- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിക്ഷേപ പൂർവ പ്രവൃത്തികൾക്ക് 1000 കോടിയിലേറെ ചെലവാകുന്നതിനാൽ കാബിനറ്റ് കമ്മിറ്റിയുടെ അനുമതി വേണ്ടേ? ഹൈക്കോടതിയുടെ ഈ ചോദ്യത്തിന് കേന്ദ്രം നൽകുന്ന മറുപടി നിർണ്ണായകമാകും; ബിജെപിയേയും വെട്ടിലാക്കി ജസ്റ്റീസ് ദേവൻ രാമചന്ദ്രന്റെ ചോദ്യങ്ങൾ; ബഫർസോണിൽ കള്ളക്കളിക്ക് സാധ്യത ഏറെ
കൊച്ചി: ഓഹരി പങ്കാളിത്തമുള്ള സിൽവർലൈൻ പദ്ധതി സംബന്ധിച്ചു 4 കാര്യങ്ങളിൽ വ്യക്തത വരുത്താൻ ഹൈക്കോടതി കേന്ദ്രസർക്കാരിനു നിർദ്ദേശം നൽകുമ്പോൾ അവർ നൽകുന്ന മറുപടി നിർണ്ണായകമാകും. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും തുല്യ പങ്കാളികളായതിനാൽ കേന്ദ്രസർക്കാരിനും ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ഉത്തരവാദിത്തമുണ്ടെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഹർജികൾ ഇന്ന് വീണ്ടും പരിഗണിക്കും. അപ്പോൾ കേന്ദ്ര നിലപാട് നിർണ്ണായകമാണ്. പദ്ധതിയെ കേരളത്തിലെ ബിജെപി എതിർക്കുകയാണ്. അതുകൊണ്ട് തന്നെ കേന്ദ്ര മറുപടികൾ ബിജെപിക്കും നിർണ്ണായകമാണ്.
റെയിൽവേയുടെ ഭൂമിയിൽ കല്ലിടരുതെന്നു നിർദേശിച്ചിട്ടുണ്ടെന്നും ഡിപിആറിന്റെ കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ എസ്.മനു വിശദീകരിച്ചു. ജനങ്ങളുടെ സ്ഥലത്ത് കല്ലിടുന്നതു സംബന്ധിച്ച് കേന്ദ്രസർക്കാർ നിലപാട് അറിയിക്കണമെന്നു കോടതി ആവശ്യപ്പെട്ടു. എന്തിനാണ് ഒളിച്ചുകളിക്കുന്നതെന്നു കോടതി വാക്കാൽ ചോദിച്ചു. അതായത് പാവങ്ങളുടെ ഭൂമിയിൽ കല്ലിടാം. റെയിൽവേ ഭൂമിയിൽ വേണ്ടെന്നതാണ് കേന്ദ്ര നിലപാട്. ഇതെങ്ങനെ ശരിയാകുമെന്നതാണ് കോടതി ഉയർത്തുന്ന ചോദ്യം. ഇതോടെ വ്യക്തമായ ഉത്തരങ്ങൾ കേന്ദ്രത്തിന് നൽകേണ്ടി വരും.
സർവേയ്ക്കു വേണ്ടി ഇപ്പോൾ സ്ഥാപിക്കുന്ന കല്ല് മാറ്റുമോ, കല്ലിട്ട ഭൂമിയുടെ ഈടിൽ ബാങ്കുകൾ വായ്പ അനുവദിക്കുമോ എന്നീ കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്ന് കോടതി നേരത്തെ സർക്കാരിനോട് ആരാഞ്ഞിരുന്നു. സാമൂഹിക ആഘാത പഠനത്തെ കേന്ദ്രസർക്കാർ എതിർക്കുന്നുണ്ടോയെന്നു കോടതി ചോദിച്ചു. നാല് നിർണ്ണായ ചോദ്യങ്ങളാണ് കോടതി ഉയർത്തുന്നത്. ഏറെ പ്രസക്തമായ ഈ ചോദ്യങ്ങൾക്ക് കേന്ദ്രത്തിന് മറുപടി നൽകേണ്ടി വരും.
