- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെ-റെയിൽ പദ്ധതിയുമായി മുൻപോട്ടു പോകുന്നത് തീ കൊള്ളി കൊണ്ടുള്ള കളിയാണെന്ന് പിണറായി ഓർമ്മിക്കണം; ഇനി പ്രത്യക്ഷ സമരമെന്ന് കെ.സുധാകരൻ; ലഘുലേഖ വിതരണം അടുത്തയാഴ്ച മുതൽ
കണ്ണൂർ: കെ.റെയിൽ പദ്ധതിക്കെതിരെ ഇനി പ്രത്യക്ഷ സമരമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എംപി. കണ്ണുരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ റെയിൽ ഉണ്ടാക്കുന്ന ആപൽക്കര സാഹചര്യങ്ങളെ കുറിച്ച് വിശദീകരിക്കുന്ന ലഘുലേഖകൾ കോൺഗ്രസ് പ്രവർത്തകർ അടുത്തയാഴ്‌ച്ച തന്നെ വീടുകൾ കയറി ഇറങ്ങി വിതരണം ചെയ്യും.
ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് മുന്നോട്ട് പോകാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ദേശിക്കുന്നതെങ്കിൽ അത് തീക്കൊള്ളികൊണ്ട് തല ചൊറിയലാകുമെന്ന് സുധാകരൻ പറഞ്ഞു. രണ്ടു ലക്ഷം കോടിയുടെ പദ്ധതി പാരിസ്ഥിതിക ആഘാത പഠനം നടത്താതെ പ്രാവർത്തികമാക്കാൻ മുഖ്യമന്ത്രി ധൃതി കാണിച്ചതെന്തിനെന്ന് വ്യക്തമാക്കണം.
കേരളത്തിലെ ജനങ്ങളോട് മാപ്പു പറയാൻ മുഖ്യമന്ത്രി തയ്യാറാകണം. ഏതെങ്കിലും തങ്ങളുടെ ഏജൻസികളെ കൊണ്ടു പാരിസ്ഥിതികാഘാത പഠനം നടത്താനാണ് പരിപാടിയെങ്കിൽ കേരളത്തിൽ അതു നടക്കില്ല. ഇപ്പോൾ എന്തിനാണ് പഠനം നടത്താൻ കാരണമെന്ന് മുഖ്യമന്ത്രി പറയണം. രണ്ടു ലക്ഷം രൂപയുടെ പദ്ധതി യാതൊരു പഠനമോ മുന്നൊരുക്കമോ കൂടാതെ നടപ്പിലാക്കാനിറങ്ങിയ കാതലും പൂതലുമില്ലാത്ത സർക്കാരാണ് കേരളത്തിലേത്.
സിപിഎമ്മിനെ അനുകൂലിക്കുന്ന ശാസ്ത്ര സാഹിത്യ പരിഷത്ത് ഉൾപ്പെടെ എല്ലാവരും എതിർത്ത പദ്ധതിയാണിത്. യു.ഡി.എഫ് നടത്തിയ പാരി സ്ഥിതിക ആഘാതത്തിന്റെ ആധികാരികമായ റിപ്പോർട്ട് ഞങ്ങളുടെ കൈയിലുണ്ട്. പദ്ധതിയുമായി മുൻപോട്ടു പോകുന്നത് തീ കൊള്ളികൊണ്ടുള്ള കളിയാണെന്ന് പിണറായി ഓർമ്മിക്കണം.
ഉത്തരേന്ത്യയിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതി വന്നപ്പോൾ എതിർത്ത പാർട്ടിയാണ് സി.വി എം. കെ.റെയിലിൽ അവരുടെ പൊളിറ്റ് ബ്യുറോയുടെ നയം എന്തെന്ന് അറിയാൻ താൽപര്യമുണ്ട്. കേരളത്തിൽ പൊലീസിനെ ഭരിക്കുന്നത് സിപിഎമ്മിന്റെ ഏരിയാ നേതാക്കളാണെന്നും സുധാകരൻ ആരോപിച്ചു. പൊലീസ് സേനയിലെ പല ഉദ്യോഗസ്ഥരും എന്നോട് പറഞ്ഞത് ഞങ്ങളല്ല കാര്യങ്ങൾ തീരുമാനിക്കുന്നതെന്നാണ. ജനാധിപത്യ സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കുകയാണ് സർക്കാർ ചെയ്യുന്നത്. കണ്ണൂർ സർവകലാശാല പിൻവാതിൽ നിയമനത്തിൽ ഗവർണർക്ക് തെറ്റുപറ്റിയെന്നും ഇപ്പോൾ തകിടം മറിഞ്ഞ ഗവർണ്ണർ തെറ്റുതിരുത്താൻ തയ്യാറായിരിക്കുകയാണെന്നും സുധാകരൻ പറഞ്ഞു




