- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടികൾ തട്ടിച്ചു മുങ്ങിയ ബിനോയിക്കെതിരെ അന്വേഷണം വേണമെന്ന് കെ സുരേന്ദ്രൻ; കോടിയേരിയുടെ വിദേശയാത്രകൾ അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും ബിജെപി നേതാവ്; വിശദീകരണം നൽകേണ്ടെന്ന് സിപിഎം നേതാക്കളെന്ന് ചെന്നിത്തല; നേതാവിന് എതിരേയുള്ള പരാതിയല്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണം ആവശ്യം തള്ളി പാർട്ടി കേന്ദ്ര നേതൃത്വം: സംസ്ഥാന സെക്രട്ടറിയുടെ മകനെതിരായ തട്ടിപ്പ് പരാതി രാഷ്ട്രീയ വിവാദമാകുന്നു
തിരുവനന്തപുരം: ദുബായിലെ കമ്പനിയിൽ നിന്നും 13 കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പു നടത്തി മുങ്ങി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ ആരോപണങ്ങൾ സംസ്ഥാനത്ത് രാഷ്ട്രീയ വിവാദമായി മാറുന്നു. വിഷയം സിപിഎമ്മിനെതിരായ ആയുധമാക്കി മാറ്റാനാണ് മറ്റ് രാഷ്ട്രീയ പാർട്ടികൾ ഒരുങ്ങുന്നത്. സാമ്പത്തിക തട്ടിപ്പ് ആരോപണമായതിനാൽ കേന്ദ്ര ഏജൻസികളെ ഉൾപ്പെടെ അന്വേഷണത്തിന് നിയോഗിക്കണമെന്ന വിധത്തിലേക്ക് കാര്യങ്ങൾ ബിജെപി നേതാക്കൾ ഉയർത്തി കൊണ്ടു വരുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ രംഗത്തെത്തി. ദുബായിലെ കമ്പനിയിൽ നിന്ന് 13 കോടിയോളം ബിസിനസ്സിനായി വാങ്ങി തിരിച്ചുനൽകാതെ മുങ്ങിയ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെയുള്ള ആരോപണം ഗൗരവതരമെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രൻ പറഞ്ഞു. സി. പി. എം എത്തി നിൽക്കുന്ന അപചയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ അദ്ദേഹം കുറ്റപ്പെടുത്തി. കോടിയേരിയുടെ വിദേശയാത്രകൾ അന്വേഷണപരിധിയിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവ
തിരുവനന്തപുരം: ദുബായിലെ കമ്പനിയിൽ നിന്നും 13 കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പു നടത്തി മുങ്ങി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ ആരോപണങ്ങൾ സംസ്ഥാനത്ത് രാഷ്ട്രീയ വിവാദമായി മാറുന്നു. വിഷയം സിപിഎമ്മിനെതിരായ ആയുധമാക്കി മാറ്റാനാണ് മറ്റ് രാഷ്ട്രീയ പാർട്ടികൾ ഒരുങ്ങുന്നത്. സാമ്പത്തിക തട്ടിപ്പ് ആരോപണമായതിനാൽ കേന്ദ്ര ഏജൻസികളെ ഉൾപ്പെടെ അന്വേഷണത്തിന് നിയോഗിക്കണമെന്ന വിധത്തിലേക്ക് കാര്യങ്ങൾ ബിജെപി നേതാക്കൾ ഉയർത്തി കൊണ്ടു വരുന്നുണ്ട്.
സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ രംഗത്തെത്തി. ദുബായിലെ കമ്പനിയിൽ നിന്ന് 13 കോടിയോളം ബിസിനസ്സിനായി വാങ്ങി തിരിച്ചുനൽകാതെ മുങ്ങിയ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെയുള്ള ആരോപണം ഗൗരവതരമെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രൻ പറഞ്ഞു. സി. പി. എം എത്തി നിൽക്കുന്ന അപചയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ അദ്ദേഹം കുറ്റപ്പെടുത്തി. കോടിയേരിയുടെ വിദേശയാത്രകൾ അന്വേഷണപരിധിയിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെയുള്ള ആരോപണം ഗൗരവതരമാണ്. ഈ തട്ടിപ്പുകേസ്സ് സംബന്ധിച്ച വിവരങ്ങൾ പാർട്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറിയടക്കം എല്ലാവർക്കും ബോധ്യമുള്ളതാണ്. അടിയന്തിര നടപടി ഇക്കാര്യത്തിൽ ആവശ്യമുണ്ട്. പാർട്ടി തലത്തിലും സർക്കാർ തലത്തിലും. കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും മൗനം വെടിയണണമെന്നും സുരേന്ദ്രൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു.
