തിരുവനന്തപുരം: കെ.റെയിൽ വിരുദ്ധ തുടർപ്രക്ഷോഭ പരിപാടികൾ അടക്കം ചർച്ച ചെയ്യുന്നതിനായി യുഡിഎഫ് ഏകോപന സമിതി യോഗം എട്ടിനു ചേരും. കെ റെയിൽ കല്ലിടലിനെതിരേ ഇപ്പോൾ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടക്കുന്ന സമരം കൂടുതൽ വ്യാപിപ്പിക്കുന്നതിനെക്കുറിച്ചു യോഗം ചർച്ച ചെയ്യും.

ഇതോടൊപ്പം സമകാലിക രാഷ്ട്രീയസ്ഥിതിഗതികളും യുഡിഎഫ് സംസ്ഥാന ഏകോപന സമിതിയോഗം വിലയിരുത്തുമെന്നു കൺവീനർ എം.എം. ഹസൻ അറിയിച്ചു. എട്ടിനു രാവിലെ 10ന് കന്റോൺമെന്റ് ഹൗസിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അധ്യക്ഷതയിലാണ് യോഗം.