- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിരടയാളമാകാം; കല്ലിടണം എന്ന് നിമയമില്ല; കേരള സർവേ അതിർത്തി നിയമത്തിൽ ഒരിടത്തും കല്ല് എന്ന വാക്കു പോലും ഇല്ല; കേരളത്തിൽ അങ്ങോളമിങ്ങോളം കെ റെയിൽ സ്ഥാപിക്കുന്ന മഞ്ഞക്കുറ്റി നിയമലംഘനത്തിന്റേതോ? ഹൈക്കോടതിയിലെ കേസും നിർണായകം
തിരുവനന്തപുരം: കേരളത്തെ സമരംപ്രക്ഷോഭത്തിൽ മുക്കുകയാണ് കെ റെയിൽ പദ്ധതി. ഇതിന് കാരണമാകുന്നത് കെ റെയിൽ കോർപ്പറേഷൻ സ്ഥാപിക്കുന്ന മഞ്ഞ കുറ്റികളാണ്. കെ റെയിൽ സ്ഥലമെടുപ്പ് അടയാളപ്പെടുത്തുന്നതാണ് ഈ കുറ്റികൾ. എന്നാൽ ഈ മഞ്ഞ കുറ്റികൾ നിയമലംഘനത്തിന്റേതാണെന്നാണ് ആരോപണം. കാരണം നിയമ പ്രകാരം അതിരടയാളം ആകാമെങ്കിലും മഞ്ഞക്കുറ്റി സ്ഥാപിക്കേണ്ട യാതൊരു കാര്യവുമില്ല താനും.
കേരള സർവേ അതിർത്തി നിയമത്തിൽ സാമൂഹികാഘാത പഠനത്തിനു കല്ലിടണം എന്ന നിർദേശമില്ല. ഈ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള വിജ്ഞാപന പ്രകാരമാണു സിൽവർലൈൻ പദ്ധതിക്കായി കല്ലിടൽ നടത്തുന്നതെന്നാണു കെറെയിലിന്റെ വാദം. എന്നാൽ, നിയമത്തിൽ ഒരിടത്തും കല്ല് എന്ന വാക്കു പോലും ഇല്ല. അടയാളം നൽകണം എന്നു മാത്രമാണു സൂചിപ്പിക്കുന്നത്.
സർക്കാരിന് ഏതു ഭൂമിയിലും സർവേ നടത്തി അതിരുകൾ നിശ്ചയിക്കാമെന്ന് ഈ നിയമത്തിൽ പറയുന്നു. അതിരടയാളവും നൽകാം. എന്നാൽ കല്ലിടണമെന്നു പറയുന്നില്ല. സിൽവർലൈൻ പദ്ധതിയുടെ സർവേയ്ക്കായി കല്ലിടുന്നതും പിഴുതു കളയുന്നതും സംഘർഷത്തിനു വഴിവയ്ക്കുകയാണ്. ഇതിന്റെ പേരിൽ രാഷ്ട്രീയ നേതാക്കൾ നടത്തുന്ന വാക്‌പോരാട്ടങ്ങൾ പ്രകോപനത്തിനും കാരണമാകുന്നുണ്ട്. ഇപ്പോൾ കെറെയിൽ സ്ഥാപിക്കുന്ന കല്ലിന്റെ രൂപവും അളവും സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.
1961ലെ കേരള സർവ്വേ അതിരടയാള നിയമത്തിലെ 6(1) വകുപ്പ് അനുസരിച്ച് സർവേ നടത്തുന്നതിന് മുന്നോടിയായാണ് കല്ലിടൽ പ്രവൃത്തി നടക്കുന്നതെന്നാണ് കെ റെയിൽ വ്യക്തമാക്കുന്നത്. സിൽവർ ലൈൻ കടന്നു പോകുന്ന പതിനൊന്ന് ജില്ലകളിലും ഇതു സംബന്ധിച്ച വിജ്ഞാപനം നേരത്തെ പുറപ്പെടുവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് എല്ലാ ജില്ലകളിലും സ്‌പെഷൽ തഹസിൽദാർമാരെ നിയോഗിച്ചിട്ടുണ്ട്.
കണ്ണൂർ ജില്ലയിലാണ് ഏറ്റവും കുടുതൽ കല്ലിടൽ പൂർത്തിയായത്. ഏഴ് വില്ലേജുകളിലായി 21.5 കിലോമീറ്റർ നീളത്തിൽ 536 കല്ലുകൾ ഇവിടെ സ്ഥാപിച്ചു. ചിറക്കൽ, വളപട്ടണം, പാപ്പിനിശ്ശേരി, കണ്ണപുരം, ചെറുകുന്നു, ഏഴോം, മാടായി വില്ലേജുകളിലാണ് കല്ലിടൽ പൂർത്തിയാത്. കുഞ്ഞിമംഗലം വില്ലേജിൽ കല്ലിടൽ പുരോഗമിക്കുന്നു. തിരുവനന്തപുരം ജില്ലയിൽ ആറ്റിപ്ര വില്ലേജ്, കൊല്ലം ജില്ലയിലെ പാരിപ്പള്ളി, കല്ലുവാതുക്കൽ വില്ലേജുകൾ, എറണാകുളം ജില്ലയിലെ പുത്തൻകുരിശ്, തിരുവാങ്കുളം വില്ലേജുകളിലും അതിരടയാള കല്ലുകൾ സ്ഥാപിച്ചു. തൃശൂർ ജില്ലയിലെ, തൃശൂർ, പൂങ്കുന്നം, കൂർക്കഞ്ചേരി വില്ലേജുകളിൽ കല്ലിട്ടു. കാസർകോട് ജില്ലയിലെ ചെറുവത്തൂർ വില്ലേജിലാണ് കല്ലിടൽ.