ചില അടയാളങ്ങൾ ജനങ്ങളുടെ മനസ്സിൽ ഭീതിയുണ്ടാക്കുന്നു. സാമൂഹിക ആഘാത പഠനത്തിനുള്ള സർവേക്ക് ഇത്തരത്തിലുള്ള കല്ലിടാനാകുമോ? എന്ന ചോദ്യം അതിനിർണ്ണായകമാണ്. സർവേ നടത്താനെത്തുന്നതിനു മുൻപു വ്യക്തിപരമായി സ്ഥല ഉടമകൾക്കു നോട്ടിസ് നൽകേണ്ടതുണ്ടോ? എന്നതും കേന്ദ്രം മറുപടി പറയുമ്പോൾ കൂടുതൽ വ്യക്തത വരുത്തും. ഈ പദ്ധതിയിൽ കേന്ദ്ര സർക്കാരാണോ സംസ്ഥാന സർക്കാരാണോ സർവേ നടത്തേണ്ടത്? എന്ന ചോദ്യവും നിർണ്ണായകമാണ്. നിക്ഷേപ പൂർവ പ്രവൃത്തികൾക്ക് 1000 കോടിയിലേറെ ചെലവാകുന്നതിനാൽ കാബിനറ്റ് കമ്മിറ്റിയുടെ അനുമതി വേണ്ടേ? എന്നതാണ് ഏറ്റവും പ്രധാനം.
നിക്ഷേപ പൂർവ പ്രവൃത്തികൾക്ക് 1000 കോടിയിലേറെ ചെലവാകുന്നതിനാൽ കാബിനറ്റ് കമ്മിറ്റിയുടെ അനുമതി വേണ്ടെന്നത് തീർത്തും പ്രസക്തമാണ്. ഇതിന് അതെ എന്ന് മറുപടി നൽകിയാൽ കെ റെയിലിലെ തുടർപ്രവർത്തനം എല്ലാം നിർത്തേണ്ടി വരും. അതുകൊണ്ട് ഈ ചോദ്യങ്ങളോട് കേന്ദ്രം എങ്ങനെ പ്രതികരിക്കുമെന്നത് ഏറെ നിർണ്ണായകമാണ്. പിണറായി സർക്കാരിനും കേന്ദ്ര മറുപടികൾ നിർണ്ണായകമാകും. കല്ലിടാൻ സുപ്രീംകോടതിയിൽ നിന്നും അനുമതി ലഭിച്ച ശേഷമാണ് ഈ ചോദ്യങ്ങൾ ഹൈക്കോടതി ഉയർത്തുന്നത്.
കെ-റെയിൽ ചർച്ച തുടങ്ങിയതുമുതൽ ഏറ്റവും കൂടുതൽ പറഞ്ഞുകേട്ടതാണ് ബഫർസോൺ മേഖലയേക്കുറിച്ച്. സർക്കാരോ ബന്ധപ്പെട്ടവരോ ഭൂമി നഷ്ടപ്പെടുന്നവരെ കുറിച്ചല്ലാതെ ഇതിന്റെ അനന്തര ഫലം അനുഭവിച്ച് ജീവിക്കേണ്ടവരെ കുറിച്ച് ഒന്നും മിണ്ടുന്നില്ല എന്നതാണ് യാഥാർഥ്യം. ഇതും വലിയ തോതിൽ ചർച്ചയാകുന്നുണ്ട്. ഒരു മണിക്കൂറിൽ നൂറ് കിലോമീറ്റർ വേഗതയിൽ പോവുന്ന തീവണ്ടിക്ക് റെയിൽവേ നിയമപ്രകാരം മുപ്പത് മീറ്ററാണ് ഇന്ത്യൻ റെയിൽവേ ബഫർസോണായി പ്രഖ്യാപിച്ചത്. എന്നാൽ മണിക്കൂറിൽ 200 കിലോമീറ്ററിന് മുകളിൽ സ്പീഡിൽ പോവുന്ന കെ-റെയിലിന് ബഫർസോണായി അഞ്ച് മീറ്റർ മതിയെന്നാണ് പറയുന്നത്. ഇത് എങ്ങനെ വിശ്വസിക്കാനാവുമെന്നാണ് ഉയരുന്ന ചോദ്യം.
മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിന്റെ റിപ്പോർട്ട് പ്രകാരം 250 മീറ്ററാണ് ബഫർസോൺ. അങ്ങനെയാവുമ്പോൾ കെ-റെയിലിന് ഏറ്റവും കുറഞ്ഞത് 100 മീറ്ററെങ്കിലും വേണമെന്നതാണ് യഥാർഥ്യം. അതുപറയാതെ അഞ്ച് മീറ്റർ, പത്ത് മീറ്റർ എന്ന് പറഞ്ഞ് പറ്റിക്കാൻ നോക്കുകയാണെന്നും വിമർശനമുണ്ട്. കേരളത്തിലെ ലക്ഷക്കണക്കിന് ആളുകളാണ് കെ.റെയലിന്റെ ബഫർസോണിൽ പെടുന്നത്.
മറുനാടന് മലയാളി ബ്യൂറോ