- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ ഏജൻസി ഐഎസ്ആർഓയുടെ പുതിയ തലവനായി പ്രശസ്ത ശാസ്ത്രജ്ഞൻ കെ. ശിവൻ നിയമിതനായി. ജനുവരി 14ന് കാലാവധി പൂർത്തിയാക്കുന്ന എ.എസ് കിരൺ കുമാറിന്റെ പിൻഗാമിയായാണ് തമിഴ് നാട് നാഗർകോവിൽ സ്വദേശി കെ.ശിവൻ സ്ഥാനമേൽക്കുന്നത്. ക്രയോജനിക് എഞ്ചിനുകൾ വികസിപ്പിക്കുന്നതിൽ അഗ്രഗണ്യനായ ഇദ്ദേഹം നിലവിൽ തിരുവനന്തപുരം വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ ഡയറക്ടറാണ്. ഒറ്റവിക്ഷേപണത്തിൽ 104 ഉപഗ്രങ്ങളെ ഭ്രമണപഥത്തിലെത്തിച്ച ഐഎസ്ആർഓ യെ ലോക റെക്കോർഡിന് അർഹരാക്കിയ പദ്ധതിയിൽ ഒരു സുപ്രധാന പങ്കുവഹിച്ചത് ഇദ്ദേഹമായിരുന്നു. ഭ്രമണപഥത്തിൽ ഉപഗ്രങ്ങളെ എങ്ങനെ സ്ഥാപിക്കണമെന്നതിന്റെ സാങ്കേതികവശങ്ങൾ കൈകാര്യം ചെയ്തത് ഇദ്ദേഹം ആയിരുന്നു.
ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ ഏജൻസി ഐഎസ്ആർഓയുടെ പുതിയ തലവനായി പ്രശസ്ത ശാസ്ത്രജ്ഞൻ കെ. ശിവൻ നിയമിതനായി. ജനുവരി 14ന് കാലാവധി പൂർത്തിയാക്കുന്ന എ.എസ് കിരൺ കുമാറിന്റെ പിൻഗാമിയായാണ് തമിഴ് നാട് നാഗർകോവിൽ സ്വദേശി കെ.ശിവൻ സ്ഥാനമേൽക്കുന്നത്.
ക്രയോജനിക് എഞ്ചിനുകൾ വികസിപ്പിക്കുന്നതിൽ അഗ്രഗണ്യനായ ഇദ്ദേഹം നിലവിൽ തിരുവനന്തപുരം വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ ഡയറക്ടറാണ്.
ഒറ്റവിക്ഷേപണത്തിൽ 104 ഉപഗ്രങ്ങളെ ഭ്രമണപഥത്തിലെത്തിച്ച ഐഎസ്ആർഓ യെ ലോക റെക്കോർഡിന് അർഹരാക്കിയ പദ്ധതിയിൽ ഒരു സുപ്രധാന പങ്കുവഹിച്ചത് ഇദ്ദേഹമായിരുന്നു. ഭ്രമണപഥത്തിൽ ഉപഗ്രങ്ങളെ എങ്ങനെ സ്ഥാപിക്കണമെന്നതിന്റെ സാങ്കേതികവശങ്ങൾ കൈകാര്യം ചെയ്തത് ഇദ്ദേഹം ആയിരുന്നു.
Next Story