- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെപിസിസിക്ക് ആരോടും വിദ്വേഷമില്ല; ഉമ്മൻ ചാണ്ടിയും രമേഷ് ചെന്നിത്തയലും യു.ഡി.എഫ് യോഗം ബഹിഷ്കരിച്ചതിൽ പ്രതികരണവുമായി കെ സുധാകരൻ എംപി; യോഗത്തിൽ വിട്ടു നിൽക്കുന്നത് പാർട്ടിയോടുള്ള വെല്ലുവിളിയാണോയെന്നത് അവരോട് തന്നെ ചോദിക്കണമെന്നും അധ്യക്ഷൻ
കണ്ണൂർ: യു.ഡി.എഫ് യോഗത്തിൽ വിട്ടു നിൽക്കുന്നത് പാർട്ടിയോടുള്ള വെല്ലുവിളിയാണോയെന്നത് ഉമ്മൻ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും ചോദിക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. കണ്ണുരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും യു.ഡി.എഫ് യോഗം ബഹിഷ്‌കരിച്ചതിനെ കുറിച്ചു പ്രതികരിക്കുകയായിരുന്നു സുധാകരൻ.
' കെപിസിസിക്ക് ആരോടും വിദ്വേഷമോ വൈരാഗ്യമോ അഭിപ്രായ ഭിന്നതയോയില്ല. കോൺഗ്രസിൽ എല്ലാ കാര്യത്തിലും അഭിപ്രായ ഭിന്നതകളുണ്ടായിട്ടുണ്ട്. പാർട്ടിയെ ഒറ്റക്കൊട്ടായി മുൻപോട്ടു കൊണ്ടു പോകും വിട്ടു നിൽക്കുന്നതിനെ കുറിച്ച് ഞാനല്ല മറുപടി പറയേണ്ടത് നിങ്ങൾ അവരോട് പോയി ചോദിക്കണം മമ്പറം ദിവാകരൻ ഉന്നയിച്ച ആരോപണങ്ങളോട് സുധാകരൻ പ്രതികരിച്ചില്ല.
ഇന്നലെ തലശേരിയിൽ നടത്തിയ വാർത്താ സമ്മേളനത്തിത്തിൻ മമ്പറം ദിവാകരൻ അതിരൂക്ഷമായ വിമർശനം കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരെ ഉന്നയിച്ചിരുന്നു
മറുനാടന് മലയാളി ബ്യൂറോ