- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങൾ പറഞ്ഞിട്ടല്ല കല്ലിടുന്നത് എന്ന മനോരമ വാർത്തയുമായി യാതൊരു ബന്ധവുമില്ലെന്ന് കെ റെയിൽ വിശദീകരണം; റവന്യൂ മന്ത്രി വാളെടുത്തതോടെ നിഷേധ കുറിപ്പുമായി കെ റെയിൽ; കല്ലിട്ട് ജനങ്ങളെ കരയിപ്പിക്കുന്നതും കെ റെയിൽ തന്നെ; ട്രാക്കിന്റെ പത്ത് മീറ്റർ ബഫർ സോൺ തന്നെന്നും വിശദീകരണം; ഉത്തരവാദിത്തം അവർ ഏറ്റെടുക്കുമ്പോൾ
തിരുവനന്തപുരം: ഞങ്ങൾ പറഞ്ഞിട്ടല്ല കല്ലിടുന്നത് എന്ന കെ റെയിലിന്റേതായി മനോരമയിൽ വന്ന വാർത്തയെ തള്ളി കെ റെയിൽ. കല്ലിടാനുള്ള തീരുമാനം റവന്യൂ വകുപ്പിന്റേതാണെന്നും മനോരമ വാർത്തിയിലുണ്ടായിരുന്നു. ഈ വാർത്തയുമായി കെ റെയിലിന് യാതൊരു ബന്ധവുമില്ലെന്ന് ഫെയ്‌സ് ബുക്ക് കുറപ്പിലൂടെ കെ റെയിൽ അറിയിച്ചു. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പ്രതികരണവുമായി രംഗത്ത് വന്നതിന് പിന്നാലെയാണ് പോസ്റ്റ്. മനോരമ വാർത്ത റവന്യൂമന്ത്രി തള്ളി കളഞ്ഞിരുന്നു.
അതിനിടെ ബഫർസോണിലും കെ റെയിൽ വിശദീകരണം ഇറക്കുന്നുണ്ട്. ദേശീയപാതയുമായി താരതമ്യം ചെയ്താണ് ഈ പോസ്റ്റ്. ഇന്ത്യൻ റെയിൽവേ ലൈനുകൾക്ക് ഭാവി വികസന പ്രവർത്തനങ്ങൾ മുൻനിർത്തി ഇരുവശത്തും 30 മീറ്റർ ബഫർ സോൺ ഏർപ്പെടുത്താറുണ്ട്.
ഈ പ്രദേശത്ത് കെട്ടിട നിർമ്മാണം പോലുള്ള കാര്യങ്ങൾക്ക് റെയിൽവേയുടെ അനുമതി വാങ്ങണം. സിൽവർലൈനിന്റെ ബഫർ സോൺ 10 മീറ്റർ മാത്രമാണ്. അലൈന്മെന്റിന്റെ അതിർത്തിയിൽനിന്ന് ഇരുവശത്തേക്കും പത്ത് മീറ്റർവീതമാണ് ബഫർ സോൺ എന്നും കെ റെയിൽ വിശദീകരിക്കുന്നു. ബഫർ സോണുമായി ബന്ധപ്പെട്ട പ്രതിഷേധ ചൂട് മറികടക്കാനാണ് ഈ നീക്കം.
ഈ പത്ത് മീറ്ററിൽ ആദ്യത്തെ 5 മീറ്ററിൽ മാത്രമേ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിലക്കുള്ളൂ. മറ്റേ അഞ്ച് മീറ്ററിൽ മുൻകൂർ അനുമതി വാങ്ങി നിർമ്മാണ പ്രവർത്തനങ്ങൾ നടത്താം. ദേശിയപാതകളിൽ നിലവിൽ 5 മീറ്റർ നിർമ്മാണ പ്രവർത്തന വിലക്കുണ്ട്. സംസ്ഥാന പാതകളിൽ ഇത്തരം നിർമ്മാണ നിയന്ത്രണം 3 മീറ്റർ ആണെന്നും കെ റെയിൽ വിശദീകരിക്കുന്നു. ഈ പോസ്റ്റിന് തൊട്ടു മുമ്പാണ് മനോരമ വാർത്തയെ കെ റെയിൽ തള്ളി പറയുന്നത്. ഇതോടെ കല്ലിടുന്നത് കെ റെയിൽ തന്നെന്ന് വ്യക്തമാകുകയാണ്. റവന്യൂമന്ത്രിയുടെ രോഷ പ്രകടനമാണ് കെ റെയിലിനെ പ്രതികരണത്തിന് തയ്യാറായതും.
