തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർത്ഥി ഡോ കെ.എസ്. രാധാകൃഷ്ണന്മണ്ഡലപര്യടനത്തിന്റെ ഭാഗമായി എരൂർ കോഴിവെട്ടുംവെളിയിൽ എത്തിയപ്പോൾ സ്വീകരിച്ചത് സഹോദരിമാരായ ഗൗരി, ഗാഥയും ചേർന്നാണ്. അതിരാവിലെ മുതൽ ഡോ. കെ.എസ. രാധാകൃഷ്ണനെ കാണുവാനും ഹാരം അണിയിച്ച് സ്വീകരിക്കാനും അക്ഷമരായി കാത്തുനിൽക്കുകയായിരുന്നു രണ്ട് സഹോദരിമാർ. ഒടുവിൽ ഡോ. കെ.എസ്.രാധാകൃഷ്ണൻ സഹോദരിമാർക്കിടയിലേക്ക് ഇറങ്ങിച്ചെന്നു. ആദ്യം ചേച്ചി ഗൗരിക്ക് അവസരം ലഭിച്ചതിന്റെ ചെറിയ നീരസം അനിയത്തി ഗാഥയുടെ മുഖത്ത് കാണാമായിരുന്നു, എന്നിരുന്നാലും സ്ഥാനാർത്ഥിയെ കാണാനും സംസാരിക്കാനും സാധിച്ചതിന്റെ സന്തോഷത്തിലാണ് രണ്ട് പേരും. കൊച്ചിൻ പോർട്ട് കേന്ദ്രവിദ്യാലയത്തിൽ പ്ലസ് വൺ വിദ്യാർത്ഥിയാണ് ഗൗരി. കാക്കനാട് വ്യാസ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനായാണ് ഗാഥ.

തെക്കൻ പറവൂരിലെ കിളികുന്നേൽ കോളനി സന്ദർശനത്തോടെയായിരുന്നു ഡോ. കെ.എസ്.രാധാകൃഷ്ണന്റെ പര്യടനം ആരംഭിച്ചത്. ബിജെപി. ഉദയംപേരൂർ പഞ്ചായത്ത് കമ്മിറ്റിപ്രസിഡന്റ് എൻ.കെ. പ്രദീപ്, സൗത്ത് പറവൂർ 111-ാം നമ്പർ ബൂത്ത് പ്രസിഡന്റ സുജിത്ത് മഠത്തിൽ എന്നിവർ അനുഗമിച്ചു.പൂത്തോട്ട കമ്പിവേലി കോളനിയിൽ എത്തിയ ഡോ.കെ.എസ്.രാധാകൃഷ്ണൻ വിവിധ വീടുകളിൽ സന്ദർശനം നടത്തി. എരൂർ കോഴിവെട്ടുംവെളിയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ വാഹനപ്രചരണ യാത്ര ആരംഭം കുറിച്ചത്. തുറന്ന വാഹനത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് മുന്നേറിയ ഡോ.കെ.എസ്.രാധാകൃഷ്ണനെ ഹാരവും ഷാളും അണിയിച്ചാണ് ജനങ്ങൾ സ്വീകരിച്ചത്.
എരൂർ ലേബർ ജംഗ്ഷനിൽ കാത്തുനിന്ന പ്രവർത്തകരെ ഡോ.കെ.എസ്.രാധാക ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണം അഴിമതിയിൽ മുങ്ങി കുളിച്ചതായിരുന്നു. അഴിമതിയുടെ കാര്യത്തിൽ എൽ.ഡി.എഫും യു.ഡി.എഫും വളരെ അധികം രമ്യതയിലാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് കണിയമ്പുഴ, പല്ലിമറ്റം, എല്ലിക്കാപ്പടി എന്നിവിടങ്ങളിൽ എത്തിയ ഡോ.കെ.എസ്.രാധാകൃഷ്ണന് വലിയ സ്വീകരണമാണ് ലഭിച്ചത്.

എൻ.ഡി.എ.യുടെ വികസന രൂപരേഖാ പ്രകാശനവും സെമിനാറും നടത്തി

തൃപ്പൂണിത്തുറ: നിയോജകമണ്ഡലം എൻ.ഡി.എ. സ്ഥാനാർത്ഥിഡോ.കെ.എസ്. രാധാകൃഷ്ണന്റെ വികസന പദ്ധതിയുടെ രൂപരേഖ പ്രകാശനവും സെമിനാറും നിയോജകമണ്ഡലം കാര്യലയത്തിൽ വച്ച് നടന്നു. തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് ശ്രീക്കുട്ടൻ തുണ്ടത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജസ്റ്റിസ് പി.എൻ. രവീന്ദ്രൻ മുതിർന്ന മാധ്യമ പ്രവർത്തകനും സംസ്ഥാന കമ്മിറ്റി അംഗവുമായ കെ.വി എസ് ഹരിദാസിന് വികസന രൂപരേഖ കൈമാറിക്കൊണ്ട് പ്രകാശനം ചെയതു. എൻ.ഡി.എ. സ്ഥാനാർത്ഥി ഡോ.കെ.എസ്. രാധാകൃഷ്ണൻ, തൃപ്പൂണിത്തുറ നഗരസഭാ കൗൺസിലർ പി.എൽ.ബാബു, അമൃതാ വിദ്യാപീഠം സംസ്ഥാന പൊതുദർശി കെ.ജി. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് സെമിനാറും നടത്തി