സിപിഎം എത്തി നിൽക്കുന്ന അപചയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. പാർട്ടി പ്‌ളിനം അംഗീകരിച്ച നയരേഖ സംസ്ഥാനസെക്രട്ടറിക്കു മാത്രം ബാധകമല്ലാതാവുന്നതെന്തുകൊണ്ട്? സീതാറാം യെച്ചൂരി ഇക്കാര്യത്തിൽ ലഭിച്ച പരാതിയെ സംബന്ധിച്ച് ജനങ്ങളോട് തുറന്നു പറയാൻ തയ്യാറാവണം.കോടിയേരിയുടെ വിദേശയാത്രകൾ അന്വേഷണപരിധിയിൽ കൊണ്ടുവരണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
അതേസമയം സിപിഎം നേതാവിന്റെ മകനെതിരായി ഉയർന്ന പരാതിയിൽ വിശദീകരണം നൽകാൻ പാർട്ടിയുടെ ഉയർന്ന നേതാക്കൾ തായാറാവണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. 13 കോടി രൂപ തട്ടിയെടുത്ത് മുങ്ങിയെന്ന പരാതിയിൽ മുഖ്യമന്ത്രിയോ മുതിർന്ന് നേതാക്കളോ പ്രതികരിക്കാൻ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവം അതീവ ഗുരുതരമാണ്. സംഭവത്തിന് പിന്നിൽ ആരാണെന്ന് വളരെ ഗൗരവകരമായി അന്വേഷിക്കണമെന്നും അദ്ദേഹം അറിയിച്ചു. 13 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് ദുബായി കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനി സിപിഎം പോളിറ്റ് ബ്യൂറോയിക്ക് പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് ചെന്നിത്തലയുടെ ആവശ്യം.
അതിനിടെ ബിനോയ് കോടിയേരിക്കെതിരായ ആരോപണം അന്വേഷിക്കേണ്ട ആവശ്യമില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം. നേതാവിനെതിരേയുള്ള പരാതിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നേതൃത്വത്തിന്റെ വിശദീകരണം. സിപിഎം കേന്ദ്ര നേതൃത്വവുമായി ദുബായിയിലെ കമ്പനി അധികൃതർ കൂടിക്കാഴ്ച നടത്തുകയും തട്ടിപ്പ് സംബന്ധിച്ച് പരാതി നൽകുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് സിപിഎം കേന്ദ്ര നേതൃത്വം നിലപാട് എടുത്തത്.
ഈ വിഷയത്തിൽ പാർട്ടി അന്വേഷണം നടത്തേണ്ട കാര്യമില്ല. പാർട്ടിയിലെ ഒരു നേതാവിനെതിരേ ഉയർന്ന ആരോപണമല്ല ഇത്. അദ്ദേഹത്തിന്റെ മകനെതിരേ ഉയർന്നതാണ് അത് പാർട്ടിയിൽ ചർച്ച ചെയ്യേണ്ട കാര്യമല്ല. പാർട്ടി ഇതിൽ അന്വേഷണം നടത്തേണ്ട കാര്യമല്ലെന്നുമാണ് കേന്ദ്ര കമ്മിറ്റിയിലെ ഒരു വിഭാഗം നേതാക്കൾ നിലപാടെടുത്തത്.
സിപിഎം സംസ്ഥാന സമ്മേളനവും പാർട്ടി കോൺഗ്രസും നടക്കാനിരിക്കുന്ന സാഹചര്യത്തിൽ പാർട്ടിയിലെ മുതിർന്ന നേതാവിന്റെ മകനുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് വരും ദിവസങ്ങളിൽ വലിയ വിവാദത്തിനും ചർച്ചയ്ക്കും ഇടവരുത്തിയേക്കും. ദുബായിയിലെ കമ്പനിയുടെ പേരിൽ ബാങ്ക് വായ്പയെടുത്ത് തിരിച്ചടക്കാതെ മുങ്ങിയെന്നാണ് സിപിഎം നേതാവിന്റെ മകനെതിരേ ഉർന്ന ആരോപണം. ദുബായിയിലെ കമ്പനിയുടെ പേരിൽ ബാങ്ക് വായ്പയെടുത്ത് തിരിച്ചടക്കാതെ മുങ്ങിയെന്നാണ് കോടിയേരിയുടെ ആരോപണം.
കോടിയേരിയുടെ മൂത്ത മകനായ ബിനോയ് ദുബായ് കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ബിനോയ്ക്ക് നിരവധി ബിസിനസ് ബന്ധങ്ങൾ അവിടെയുണ്ട്. ഇതിനെടിയാണ് കേസ് ഉണ്ടാകുന്നത്. കോടിയേരിയുടെ മകനെ കേസിൽ നിന്ന് പണം കൊടുത്ത് രക്ഷിക്കാൻ നിരവധി മലയാളി മുതലാളിമാർ തയ്യാറായിരുന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ പച്ചക്കൊടി കാട്ടണമെന്ന വ്യവസ്ഥ അവർ മുന്നോട്ട് വച്ചു. എന്നാൽ പിണറായി ഇതിനോട് മുഖം തിരിച്ചു. ഇത്തരം ഇടപാടുകൾക്ക് തന്നെ കിട്ടില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി സ്വീകിരിച്ചത്. ഇതോടെ ഒത്തുതീർപ്പ് പൊളിഞ്ഞു. പരാതി പൊലീസിന് മുമ്പിലെത്തി. ദുബായിൽ അറസ്റ്റിലാകുമെന്ന ഭയത്തോടെ ബിനോയ് നാട് വിടുകയായിരുന്നു.
