- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്റെ കുട്ടികളെ തൊടുന്നോ? സിപിഎം ഈ തീക്കളി നിർത്തിക്കോ; അല്ലെങ്കിൽ അതവസാനിപ്പിക്കാനുള്ള മാർഗങ്ങളെ പറ്റി കോൺഗ്രസ് ചിന്തിക്കും; ഡിബി കോളേജിൽ കെഎസ്യു വിജയത്തിന് പിന്നാലെ സിപിഎം നടത്തുന്ന ആക്രമണ പരമ്പരകളിൽ താക്കീതുമായി കെ സുധാകരൻ
കൊല്ലം: പ്രവർത്തകര വികാരത്തിനൊപ്പം നിൽക്കുന്ന കെ സുധാകരനോളം പോന്നൊരു നേതാവ് ഇന്ന് കേരളത്തിലെ കോൺഗ്രസിൽ ഇല്ല. ശാസ്താംകോട്ട ഡി.ബി കോളജിൽ കെഎസ.യു നേടിയ ചരിത്ര വിജയത്തിന് പിന്നാലെ സിപിഎം ആക്രമണ പരമ്പര തന്നെയാണ് നടത്തുന്നത്. ഈ സംഭവത്തിലും താക്കീതുമായി സുധാകരൻ രംഗത്തുവന്നു. ഇതോടെ കടുത്ത ഭാഷയിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ കെ.സുധാകരനും രംഗത്തെത്തി. കോളജ് തിരഞ്ഞെടുപ്പിൽ തോറ്റതിന്റെ പേരിൽ കെഎസ്‌യുക്കാരുടെ വീടുകൾ കേറി മാതാപിതാക്കളെയടക്കം ആക്രമിക്കാൻ സിപിഎമ്മിന് നാണമില്ലേയെന്നും അദ്ദേഹം ചോദിക്കുന്നു.
സിപിഎമ്മിനോടും കേരള പൊലീസിനോടും കൂടി പറയുകയാണ്. 'ശാസ്താംകോട്ടയിൽ നിങ്ങൾ നടത്തുന്ന തീക്കളി ഉടൻ അവസാനിപ്പിക്കണം. ഇല്ലെങ്കിൽ അതവസാനിപ്പിക്കാനുള്ള മാർഗങ്ങളെ പറ്റി കോൺഗ്രസ് ചിന്തിക്കും.' അദ്ദേഹം കുറിച്ചു
കുറിപ്പ് വായിക്കാം:
'ശാസ്താംകോട്ടയിൽ ദേവസ്വം ബോർഡ് കോളജ് ഇലക്ഷൻ തോറ്റതിന്റെ പേരിൽ കെഎസ്‌യുക്കാരുടെ വീടുകൾ കേറി മാതാപിതാക്കളെയടക്കം ആക്രമിക്കാൻ സിപിഎമ്മിന് നാണമില്ലേ? അക്രമികൾക്ക് കൂട്ടുനിൽക്കാനാണോ കാക്കിയുമിട്ട് കേരള പൊലീസ് നടക്കുന്നത്? ആക്രമണ വിധേയമായ വീടുകളിൽ കേറി പൊലീസ് തല്ലു കൊണ്ടവരുടെ മാതാപിതാക്കളെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്യുകയാണ്. പൊലീസിന്റെ തണലിലാണ് സിപിഎം ഗുണ്ടാവിളയാട്ടം നടത്തുന്നത്.
ഇത് നീതിരഹിതവും പക്ഷപാതപരവുമായ സമീപനമാണ്. അർധരാത്രിയിൽ കോൺഗ്രസ് പ്രവർത്തകരുടെ വീട്ടിൽ കേറി തെരുവു ഗുണ്ടകളെ ഓർമിപ്പിക്കുന്ന വിധത്തിൽ സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തുന്ന ചില പൊലീസ് ഏമാന്മാരുടെ ദൃശ്യങ്ങൾ നവ മാധ്യമങ്ങളിൽ കണ്ടു.
ഡിജിപിയും ഡിഐജിയുമടക്കം ഉന്നത പൊലീസുദ്യോഗസ്ഥരോട് സിപിഎം ഗുണ്ടകളെയും പൊലീസിനെയും നിലയ്ക്കു നിർത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. കള്ളക്കേസിൽ അകത്താക്കിയ കുട്ടികളെ എത്രയും പെട്ടെന്ന് പുറത്തിറക്കിയിരിക്കും. സിപിഎമ്മിനോടും കേരള പൊലീസിനോടും കൂടി പറയുകയാണ്,
ശാസ്താംകോട്ടയിൽ നിങ്ങൾ നടത്തുന്ന തീക്കളി ഉടൻ അവസാനിപ്പിക്കണം. ഇല്ലെങ്കിൽ അതവസാനിപ്പിക്കാനുള്ള മാർഗങ്ങളെ പറ്റി കോൺഗ്രസ് ചിന്തിക്കും'.
മറുനാടന് മലയാളി ബ്യൂറോ