കണ്ണൂർ: തന്നെ കണ്ടാൽ പോലും മിണ്ടാത്തയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് നിയുക്ത കെ..പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. നേർക്കുനേരെ കണ്ടാൽ പോലും പിണറായി ചിരിക്കാറില്ല. മുഖം വെട്ടിച്ച് കടന്നുപോകും അതുകൊണ്ടു തന്നെ വ്യക്തിപരമായും രാഷ്ട്രീയപരമായും പിണറായി വിജയനുമായി യാതൊരു ബന്ധവും ഇതുവരെയുണ്ടായിട്ടില്ലെന്ന് സുധാകരൻ പറയുന്നു.

പഴയ ബ്രണ്ണൻ പഠന കാലത്ത് അന്നവിടുത്തെ പൂർവ്വ വിദ്യാർത്ഥിയായ പിണറായി വിജയനുമായി നേരിട്ട് ഏറ്റുമുട്ടിയ സംഭവം സുധാകരന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. വാടിക്കൽ രാമകൃഷ്ണനെന്ന ആർഎസ്എസ് പ്രവർത്തകനെ കൊന്ന കേസിൽ പിണറായി നേരിട്ടു പങ്കെടുത്തെന്നും സുധാകരൻ പറയുന്നു. പിന്നീടകണ്ടോത്ത് ഗോപിയെ തലശേരിയിൽ തൊഴിലാളികൾ ജാഥ നടത്തുന്നതിനിടെ കൊടുവാൾ കൊണ്ടു വെട്ടിയതിന് സാക്ഷികളുണ്ടെന്നും സുധാകരൻ പറഞ്ഞു. ഇത്തരത്തിൽ ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തിയവരാണ് തന്നെ കൊലപാതകിയെന്നു വിളിക്കുന്നതെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി.

കണ്ണൂരിൽ താനുമായി തല്ല ബന്ധം പുലർത്തുന്ന സിപിഎം നേതാക്കൾ ഇപ്പോഴുമുണ്ട്. കെപിസിസി അധ്യക്ഷനായ വിവരമറിഞ്ഞ് മന്ത്രി എം.വി ഗോവിന്ദൻ നേരിട്ടു വന്നു കണ്ടു അഭിനന്ദിച്ചു. നേരത്തെ സിപിഎമ്മിൽ ഇ.കെ നായനാരുമായി നല്ല ബന്ധമുണ്ടായിരുന്നു. മനുഷ്യ സ്‌നേഹിയായ നേതാവാണ് നായനാർ, തന്നെ നിങ്ങളുടെ പാർട്ടി കോടതി വധശിക്ഷയ്ക്കു വിധിച്ചിരിക്കുകയാണെന്നും ഇനി ഈ കസേരയിൽ കണ്ടുവെന്ന് വരില്ലെന്നു നിയമസഭയിൽ വെച്ച് നായനാരോട് താൻ തുറന്നു പ്രവർത്തിച്ചിട്ടുണ്ട്. മരിക്കുന്നതിന് മുൻപ് സിപിഎം ചാർത്തിയ ക്രിമിനൽ പട്ടം താഴ്‌ത്തി തന്നെ ഒരു സാധാരണക്കാരനായി ചുരുങ്ങിയ ദിവസങ്ങളെങ്കിലും ജീവിക്കാൻ അനുവദിക്കണമെന്നു അപേക്ഷിച്ചതായും സുധാകരൻ പറഞ്ഞു.

പിന്നീട് തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയ്ക്ക് മധ്യേ നായനാരെ അവിചാരിതമായി കണ്ടപ്പോൾ വിളിച്ച് അടുത്തിരുത്തി കൊണ്ട് പറഞ്ഞു. എടോ താൻ അന്ന് പറഞ്ഞത് എന്റെ മനസിൽ കൊണ്ടു. നമ്മടെ പാർട്ടിയാണ് സൂക്ഷിക്കണമെന്നാണ്. നായനാരെ പോലുള്ള മനസാക്ഷിയുള്ള നേതാക്കൾ സിപിഎമ്മിലുണ്ടായിരുന്നു. ഇടതുപക്ഷത്തെ കഠിനമായി എതിർക്കുന്നയാളല്ല ഞാൻ . ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷ മുയർത്തുന്ന ബദൽ നയങ്ങൾക്കും ആശയങ്ങൾക്കും പ്രസക്തിയുമുണ്ട്. പിണറായി വിജയനോടും സിപിഎമ്മിനോടും അന്ധമായ എതിർപ്പില്ല.

മറ്റുള്ളവരെ പ്രവർത്തിക്കാൻ വിടില്ലെന്ന അവരുടെ രാഷ്ടീയ അസഹിഷ്ണുതയ്‌ക്കെതിരെയുടെ പോരാട്ടമാണ് താൻ നടത്തുന്നത്. ജാത്യാലുള്ളത് തൂത്താൽ പോകുമോയെന്നു തന്നോട് ചാനൽ ചർച്ചയിൽ ചോദിച്ച നികേഷ് കുമാർ തന്റെ പിതാവിനെ സിപിഎമ്മുകാർ തെരുവിലിട്ട് വേട്ടയാടുമ്പോൾ ഞങ്ങളൊക്കെയാണ് സംരക്ഷിച്ചതെന്ന കാര്യം മറക്കരുതെന്നും സുധാകരൻ പറഞ്ഞു. എ.കെ.ജി ആശുപത്രി തെരഞ്ഞെടുപിന്റെ ഭാഗമായി എം വിആറിനെ തളാപ്പ് റോഡിലിട്ട് ഓടിച്ചിട്ട് തല്ലുകയായിരുന്നു സിപിഎമ്മെന്ന് സുധാകരൻ പറഞ്ഞു. സ്വന്തം അച്ഛനോട് ചെയ്തതൊക്കെ മറന്ന് കമ്മ്യൂണിസ്റ്റുകാരുടെ കൂടെ പോയി മത്സരിച്ച് തോറ്റയാളാണ് നികേഷെന്നും സുധാകരൻ പറഞ്ഞു.

രാഷ്ട്രീയ ജീവിതത്തിനിടെയിൽ തനിക്ക് ക്രിമിനലെന്ന മുഖം സിപിഎം പതിച്ചു തന്നതാണ്. താൻ ഡി.സി.സി പ്രസിഡന്റായ കാലത്ത് രണ്ടു കൗണ്ടർ അറ്റാക്കുകളിലുണ്ടായ മരണം മാത്രമാണ് നടന്നത്. എന്നാൽ താൻ ഡി.സി.സി. അധ്യക്ഷസ്ഥാനത്ത് വരുന്നതിന് മുൻപ് മുപ്പതു പേരെ സിപിഎം കൊന്നുതള്ളിയിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.