- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടികൾ പാഴാകുന്നതിന് കണക്കില്ല; ഡി പി ആറിനും കല്ലിടലിലും വേണ്ടി ചെലവഴിച്ചത് 30 കോടിയിലേറെ തുക! സിൽവർ ലൈനിന് വേണ്ടി കെ റെയിൽ മറ്റ് വികസന പ്രവർത്തനങ്ങൾ ഉപേക്ഷിച്ചോ?
പത്തനംതിട്ട : സിൽവർ ലൈൻ പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനത്തിനായി തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻട്രൽ ഫോർ എൻവയോൺമെന്റ് ആൻഡ് ഡവലപ്‌മെന്റ് എന്ന സ്ഥാപനത്തിന് സർക്കാർ ആദ്യം നൽകിയത് 32 ലക്ഷം രൂപയാണ് . തുടർന്ന് അത് ഉപേക്ഷിച്ച് ഒരു വർഷം കൊണ്ട് സമഗ്ര പരിസ്ഥിതി ആഘാത പഠനം നടത്താൻ ഇ.ക്യു.എം.എസ് ഇന്ത്യാ എന്നൊരു സ്ഥാപനത്തെ ചുമതലപ്പെടുത്തുകയായിരുന്നു.
ഇതിനായി ജിഎസ്ടി ഉൾപ്പടെ 85 ലക്ഷം രൂപയും വിനിയോഗിച്ചു.പദ്ധതിക്കായി പരിസ്ഥിതി ആഘാത പഠനം എന്ന പേരിൽ ഒരു വഴിപാട് പ്രക്രിയ കെ-റെയിൽ നടത്തിയിരുന്നു. തുടർന്ന് പൂർണമല്ലെന്ന് കേന്ദ്ര സർക്കാർ കണ്ടെത്തിയ ഡി.പി.ആർ തയാറാക്കിയതിന് 27.27 കോടി രൂപയുടെ ചെലവും ഉണ്ടായി. സിൽവർ ലൈനിന്റെ പേരിൽ റെയിൽവേയിലെ ബാക്കി എല്ലാ വികസന പദ്ധതികളും കെ-റെയിൽ ഉപേക്ഷിച്ച മട്ടാണ് നിലവിൽ കണാൻ കഴിയുന്നത് .
കേന്ദ്രം നേരത്തെ ഉന്നയിച്ചതടസവാദങ്ങളിൽ തന്നെ ഉറച്ചുനിൽക്കാൻ തന്നെയാണ് തീരുമാനിക്കുകയെങ്കിൽ വീണ്ടും ഡി.പി.ആറിൽ വലിയ മാറ്റം വരുത്തേണ്ട അവസ്ഥയാണ് ഉള്ളത്. പദ്ധതിക്ക് വേണ്ടി ദക്ഷിണ റെയിൽവേയുടെ സ്ഥലം വിട്ടുനൽകാൻ റെയിൽവേ മന്ത്രാലയം തയാറായില്ലെങ്കിൽ പുതിയ അലെയ്ന്മെന്റ് സംസ്ഥാനം കണ്ടെത്തുകയും പഴയ അലെയ്ന്മെന്റിൽ കാര്യമായ മാറ്റം വരുത്തേണ്ടതായും വരുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. അതുകൊണ്ട് പുതിയ ഡി.പി.ആർ തയാറാക്കാൻ വൻ തുക ഇനിയും ചെലവാക്കേണ്ടിവരും.
530 കി.മീറ്റർ വരുന്ന സിൽവർ ലൈൻ പാത കടന്നുപോകുന്ന മേഖലകളെ അഞ്ച് റീച്ചുകളായി തിരിച്ചാണ് കെ-റെയിൽ കല്ലിടൽ നടപടി സ്വീകരച്ചത്.
സാമൂഹിക ആഘാത പഠനത്തിന് എന്ന പേര് പറഞ്ഞ് കല്ലിന് പകരം കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ച വകയിലും 2.44 കോടിയിൽ അധികം തുക ചെലവായി.ഏഴ് സ്ഥാപനങ്ങൾ മാത്രമായിരുന്നു ഇതിനായി വിളിച്ച ടെൻഡറിൽ പങ്കെടുത്തത് . റീച്ച് ഒന്ന്, അഞ്ച് എന്നിവയിൽ കല്ലിടാൻ തയ്യാറായ് മുന്നോട്ട് വന്നത് കേവലം ഒരു സ്ഥാപനം മാത്രമായിരുന്നു.ടെൻഡറിൽ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ കമ്പനികൾക്കാണ് 20,000 കോൺക്രീറ്റ് തൂണുകൾ നിർമ്മിക്കാൻ അനുമതി നൽകിയത്.
90 സെന്റീമീറ്റർ ഉയരവും 15 സെന്റീമീറ്റർ വീതിയുമുള്ള വൃത്താകൃതിയിലുള്ള കോൺക്രീറ്റ് തൂണുകളിൽ മഞ്ഞയും കറുപ്പും പെയ്ന്റ് അടിച്ച് അതിൽ കെ-റെയിൽ എന്ന് രേഖപ്പെടുത്തിയാണു സ്ഥാപനങ്ങൾ കൈമാറിയ തൂണുകൾ എല്ലാം തന്നെ കേരളാ സർവേ ആൻഡ് ബൗണ്ടറി ചട്ടങ്ങൾക്കു വിരുദ്ധമാവയാണ്.
കൈമാറിയതിൽ ആകെ 4062 കല്ലുകൾ മാത്രമാണു ജനങ്ങളുടെ എതിർപ്പിനെ മറികടന്ന് നിശ്ചിത സ്ഥലങ്ങളിൽ സ്ഥാപിക്കാൻ കഴിഞ്ഞത്. ഇവ സ്ഥാപിക്കുന്നതിനിടെയാണ് ഹൈക്കോടതി കഴിഞ്ഞ വർഷം ഡിസംബർ 23ന് തൂണു സ്ഥാപിക്കൽ തടഞ്ഞ് ഉത്തരവിറക്കിയത്. തൂണിടലിൽ 1964-ലെ കേരളാ സർവേ ആൻഡ് ബൗണ്ടറീസ് ആക്റ്റിന്റെ ലംഘനം നടന്നതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു കോടതിയുടെ നടപടി.
നിലവിൽ ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് 60 സെന്റീ മീറ്റർ ഉയരവും 15 സെന്റീ മീറ്റർ വീതിയുമുള്ള സ്‌ക്വയർ ആകൃതിയുള്ള ഗ്രാനൈറ്റ് കല്ലുകൾ സ്ഥാപിക്കാനുള്ള നടപടികളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിന് വേണ്ടി പ്രത്യേക ടെൻഡർ വിളിച്ചിരുന്നൊ എന്നുള്ള കാര്യവും വ്യകതമല്ല.
മറുനാടന് മലയാളി ബ്യൂറോ