് തലവേദനയായിട്ടുണ്ട്.
മാടായിപ്പാറയിൽ കുഴിച്ചിട്ട കെ റയിൽവെ സർവ്വേക്കല്ല് പിഴുത് മാറ്റി റീത്ത് വച്ച സംഭവം വരും ദിവസങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെയും ജില്ലയിൽ വൻ രാഷ്ട്രീയ വിവാദത്തിന് വഴി വെയ്ക്കുമെന്ന സൂചനയുണ്ട്. സർവ്വേകല്ല് ആദ്യം പിഴുത് മാറ്റിയ സംഭവത്തിൽ ചിത്രം ഫേസ് ബുക്കിൽ ഷെയർ ചെയ്ത യൂത്ത് കോൺഗ്രസ് പഴയങ്ങാടി മണ്ഡലം പ്രസിഡന്റ്പി പി രാഹുലിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
ഇതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് പഴയങ്ങാടി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുക യും അക്രമാസക്തമായതിനാൽ പൊലിസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തിരുന്നു. സിൽവർ ലൈൻ സർവേ കുറ്റികൾ സംസ്ഥാനത്ത് മുഴുവനായി പിഴുത റി യുമെന്ന കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ പ്രസ്താവന വിവാദമായിരുന്നു.
ഇതിനെ തുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടറി എം.വി ജയരാജൻ എന്നിവർ ശക്തമായ പ്രതികരണവുമായി രംഗത്തു വന്നിരുന്നു. ഈ വിവാദങ്ങളുടെ പൊടിയടങ്ങുന്നതിന് മുൻപേ യാ ണ് വീണ്ടും സർവേ കല്ലുകൾ പിഴുതുമാറ്റിയത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്