തിരുവനന്തപുരം: കെ റെയിലിന് വേണ്ടി ഇനി ഒരിടത്തും കല്ലിടില്ല. ഒടുവിൽ ജനകീയ പ്രതിഷേധത്തിന്റെ ചൂട് പിണറായി സർക്കാർ തിരിച്ചറിഞ്ഞു.സാമൂഹിക ആഘാത പഠനത്തിന് കല്ലിടലിന് പകരം ജി പി എസ് സാങ്കേതിക വിദ്യ ഉപയോഗിക്കാനാണ് തീരുമാനം. കല്ലിടലിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് പുതിയ തീരുമാനവുമായി അധികൃതർ രംഗത്തെത്തിയത്. റവന്യൂ വകുപ്പാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. നിലവിൽ കല്ലിടലും സർവേയും നിറുത്തിവച്ചിരിക്കുയായിരുന്നു. ജിപിഎസിലൂടെ കെ റെയിൽ കടന്നു പോകുന്ന റൂട്ടിൽ കല്ലിടൽ വിർച്വലായി ചെയ്യാനാണ് തീരുമാനം. ജിയോ ഗാഡ് സംവിധാനം വഴിയാകും കല്ലിടൽ.

സാമൂഹിക ആഘാത പഠനത്തിന് ഇനിമുതൽ ജിപിഎസ് സംവിധാനം ഉപയോഗിക്കാൻ തീരുമാനം. റവന്യൂവകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. കല്ലിടുന്നതിന് പകരം ജിയോ ടാഗ് സംവിധാനം ഉപയോഗിക്കണം. അല്ലെങ്കിൽ കെട്ടിടങ്ങളിൽ മാർക്ക് ചെയ്യണം. കല്ലിടലുമായി ബന്ധപ്പെട്ട് സംഘർഷങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതിനൊപ്പം കോടതികളിലുള്ള കേസിലും വിധി എതിരാകുമോ എന്ന ആശങ്ക സർക്കാരിനുണ്ട്. സാമൂഹിക ആഘാത പഠനത്തിന് കല്ലിടുന്നതിലെ നിയമ പ്രശ്‌നങ്ങളായിരുന്നു ഇതിന് കാരണം. നടപ്പിലാക്കാൻ തീരുമാനിക്കുന്ന പദ്ധതികൾക്ക് മാത്രമേ കല്ലിടലിന് വ്യവസ്ഥയുള്ളൂ എന്ന ചർച്ച സജീവമായിരുന്നു.

ജിപിഎസിലൂടെ സർവ്വം നടത്തിയാകും ജിയോ ടാഗ് കല്ലിടൽ. സ്ഥലത്തിന്റെ കൃത്യമായ അക്ഷാംശം, രേഖാംശം എന്നിവ തയ്യാറാക്കുന്നതിനെയാണ് ജിയോ ടാഗിങ് എന്നുപറയുന്നത്. നിലവിൽ വസ്തു കൈയേറ്റങ്ങളും മറ്റും തടയുന്നതിന് പലരും ഈ മാതൃകയിൽ ഇടപെടലുകൾ നടത്തിയിരുന്നു. ഈ രീതിയിലൂടെ കെ റെയിലിന്റെ പാത കടന്നു പോകുന്ന വഴി കൃത്യമായി തന്നെ രേഖപ്പെടുത്താൻ കഴിയും. കടലാസ് കമ്പനികളേയും മറ്റും കണ്ടെത്താൻ കേന്ദ്ര സർക്കാർ രജിസ്റ്റേർഡ് ഓഫീസുകൾക്കും മറ്റും ജിയോ ടാഗ് സംവിധാനം കൊണ്ടു വന്നിരുന്നു. ഈ മാതൃകയായണ് കെ റെയിലിന് വേണ്ടിയും സ്വീകരിക്കുന്നത്.

കെ റെയിലിന് കേന്ദ്ര സർക്കാർ അന്തിമാ അനുമതി നൽകിയിട്ടില്ല. അതുകൊണ്ട് തന്നെ ഈ പദ്ധതിയുടെ പേരിൽ ജനങ്ങളെ എതിരാക്കാതിരിക്കാനാണ് പുതിയ നീക്കം. കല്ലിടലുമായി ബന്ധപ്പെട്ട് സംഘർഷങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണ് നിർണ്ണായക തീരുമാനം. കല്ലിടുന്നതിന് പകരം ജിയോ ടാഗ് സംവിധാനം ഉപയോഗിക്കണം. ഉടമയുടെ അനുമതിയോടെ, കെട്ടിടങ്ങൾ മതിലുകൾ എന്നിവിടങ്ങളിൽ മാർക്ക് ചെയ്യാമെന്ന് കേരള റെയിൽവെ ഡെവലപ്‌മെന്റ് കോർപ്പറേഷൻ നിർദ്ദേശം വച്ചെങ്കിലും ഉത്തരവിൽ പറയുന്നത് ജിയോ ടാഗിങ് മാത്രമെന്നാണ്.

കല്ലിടലിനെതിരേയുള്ള കടുത്ത പ്രതിഷേധം മറികടക്കാനുള്ള നിർണായക നീക്കം കൂടിയാണിത്. കല്ലിടൽ സമയത്തുള്ള സംഘർഷങ്ങൾ മറികടക്കാൻ പൊലീസിന്റെ സഹായം ലഭ്യമാകുന്നില്ലെന്നും ബദൽ മാർഗങ്ങൾ വേണമെന്നുമുള്ള ആവശ്യം കെ-റെയിൽ നേരത്തെ മുന്നോട്ടുവച്ചിരുന്നു. ഈ ബുദ്ധിമുട്ടുകൾ കൂടി കണക്കിലെടുത്താണ് കല്ലിടൽ പൂർണമായും നിർത്തി പകരം ജിപിഎസ് സംവിധാനത്തിലുള്ള സർവേയിലേക്ക് തിരിയുന്നത്.