- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ വീണ്ടും കെ റെയിൽ കല്ലിടൽ സംഘർഷത്തിൽ; കെ റയിൽ വരുന്നതിൽ ഒരു എതിർപ്പുമില്ലെന്ന് പ്രദേശവാസി; പ്രതിഷേധവുമായി എത്തിയ കോൺഗ്രസ് പ്രവർത്തകരെ കായികമായി നേരിട്ട് സിപിഎം പ്രവർത്തകർ; കയ്യേറ്റം വ്യാപിക്കാതിരുന്നത് പൊലീസ് ഇടപെടലിൽ
കണ്ണൂർ: കണ്ണൂർ ജില്ലയിൽ വീണ്ടും കെ-റെയിൽ കല്ലിടലുംമായി ബന്ധപ്പെട്ട് സംഘർഷം. സിപിഎം കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. കെ റെയിലിനെ അനുകൂലിക്കുന്ന വ്യക്തിയുടെ വീട്ടിലായിരുന്നു കല്ലിടൽ. നേരത്തെ അറിയിച്ച പ്രകാരമാണ് കല്ലിടാൻ വന്നത് എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രദേശത്ത് ഒരേ സമയത്ത് സിപിഎം കോൺഗ്രസ് പ്രവർത്തകർ തമ്പടിച്ചത് കയ്യാങ്കളി യിലേക്ക് നീങ്ങി. പദ്ധതി അനുകൂലിച്ചും പ്രതികൂലിച്ചും ആയിരുന്നു കയ്യാങ്കളി.
ഇന്നത്തെ കെ റെയിൽ കല്ലിടലിനെ എതിർത്തുകൊണ്ട് കൊണ്ട് ആളുകൾ കല്ല് പിഴുതുകളയാൻ വന്നു. ഇതിനു സംരക്ഷണമൊരുക്കി കൊണ്ട് സിപിഎം പ്രവർത്തകരും രംഗത്തെത്തിയതോടെ സംഗതി കൈയാങ്കളിയിലേക്ക് നീണ്ടു. പൊലീസ് സ്ഥലത്തു നേരത്തെ തമ്പടിച്ചിരുന്നു. സിപിഎം പ്രവർത്തകർ കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്തപ്പോൾ പൊലീസ് കുറച്ചുനേരം നോക്കി നിന്നു എന്ന പരാതിയും ഉയർന്നിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ നടാലിനോട് ചേർന്ന് ഒകെയുപി സ്‌കൂളിനടുത്ത് ആയിരുന്നു കല്ലിടൽ. ആറുവരിപ്പാത വികസന പദ്ധതി നടക്കുന്നതിനോട് ചേർന്ന് ആയിരുന്നു ഇന്നത്തെ കല്ലിടൽ. മൂന്നു കല്ലുകൾ ആണ് ഇന്ന് സ്ഥാപിക്കാനായി ഉദ്യോഗസ്ഥർ എത്തിയത്.
സ്വകാര്യവ്യക്തിയുടെ സ്ഥലത്തായിരുന്നു കല്ലിടൽ. കല്ലിടലുമായി ബന്ധപ്പെട്ട സ്വകാര്യവ്യക്തിക്ക് കാര്യമായ പരാതി ഇല്ലാത്തത് കാരണം പ്രദേശവാസികൾക്ക് കല്ല് പിഴുതെറിയാൻ കഴിഞ്ഞില്ല. ചെന്നൈ സ്വദേശിയായ വ്യക്തിയുടെ പറമ്പിലായിരുന്നു കല്ലിടൽ. കല്ല് പിഴുതെറിയാൻ വന്ന് ആളുകളും ഈ വ്യക്തിയും തമ്മിലും വാക്കുതർക്കമുണ്ടായി.
സംഭവത്തിന് സിപിഎം പ്രവർത്തകർ ഈ പ്രദേശത്ത് സംരക്ഷണം തീർത്തത് കൈയാങ്കളി യിലേക്ക് നയിച്ചു. ഇത്തരത്തിൽ കല്ലിടൽ പ്രദേശത്ത് സിപിഎമ്മുകാർ കാവലിരുന്ന സ്ഥിതി കയ്യാങ്കളിയിലേക്ക് നീങ്ങുമോ എന്ന ആശങ്ക ആളുകളുണ്ട്. സംഭവുമായി ബന്ധപ്പെട്ട് ഇന്ന് സംഘർഷം ഉണ്ടാക്കിയ പത്തോളം പേരെ മുൻകരുതലായി അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത് ഒരു സിപിഎം പ്രവർത്തകരും യുഡിഎഫ് പ്രവർത്തകരും ഉൾപ്പെടുന്നു.
സ്ഥലത്തിന്റെ ഉടമസ്ഥനായ വ്യക്തി തനിക്ക് ഈ കെ റയിൽ വരുന്നതിൽ ഒരു എതിർപ്പുമില്ല എന്നും വികസനത്തിന് എതിരുനിൽക്കുന്ന ചില ആളുകൾ ആണ് ഇതിനു പിന്നിൽ എന്നും പറയുന്നു. എന്നാൽ പ്രദേശവാസികളായ ആളുകൾ ഇയാൾ സിപിഎം വിശ്വാസിയാണെന്ന് ആരോപിച്ചു. ഇതിനെ എതിർക്കുന്ന ചില ആളുകൾ പല സ്ഥലത്തുനിന്നും ഇന്ന് ഇവിടെ ഒത്തുകൂടി എന്നാണ് സിപിഎം പ്രവർത്തകർ ആരോപിച്ചത്. എന്നാൽ തങ്ങൾ സംഭവസ്ഥലത്തുതന്നെ ഉള്ള ആളുകളാണ് എന്നും തങ്ങളെ അടിച്ചോടിക്കാൻ പല സ്ഥലത്തെയും സിപിഎം പ്രവർത്തകർ ഒത്തു കൂടിയതാണ് എന്ന് പദ്ധതിയെ എതിർത്തു കൊണ്ട് രംഗത്തെത്തിയവർ ആരോപിച്ചു. കനത്ത പൊലീസ് സന്നാഹത്തോടെ ആയിരുന്നു ഇന്നത്തെ കല്ലിടൽ.
മറുനാടന് മലയാളി ബ്യൂറോ