കല്ലിടുന്നത് റവന്യൂ വകുപ്പാണെന്ന കെ റെയിൽ മനോരമാ വാർത്തയിലെ വാദം റവന്യൂ മന്ത്രി കെ രാജൻ തള്ളിയിരുന്നു. സർവേയുടെ ഭാഗമായി അടയാളക്കല്ലുകൾ സ്ഥാപിക്കാൻ നിർദ്ദേശിച്ചിട്ടില്ലെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. ഭീഷണിപ്പെടുത്തി ഭൂമി ഏറ്റെടുക്കില്ല. റവന്യൂവകുപ്പ് സ്ഥലമേറ്റെടുക്കാനുള്ള സർക്കാരിന്റെ ഏജൻസി മാത്രം. ഉദ്യോസ്ഥർ ഉത്തരവാദിത്തമില്ലാതെ എന്തെങ്കിലും പറയരുത്. അങ്ങനെയെന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കല്ലിടൽ വിവാദത്തിന് കാരണം റവന്യൂ വകുപ്പാണെന്ന് കെ റെയിൽ വിശദീകരിക്കുന്നതായുള്ള റിപ്പോർട്ട് ഫലത്തിൽ സിപിഐയെ ലക്ഷ്യമിട്ടുള്ളതാണെന്ന വാദം ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം കെ റെയിൽ കല്ലിടൽ കേരളത്തിൽ നടന്നിരുന്നില്ല. സുരക്ഷാ പ്രശ്‌നമായിരുന്നു ഇതിന് കാരണമെന്നും വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കല്ലിടലിലെ വെളിപ്പെടുത്തൽ ചർച്ചയായത്. സിൽവർലൈൻ പദ്ധതിയുടെ കല്ലിടലും ഇളക്കിമാറ്റലും വലിയ സംഘർഷത്തിലേക്കു നയിക്കുന്നതിനിടെ, കല്ലിടാനുള്ള തീരുമാനം തങ്ങളുടേതല്ലെന്നു പറഞ്ഞു കെറെയിൽ കൈകഴുകുന്നുവെന്നാണ് മനോരമ വാർത്ത.
സാമൂഹികാഘാത പഠനം നടത്താൻ ബോർഡ് യോഗം തീരുമാനിച്ചെങ്കിലും കല്ലിടാൻ നിർദ്ദേശിച്ചിട്ടില്ല. കേരള സർവേഅതിർത്തി നിയമം അനുസരിച്ചു അതിർത്തി നിർണയിക്കുന്നതു റവന്യു വകുപ്പായതിനാൽ കല്ലിടാനുള്ള തീരുമാനമെടുത്തതും അവരാകാം എന്നായിരുന്നു വിശദീകരണം. സാമൂഹികാഘാത പഠനത്തിനു കല്ലിടണമെന്നു കേരള സർവേഅതിർത്തി നിയമത്തിൽ നിർദ്ദേശമില്ല. അടയാളം നൽകണമെന്നു മാത്രമാണു സൂചിപ്പിക്കുന്നത്. എന്നാൽ കെറെയിൽ എന്നെഴുതിയ വലിയ സർവേക്കല്ലുകളാണ് ഇപ്പോൾ സംസ്ഥാനമാകെ സ്ഥാപിക്കുന്നത്. അതിർത്തി നിർണയിക്കാൻ എന്തു മാർഗം സ്വീകരിക്കണമെന്നു ചർച്ച ചെയ്യുകയോ നിർദ്ദേശിക്കുകയോ ചെയ്തിട്ടില്ലെന്നും കെറെയിൽ അധികൃതർ പറഞ്ഞു. മാനേജിങ് ഡയറക്ടർ, 2 ഡയറക്ടർമാർ, 4 പാർട്ടൈം ഡയറക്ടർമാർ എന്നിവരടങ്ങുന്നതാണു കെറെയിൽ ബോർഡ്.
ഒരു ഡയറക്ടറും 2 പാർട്ടൈം ഡയറക്ടർമാരും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ പ്രതിനിധികളാണ്. അതുകൊണ്ട് തന്നെ കെ റെയിൽ തീരുമാനങ്ങൾക്ക് കേന്ദ്ര സർക്കാരിനും റെയിൽവേയ്ക്കും ബാധ്യതയുണ്ടെന്നാണ് കെറെയിൽ വിശദീകരണം. അങ്ങനെ തീരുമാനങ്ങളിൽ കെറെയിലിന് മാത്രം ബാധ്യയില്ലെന്ന് വരുത്താനാണ് ശ്രമം. ഇതാണ് റവന്യൂമന്ത്രി നിഷേധിക്കുന്നത്.പിന്നാലെ കെ റെയിലും വാർത്ത തള്ളി കളഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