- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുല്ലപ്പള്ളി മത്സരിക്കുന്നതിൽ ആർക്കും എതിർപ്പില്ലെന്ന് കെ സുധാകരൻ; കെപിസിസി താൽക്കാലിക അദ്ധ്യക്ഷനാകാനും താൻ ഇല്ലെന്ന് കണ്ണൂർ എംപി
കണ്ണൂർ: കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ ആർക്കും എതിർപ്പില്ലെന്നും കെപിസിസി പ്രസിഡന്റ് സ്ഥാനത്തിന് വേണ്ടി ആറ്റുനോറ്റിരിക്കുന്നയാളല്ല താനെന്നും കണ്ണൂർ എംപി കെ. സുധാകരൻ വ്യക്തമാക്കി. ഉമ്മൻ ചാണ്ടിയെ മുന്നിൽ നിർത്തുന്നത് ആത്മവിശ്വാസത്തോടെ ആണെന്നും ആർക്കും അക്കാര്യത്തിൽ എതിർപ്പ് ഇല്ലെന്നും പറഞ്ഞു. കെപിസിസി അദ്ധ്യക്ഷന്റെ താൽക്കാലിക ചുമതല ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങൾ സുധാകരൻ തള്ളി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹൈക്കമാന്റ് നിയോഗിച്ച പത്തംഗ മേൽനോട്ട സമിതിയിലെ അംഗമാണ് താനെന്നും താൽക്കാലിക അദ്ധ്യക്ഷനാകാൻ ഒരു ധാരണയും ഇതുവരെ ഇല്ലെന്നും അ്ക്കാര്യത്തിൽ ആർക്കും മുന്നിൽ കൈനീട്ടുകയില്ലെന്നും പറഞ്ഞു. കേരളത്തിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ 60 സീറ്റുകളാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഇതിനായി കേരളത്തിൽ ഉടനീളം പ്രചരണം നടത്തുമെന്നും മുല്ലപ്പള്ളി സ്വന്തം ഗ്രൂപ്പുണ്ടാക്കിയെന്ന വാദം തെറ്റാണെന്നും പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിനായി രൂപീകരിച്ച പത്തംഗ മേൽനോട്ട കമ്മറ്റിയംഗമാണ് കെ. സുധാകരൻ. ഉമ്മൻ ചാണ്ടിയാണ് സമിതിയുടെ അദ്ധ്യക്ഷൻ. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും മത്സരിക്കുന്നുണ്ട്. അതേസമയം മുഖ്യമന്ത്രി സ്ഥാനം ആർക്ക് നൽകുമെന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ് കഴിയട്ടെ എന്ന നിലപാടാണ് ഹൈക്കമാന്റിന്.
കെപിസിസി അദ്ധ്യക്ഷൻ വയനാട്ടിലെ കൽപ്പറ്റയിൽ നിന്നും മത്സരിക്കാനാണ് ലക്ഷ്യമിടുന്നത്. അതേസമയം വയനാട്ടിലെ മുസ്ലിംലീഗ് ഘടകം ഇതിനെതിരേ എതിർപ്പുമായി രംഗത്ത് വന്നിട്ടുണ്ട്. വയനാട് അല്ലെങ്കിൽ കോഴിക്കോട് മത്സരിച്ചേക്കും.
മറുനാടന് ഡെസ്ക്