- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൂടുതൽ വിവാദങ്ങൾക്ക് നിൽക്കാതെ കെ സുധാകരൻ; കെ.സുരേന്ദ്രന്റെ ഒന്നാം ചരമവാർഷിക അനുസ്മരണ പൊതുയോഗത്തിൽ സർക്കാരിനും സിപിഎമ്മിനുമെതിരെ വിമർശനങ്ങളില്ല; ഉറ്റചങ്ങാതിയെ ചെറു പ്രസംഗത്തിലൂടെ അനുസ്മരിച്ചു ഒഴിഞ്ഞു മാറി കെപിസിസി അധ്യക്ഷൻ
കണ്ണുർ: വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കണമെന്ന് കോൺഗ്രസ് നേതാക്കൾ ഒന്നടങ്കം ആവശ്യപ്പെട്ടതോടെ മാധ്യമങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എംപി.തിങ്കളാഴ്‌ച്ച രാവിലെ പയ്യാമ്പലത്ത് ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്റെ ഒന്നാം ചരമവാർഷിക അനുസ്മരണ പൊതുയോഗത്തിൽ കെ.സുധാകരൻ സർക്കാരിനും സിപിഎമ്മിനുമെതിരെ ആഞ്ഞടിക്കുമെന്ന് പ്രതീക്ഷിച്ച് മാധ്യമ പ്രവർത്തകർ തടിച്ചുകൂടിയെങ്കിലും കെ.സുരേന്ദ്രനെ അനുസ്മരിച്ചു കൊണ്ട് ഒരു ചെറു പ്രസംഗം നടത്തി സുധാകരൻ ഒഴിഞ്ഞുമാറി.
കെ പി .സി .സി ജനറൽ സെക്രട്ടറിയായകെ സുരേന്ദ്രന്റെ വേർപാട് കണ്ണൂരിലെ കോൺഗ്രസിന് ഒരു തീരാ നഷ്ടമാണെന്ന് സുധാകരൻ അനുസ്മരിച്ചു. വളരെ എളിമയാർന്ന ഒരു പെരുമാറ്റത്തിന്റെ ഉടമയായിരുന്നു കെ സുരേന്ദ്രൻ . ഇത് കാരണം മറ്റ് ട്രേഡ് യൂണിയൻ നേതാക്കളും പ്രവർത്തകരും തമ്മിൽ ആഴത്തിനുള്ള ആത്മബന്ധം പുലർത്തിയിരുന്ന അദ്ദേഹത്തിന് കഴിഞ്ഞു.
ബഹുഭാഷകർ കൈകാര്യം ചെയ്യാൻ സാധിച്ചത് കാരണം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെയും നേതാക്കളുമായി അദ്ദേഹത്തിന് സുഹൃദ് ബന്ധങ്ങളുണ്ടായിരുന്നു. സ്വാർത്ഥതയും വ്യക്തി താൽപര്യങ്ങളും ഇല്ലാത്ത ഒരു നേതാവായിരുന്നു. സുരേന്ദ്രൻ. ഇങ്ങനെ ഒരു കഠിനാധ്വാനി ഇനി കോൺഗ്രസിൽ ഉണ്ടാകില്ലെന്നും സുരേന്ദ്രന്റെ പ്രവർത്തനങ്ങൾ കോൺഗ്രസുകാർക്ക് മാതൃകയാക്കാവുന്നതുമാണെന്ന് സുധാകരൻ പറഞ്ഞു.
പരിപാടിയിൽ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി അധ്യക്ഷത വഹിച്ചു. നേതാക്കളായ എ ഡി മുസ്തഫ, സണ്ണി ജോസഫ് , ടി ഒ മോഹനൻ , സുമാ ബാലകൃഷ്ണൻ , വി വി നാരായണൻ , സുരേഷ് ബാബു എളയാവൂർ, മാർട്ടിൻ ജോർജ് തുടങ്ങി യ വർ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