മനോരമയാണ് ഈ സൂചനയുമായി വാർത്ത നൽകിയത്. ഇതോടെ സംശയങ്ങൾ നീണ്ടത് ബിനീഷ് കോടിയേരിയിലേക്കായിരുന്നു. ബിനീഷിന് ദുബായിലുള്ള ബന്ധങ്ങളായിരുന്നു ഇതിന് കാരണം. ഈ വാർത്ത സ്ഥിരീകരിക്കാൻ മറുനാടൻ നടത്തിയ ശ്രമങ്ങൾക്കിടെയായിരുന്നു ബിനോയാണ് യാഥാർത്ഥ പ്രതിയെന്ന് വ്യക്തമായത്. പ്രതിയെ ദുബായിലെ കോടതിയിൽ ഹാജരാക്കുന്നതിന് ഇന്റർപോളിന്റെ സഹായം തേടാൻ നീക്കം സജീവമായതോടെയാണ് ഈ വാർത്ത പുറം ലോകത്ത് എത്തിയത്.
ദുബായിൽ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയുടേതാണു പരാതി. പ്രശ്നപരിഹാരത്തിന് അവർ പാർട്ടിയുടെ ഇടപെടൽ ആവശ്യപ്പെട്ടതായാണു സൂചന. നേതാവിന്റെ മകൻ നൽകിയ ചെക്കുകൾ മടങ്ങുകയും ആൾ ദുബായ് വിടുകയും ചെയ്ത സാഹചര്യത്തിൽ ഇന്റർപോളിന്റെ സഹായം തേടാൻ ദുബായ് പബ്ലിക് പ്രോസിക്യൂട്ടർ നിർദ്ദേശം നൽകിയെന്നാണു കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന.
മകന്റെ നടപടിയെക്കുറിച്ച് നേതാവുമായി ചില ദൂതന്മാർ ചർച്ച നടത്തിയിരുന്നു. പണം തിരിച്ചു നൽകുമെന്ന് അദ്ദേഹം ഉറപ്പു നൽകിയെങ്കിലും പിന്നീട് ഒന്നും സംഭവിച്ചില്ലത്രെ. ഒരു ഔഡി കാർ വാങ്ങുന്നതിന് 3,13,200 ദിർഹം (53.61 ലക്ഷം രൂപ) ഈടുവായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാൾ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങൾക്ക് 45 ലക്ഷം ദിർഹവും (7.7 കോടി രൂപ) നേതാവിന്റെ മകന് തങ്ങളുടെ അക്കൗണ്ടിൽനിന്നു ലഭ്യമാക്കിയെന്നാണ് ദുബായ് കമ്പനിയുടെ നിലപാട്.
ബിസിനസ് ആവശ്യത്തിനു വാങ്ങിയ പണം 2016 ജൂൺ ഒന്നിനു മുൻപ് തിരിച്ചുനൽകുമെന്ന് ഉറപ്പു നൽകിയിരുന്നു. കാർ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിർത്തി. അപ്പോൾ അടയ്ക്കാൻ ബാക്കിയുണ്ടായിരുന്നത് പലിശയ്ക്കു പുറമെ 2,09,704 ദിർഹമാണ് (36.06 ലക്ഷം രൂപ). ബാങ്ക് പലിശയും കോടതിച്ചെലവും ചേർത്താണ് മൊത്തം 13 കോടി രൂപയുടെ കണക്ക്.
തങ്ങൾ നൽകിയതിനു പുറമേ അഞ്ചു ക്രിമിനൽ കേസുകൾകൂടി ദുബായിൽ നേതാവിന്റെ മകനെതിരെയുണ്ടെന്നും സദുദ്ദേശ്യത്തോടെയല്ല തങ്ങളിൽനിന്നു പണം വാങ്ങിയതെന്ന് ഇതിൽനിന്നു വ്യക്തമാണെന്നും കമ്പനി ആരോപിക്കുന്നു. മകൻ ഒരു വർഷത്തിലേറെയായി ദുബായിൽനിന്നു വിട്ടുനിൽക്കുകയാണത്രെ.
ഈ സാഹചര്യത്തിലാണ് പരാതിയുമായി സിപിഎം നേതൃത്വത്തെ സമീപിച്ചത്. ഒന്നുകിൽ മകൻ കോടതിയിൽ ഹാജരാകണം, അല്ലെങ്കിൽ പണം തിരികെ നൽകണം. അത് ഉടനെ ഉണ്ടായില്ലെങ്കിൽ ഇന്റർപോൾ നോട്ടീസിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നാണ് അവരുടെ നിലപാട്. കോടതി നടപടികളുണ്ടായാൽ അത് സിപിഎമ്മിന് തീരാ പേരുദോഷമാകും.