- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരുമുടിയുമേന്തി പരമ്പരാഗത പാതയിലൂടെയെത്തി പടി ചവിട്ടി ദർശനം നടത്തി പത്തനംതിട്ട ജില്ലാ കലക്ടർ ഗിരിജ; മല ചവിട്ടുന്ന ആദ്യ ഐഎഎസുകാരി; തിരക്കിനിടയിൽ മലകയറാൻ പറ്റാതെ ഡോളിയിൽ എത്തി ദർശനം നടത്തി മലയാളത്തിന്റെ വാനമ്പാടി: ശബരിമലയിൽ ഇക്കുറിയെത്തിയ കന്നി മാളികപ്പുറങ്ങളിലെ സെലിബ്രിറ്റികൾ ഇവർ
ശബരിമല: കറുപ്പുമുടുത്ത് പമ്പയിൽ നിന്ന് കെട്ടും നിറച്ച് പത്തനംതിട്ട ജില്ലാ കലക്ടർ ആർ ഗിരിജ കരിമലയും നീലിമലയും താണ്ടി പതിനെട്ടാം പടി ചവിട്ടി സോപാനത്ത് എത്തുമ്പോൾ അത് ശബരിമലയുടെ ചരിത്രത്തിലെ പുതിയ ഏടായി കുറിക്കപ്പെട്ടു. ഇതേ രീതിയിൽ മല കയറാൻ ആഗ്രഹിച്ചെത്തിയതായിരുന്നു മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്ര. എന്നാൽ ഭക്തരുടെ തിരക്ക് കാരണം ഡോളിയെ ആശ്രയിക്കേണ്ടി വന്നു. പക്ഷേ, ഈ തീർത്ഥാടനകാലത്ത് കന്നി മാളികപ്പുറങ്ങളായി എത്തിയ ഇരുവരുമാണ് ഏറെ ശ്രദ്ധിക്കപ്പെട്ട സെലിബ്രിറ്റികൾ. ശബരിമല മകരവിളക്കിന്റെ ഏകോപന ചുമതലയുള്ള ജില്ലാ കലക്ടർ ആർ ഗിരിജ ആദ്യമായല്ല ശബരിമലയിൽ എത്തുന്നത്. തീർത്ഥാടനത്തിന് മുൻപും തുടങ്ങിയതിന് ശേഷവും പല തവണ ഔദ്യോഗിക കാര്യങ്ങൾക്കായി കലക്ടർ സന്നിധാനത്ത് എത്തിയിരുന്നു. എന്നാൽ വെള്ളിയാഴ്ച സന്ധ്യയ്ക്ക് ഔദ്യോഗികമായി തന്നെ വന്ന കലക്ടർ ആചാരങ്ങൾ പാലിച്ച് ദർശനം നടത്തുകയായിരുന്നു. പമ്പയിൽനിന്ന് ഇരുമുടിക്കെട്ട് നിറച്ച് പരമ്പരാഗത കാനന പാതയിലൂടെ മല കയറി പതിനെട്ടാം പടി ചവിട്ടിയാണ് ജില്ലാ കലക്ടർ സ്വാമി അയ
ശബരിമല: കറുപ്പുമുടുത്ത് പമ്പയിൽ നിന്ന് കെട്ടും നിറച്ച് പത്തനംതിട്ട ജില്ലാ കലക്ടർ ആർ ഗിരിജ കരിമലയും നീലിമലയും താണ്ടി പതിനെട്ടാം പടി ചവിട്ടി സോപാനത്ത് എത്തുമ്പോൾ അത് ശബരിമലയുടെ ചരിത്രത്തിലെ പുതിയ ഏടായി കുറിക്കപ്പെട്ടു. ഇതേ രീതിയിൽ മല കയറാൻ ആഗ്രഹിച്ചെത്തിയതായിരുന്നു മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്ര. എന്നാൽ ഭക്തരുടെ തിരക്ക് കാരണം ഡോളിയെ ആശ്രയിക്കേണ്ടി വന്നു.
