തിരുവനന്തപുരം: തനിക്കെതിരെ പിണറായി സർക്കാരിന് ഏതന്വേഷണവും നടത്താമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കുടുങ്ങിയവർ പിജെ ആർമിയിലെ ആളുകളാണെന്നും സുധാകരൻ ആരോപിച്ചു. കൊടി സുനിക്കെതിരെ നീങ്ങാൻ പാർട്ടിക്ക് ആകില്ലെന്നും കൊടി സുനി പാർട്ടിയിൽ ഇല്ലെന്ന് പറയാൻ സിപിഎമ്മിന് ധൈര്യമുണ്ടോ?. സ്വർണക്കടത്ത് കേസിൽ റിമാൻഡ് ചെയ്ത ആർജുൻ ആയങ്കിയുടെ ബോസിനെ കണ്ടെത്തണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

താൻ ഒരുരൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതായോ, തെറ്റായ എന്തെങ്കിലും രാഷ്ട്രീയ പ്രവർത്തനങ്ങളോ നടത്തിയതായി തെളിയിച്ചാൽ അന്ന് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്നും സുധാകരൻ പറഞ്ഞു. അതിനിടെ ഡി.സി.സി ഓഫീസിനായി കെ.സുധാകരൻ പണം പിരിച്ചിട്ടില്ലെന്ന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയും വിശദീകരിച്ചു. കെ.സുധാകരൻ കെപിസിസി അധ്യക്ഷ പദവിയേറ്റടുത്തതു മുതൽ സിപിഎം അദ്ദേഹത്തെ വേട്ടയാടുകയാണെന്നും പാച്ചേനി പറഞ്ഞു.

ഡി.സി.സി ഓഫിസിന്റെ പണപ്പിരിവിനായി നിർമ്മാണ കമ്മിറ്റിയുടെ ചെയർമാനായിട്ടും ഒരു ഘട്ടത്തിലും സുധാകരൻ ഇടപെട്ടിട്ടില്ല. കെ സുരേന്ദ്രൻ ഡി.സി.സി ഓഫിസിന്റെ നിർമ്മാണം തുടങ്ങിയത്. അതിന്റെ കണക്കുകൾ മുഴുവൻ താൻ ഡി.സി.സി .പ്രസിഡന്റായ സമയത്ത് കൈമാറിയതാണെന്നും പാച്ചേനി പറഞ്ഞു. നേരത്തെയുണ്ടായിരുന്ന കരാറുകാരന് കൊടഹ.ക്കാനുണ്ടായിരുന്ന 60 ലക്ഷം രൂപ കൊടുത്ത് ഒഴിവാക്കി. ഇപ്പോൾ ഡി.സി.സി നേരിട്ടാണ് പ്രവൃത്തി നടത്തുന്നത്.

കഴിഞ്ഞ മാർച്ചിൽ ഇതിന്റെ പ്രവൃത്തി പൂർത്തിയായതാണെന്നും വരുന്ന ഓഗസ്റ്റിൽ രാഹുൽ ഗാന്ധി ഉദ്‌റലാ ട നം ചെയ്യുമെന്നും പാച്ചേനി അറിയിച്ചു. ചിറക്കൽ സ്‌കുളുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇതുവരെ പാർട്ടിക്ക് മുൻപിൽ പരാതിയൊന്നും വന്നിട്ടില്ല. ട്രസ്റ്റിന്റെ പേരിലാണ് സ്‌കൂൾ എടുക്കാൻ നീക്കം നടത്തിയത്. ഇതിൽ പാർട്ടിക്ക് ബന്ധമില്ല. കെ.സുധാകരനെ രാഷ്ട്രീയപരമായി നേരിടാൻ കഴിയാത്ത സിപിഎം കള്ളക്കേസിൽ കുടുക്കാൻ നോക്കുകയാണെന്ന് പാച്ചേനി കൂട്ടിച്ചേർത്തു.

വിജിലൻസ് അന്വേഷണമടക്കം എന്തും നേരിടാൻ സുധാകരൻ തയ്യാറാണെന്നും പാച്ചേനി പറഞ്ഞു. മുന്നു തവണ തനിക്ക് നേരെയുണ്ടായ വധശ്രമത്തെ അതിജീവിച്ച നേതാവാണ് സുധാകരൻ കള്ള കേസുകളെ നേരിടാനും അതിജീവിക്കാനും അദ്ദേഹത്തിന് കഴിയുമെന്നും സതീശൻ പാച്ചേനി പറഞ്ഞഹശ വാർത്താ സമ്മേളനത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജും പങ്കെടുത്തു.

തിരുവനന്തപുരത്ത് സുധാകരനും അന്വേഷണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ കളവാണെന്ന് പറഞ്ഞിരുന്നു. ട്രസ്റ്റിനെ പറ്റിയും സ്‌കൂളിനെ പറ്റിയും വിജിലൻസിന് അന്വേഷിക്കാം. തനിക്കെതിരെ പരാതി നൽകിയാളുടെ വിശ്വാസ യോഗ്യത സർക്കാർ പരിശോധിക്കണമെന്നും സുധാകരൻ പറഞ്ഞു. പരാതി ഉന്നയിച്ച പ്രശാന്ത് ബാബു തന്റെ ഡ്രൈവറായിരുന്നില്ലെന്നും ഡിസിസി ഓഫീസ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നില്ലെന്നും സുധാകരൻ പറഞ്ഞു.

അദ്ദേഹം കോൺഗ്രസിന്റെ മുൻസിപ്പൽ കൗൺസിലർ ആയിരുന്നു. അദ്ദേഹത്തിന് ജോലി നൽകിയത് പാർട്ടിയാണ്. അതിലേറെ നന്ദികേട് കാട്ടിയതിനാണ് പാർട്ടി പുറത്താക്കിയത്. തന്നെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ ആളാണെന്നും സുധാകരൻ പറഞ്ഞു. വിശ്വാസയോഗ്യമായ ഒരാളുടെ പരാതിയിലാണ് സർക്കാർ കേസ് എടുത്തതെങ്കിൽ അത് മനസിലാക്കാൻ കഴിയും. ലക്ഷങ്ങളുടെ തിരിമറി നടത്തിയതിന് ഇയാളെ ബാങ്കിൽ നിന്ന് പുറത്താക്കിയത് കോൺഗ്രസ് അല്ല. സിപിഎം ആണ്-സുധാകരൻ ആരോപിച്ചു.

എയർപോർട്ടിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് നിരവധി പേരിൽ നിന്നാണ് ഇയാൾ പണം വാങ്ങിയത. ഇങ്ങനെയൊരാൾ പറയുന്നതിന് അനുസരിച്ച് എംപിക്കെതിരെ കേസ് എടുക്കമ്പോൾ അനുവർത്തിക്കേണ്ട മുൻ കരുതൽ പാലിച്ചിട്ടുണ്ടോയെന്ന് ഭരണകൂടം ചിന്തിക്കണമെന്ന് കെ സുധാകരൻ പറഞ്ഞു.