- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ റെയിൽ കല്ലിടൽ തടഞ്ഞു; സർവേ കല്ല് പിഴുതെറിഞ്ഞു; കണ്ണൂർ താണയിൽ സംഘർഷം; കോർപറേഷൻ ഡെപ്യൂട്ടി മേയറെ അടക്കം അറസ്റ്റു ചെയ്തു നീക്കി

കണ്ണൂർ: കണ്ണൂരിൽ കെ.റെയിൽ സർവ്വേ കുറ്റിയിടലുമായി ബന്ധപ്പെട്ടു നഗരത്തിൽ സംഘർഷം. കോർപറേഷൻ ഡെപ്യൂട്ടി മേയർ ഉൾപ്പെടെയുള്ളവരെ അറസ്റ്റു ചെയ്തു നീക്കി. കെ. റെയിൽ സിൽവർ ലൈൻ പദ്ധതിയുടെ സർവ്വേ കല്ലിടാൻ എത്തിയ ഉദ്യോഗസ്ഥരെ തടത്തതിനെ തുടർന്ന് കണ്ണൂർ കണ്ണൂക്കരയിലാണ് സംഘർഷമുണ്ടായത്.
രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കണ്ണൂർ കോർപറേഷനിലെ 44 ഡി വിഷനിൽ ഉൾപ്പട്ട കണ്ണൂക്കരകുളം ഭാഗത്തായിരുന്നു ഇന്ന കല്ലിടാൻ ഉദ്യോസ്ഥർ എത്തിയത്. മുന്നറിയിപ്പില്ലാതെ കല്ലിടാൻ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി പരിസരവാസികൾ സംഘടിച്ചെത്തിയതോടെ സ്ഥലത്ത് വാക്കേറ്റവും, ഉന്തും തള്ളുണ്ടായി. ഇതിനിടയിൽ ബി.ജ പി.നേതാവ് കെ.ജി. ബാബുവിന്റെ നേതൃത്വത്തിൽ കൂടുതൽ പേർ സ്ഥലത്തെത്തിയതോടെ പ്രതിഷേധവും ശക്തമായി.
പ്രതിഷേധക്കാരും പൊലീസും ഉദ്യോസ്ഥരും സംസാരിക്കുന്നതിനിടയിൽ കരാർ തൊഴിലാളികൾ കല്ലിടൽ പ്രവൃത്തി തുടർന്നത് പ്രശ്‌നം കുടുതൽ വഷളാക്കി. ഇതുശരിയായ നടപടിയല്ലെന്നാരോപിച്ച് സിമന്റിൽ ഉറപ്പിച്ച സർവ്വേ കല്ല് പ്രതിഷേധക്കാരിൽ പിഴുതെറിഞ്ഞു. ഇതിനിടയിൽ ഉദ്യോഗസ്ഥർ മോശമായ പരാമർശം നടത്തിയെന്ന പേരിൽ സമരക്കാരുമായി വലിയ വാക്കേറ്റവും നടന്നു. തുടർന്ന് പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു മാറ്റി.പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.