പക്ഷേ, ഈ തീർത്ഥാടനകാലത്ത് കന്നി മാളികപ്പുറങ്ങളായി എത്തിയ ഇരുവരുമാണ് ഏറെ ശ്രദ്ധിക്കപ്പെട്ട സെലിബ്രിറ്റികൾ. ശബരിമല മകരവിളക്കിന്റെ ഏകോപന ചുമതലയുള്ള ജില്ലാ കലക്ടർ ആർ ഗിരിജ ആദ്യമായല്ല ശബരിമലയിൽ എത്തുന്നത്. തീർത്ഥാടനത്തിന് മുൻപും തുടങ്ങിയതിന് ശേഷവും പല തവണ ഔദ്യോഗിക കാര്യങ്ങൾക്കായി കലക്ടർ സന്നിധാനത്ത് എത്തിയിരുന്നു. എന്നാൽ വെള്ളിയാഴ്ച സന്ധ്യയ്ക്ക് ഔദ്യോഗികമായി തന്നെ വന്ന കലക്ടർ ആചാരങ്ങൾ പാലിച്ച് ദർശനം നടത്തുകയായിരുന്നു.
പമ്പയിൽനിന്ന് ഇരുമുടിക്കെട്ട് നിറച്ച് പരമ്പരാഗത കാനന പാതയിലൂടെ മല കയറി പതിനെട്ടാം പടി ചവിട്ടിയാണ് ജില്ലാ കലക്ടർ സ്വാമി അയ്യപ്പ ദർശനം നടത്തിയത്. വെള്ളിയാഴ്ചയാണ് കന്നി മാളികപ്പുറമായി കലക്ടർ സന്നിധാനത്ത് ദർശനത്തിനെത്തിയത്. ഇരുമുടിക്കെട്ടിൽ നിറക്കാനുള്ള സാധനങ്ങളുമായി അഞ്ചു മണിയോടെ പമ്പയിലെത്തി കെട്ടു നിറച്ചു. അഞ്ചരയ്ക്ക് മലകയറ്റം തുടങ്ങി കരിമലയും നീലിമലയും ചവിട്ടി രാത്രി ഏഴേ മുക്കാലോടെ സന്നിധാനത്തെത്തി. ഇരുമുടിക്കെട്ടേന്തി ശബരിമല ദർശനം നടത്തുന്ന ആദ്യ ഐ.എ.എസ് ഉദ്യോഗസ്ഥയാണ് ഗിരിജ.
മകരവിളക്ക് മഹോത്സവത്തിന്റെ വകുപ്പ് തല ഏകോപനത്തിനായി സന്നിധാനത്തുള്ള കലക്ടർ ഇനി മകരവിളക്ക് കഴിഞ്ഞ് മാത്രമേ മലയിറങ്ങൂ. ശബരിമല കന്നി മാളികപ്പുറമായിട്ടായിരുന്നു കെ.എസ് ചിത്രയുടെ വരവ്. ശബരിമല ദർ ശനം നടത്തി. ഇന്ന് രാവിലെ ഹരിവരാസന പുരസ്‌കാരം ഏറ്റു വാങ്ങി വൈകിട്ട് മകരജ്യോതി ദർശനവും നടത്തും.
തൈ ക്കാട് അയ്യപ്പക്ഷേത്രത്തിൽ നിന്ന് കെട്ടുമുറുക്കിയാണ് വന്നത്. ഡോളിയിൽ വരേണ്ടി വന്നതിൽ കുറ്റബോധം ഉണ്ട്. ഇനി മാസ പൂജ സമയത്ത് മല ചവിട്ടി സന്നിധാനത്ത് എത്തുമെന്നും അവർ പറഞ്ഞു. സഹോദരങ്ങളും ഒപ്പം ഉണ്ട്. ഞാനെന്ന് കാണുമെൻ മണികണ്ഠസ്വാമിയെ എന്ന ഗാനം ആലപിക്കുകയും ചെയ്തു.