കാസർകോട് മുതൽ തിരുവനന്തപുരം വരെ 530 കിലോമീറ്റർ നീളത്തിലാണ് പാത നിർമ്മിക്കുന്നത്. പാത യാഥാർഥ്യമാകുന്നതോടെ കാസർക്കോട്ടുനിന്ന് നാല് മണിക്കൂറിനുള്ളിൽ തിരുവനന്തപുരത്തെത്താം. 2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതക്കും പുരനധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ നിയമം അനുസരിച്ച് ഏറ്റെടുക്കൽ മൂലമുണ്ടാകുന്ന ആഘാതങ്ങൾ, ബാധിക്കപ്പെടുന്ന കുടുംബങ്ങൾ, നഷ്ടം സംഭവിക്കുന്ന വീടുകൾ, കെട്ടിടങ്ങൾ, ആഘാതം ലഘൂകരിക്കുന്നതിനുള്ള മാർഗങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിവരശേഖരണത്തിനായാണ് സാമൂഹിക ആഘാത പഠനം നടത്തുന്നത്.
അതേസമയം സിൽവർ ലൈൻ പാതയ്ക്ക് ബഫർ സോൺ ഉണ്ടാവില്ലെന്ന മന്ത്രി സജി ചെറിയാന്റെ വാദം കെ റെയിൽ എംഡി കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. സിൽവർ ലൈൻ പാതയുടെ ഇരുവശത്തും പത്ത് മീറ്റർ ബഫർ സോൺ ഉണ്ടാവുമെന്ന് കെറെയിൽ എംഡി വ്യക്തമാക്കി. ഇതിൽ അഞ്ച് മീറ്ററിൽ യാതൊരു നിർമ്മാണവും അനുവദിക്കില്ല. ബാക്കി ഭാഗത്ത് അനുമതിയോടെ നിർമ്മാണം നടത്താം. ബഫർ സോൺ നിലവിലെ നിയമമനുസരിച്ച് തീരുമാറ്റിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
അജിത്ത് കുമാർ പറഞ്ഞത് -
പദ്ധതിയുടെ സാമൂഹിക-സാമ്പത്തിക-പരിസ്ഥിതി ആഘാതപഠനമടക്കമുള്ള കാര്യങ്ങളറിയാനുള്ള സർവേയാണ് ഇപ്പോൾ നടക്കുന്നത്. സർവേ പൂർത്തിയാക്കി റെയിൽവേയുടെ അംഗീകാരം കിട്ടിയാൽ മാത്രമേ ഭൂമിയേറ്റെടുക്കൽ ഉൾപ്പെടെ നടത്താൻ പറ്റൂ. ആരുടേയെങ്കിലും ഭൂമിയേറ്റെടുക്കേണ്ടതായി വന്നാൽ മുഴുവൻ നഷ്ടപരിഹാരവും നൽകി മാത്രമേ ഭൂമിയേറ്റെടുക്കൂ. പദ്ധതിയുടെ ആവശ്യം നിർണ്ണയിക്കാനുള്ള പ്രാഥമിക നടപടിയാണ് ഇപ്പോൾ നടക്കുന്നത്. അലൈന്മെന്റ് ഫൈനലായ റൂട്ടിലാണ് കല്ലിടുന്നത് ബാധിക്കപ്പെടുന്ന കുടുംബത്തിന്റെ അഭിപ്രായം കേട്ട് വിദഗ്ദ്ധർ പഠിച്ച ശേഷം സർക്കാർ ഈ അലൈന്മെന്റ് അംഗീകരിക്കണം. അതിനു ശേഷം പഠനറിപ്പോർട്ട് റെയിൽവേക്ക് സമർപ്പിക്കും. റെയിൽവേ പദ്ധതിക്ക് അംഗീകാരം നൽകിയ ശേഷമേ സ്ഥലമേറ്റെടുപ്പ് അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കാനാവൂ.
കല്ലിടലുമായി മുന്നോട്ട് പോകും. കല്ലെടുക്കുന്നിടത്ത് വീണ്ടും കല്ലിടും. തടസങ്ങളുണ്ടായാൽ സാമുഹിക ആഘാത പഠനം വൈകും.പദ്ധതി വൈകും തോറും ഓരോ വർഷവം 3500 കോടി നഷ്ടം വരും. കേന്ദ്രം തത്വത്തിൽ അംഗീകാരം നൽകിയ പദ്ധതിയാണിത്. കേന്ദ്ര ധനമന്ത്രി അംഗീകരിച്ചു. ഇപ്പോൾ കല്ലിട്ട അതിരുകൾ പഠനത്തിന് ശേഷം മാറും. ഡിപിആറിനൊപ്പം ഒരു സാമൂഹിക ആഘാത പഠനം പ്രാഥമിക റിപ്പോർട്ടിൽ വെച്ചിട്ടുണ്ട് പുതിയ റിപ്പോർട്ട് വന്നതിന് ശേഷം ഇതും കൂട്ടി ഉജഞന് ഒപ്പം ചേർക്കും. നഷ്ടപരിഹാരം സംബന്ധിച്ച് ഡിപിആറിൽ വ്യവസ്ഥയുണ്ട്. നഷ്ടപരിഹാരത്തിന്റെ ഒരു ഭാഗം പിന്നെ വാങ്ങിയാൽ മതിയാവും.അത് ബോണ്ടായി നൽകും. പിന്നിട് പലിശ സഹിതം പണം നൽകുമെന്നും കെ റെയിൽ എംഡി പറഞ്ഞു.
മറുനാടന് ഡെസ്ക്