- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കണ്ണൂരിൽ കൊവിഡിനെ ചൊല്ലി രാഷ്ട്രീയ യുദ്ധം; വ്യാപനം മുന്നിൽകണ്ട് പ്രവർത്തക്കുന്നതിൽ സർക്കാർ പരാജയമെന്ന് കെ സുധാകരൻ; മരണ നിരക്കിലും കള്ളം പറയുന്നെന്ന് എംപിയുടെ ആരോപണം; രണ്ടാം തരംഗത്തിലും ഒറ്റക്കെട്ടായ പ്രവർത്തനം വേണം; രാഷ്ട്രീയം പ്രകടിപ്പിക്കുന്നത് ജനദ്രോഹമെന്ന് പി ജയരാജന്റെ മറുപടി
കണ്ണൂർ: കണ്ണൂരിൽ കൊ വിഡിനെ ചൊല്ലി രാഷ്ട്രീയയുദ്ധം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനം കോവിഡിന്റെ വ്യാപനം തടയാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് കഴിഞ്ഞില്ലെന്ന് കെ.സുധാകരൻ എംപി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. വ്യാപനം മുൻകൂട്ടി കണ്ട് പ്രവർത്തിക്കാൻ സർക്കാരുകൾക്ക് ആയില്ല . ചികിത്സാ സൗകര്യങ്ങൾ അപര്യാപ്തമാവുകയാണ്.
ആളുകൾ ശ്വാസം മുട്ടി മരിക്കുന്ന സ്ഥിതിയാണ്. സർക്കാർ മുഴുവൻ ഫണ്ടും കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കണം. മരണ നിരക്ക് തെറ്റായാണ് സർക്കാർ പറയുന്നത്. പയ്യാമ്പലത്ത് ചരിത്രത്തിൽ ഇല്ലാത്ത തരത്തിലാണ് മൃതദേഹങ്ങൾ എത്തുന്നത് എന്ന് സുധാകരൻ പറഞ്ഞു. എം പിമാർ നിസ്സഹായരാണ്. ഫണ്ട് ഇല്ലാത്തതുകൊണ്ട് ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ് നിലവിൽ ഉള്ളതെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു.
സി പി എമ്മിന്റെ ഓഫീസിൽ നിന്ന് നൽകുന്ന ലിസ്റ്റ് അനുസരിച്ചാണ് കോവിഡ് വളണ്ടിയർമാരെ നിയോഗിക്കുന്നത്. കോവിഡ് രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് സർക്കാർ എന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു. എന്നാൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന കെ.സുധാകരൻ എംപിയുടെ വിമർശനത്തിന് മറുപടിയുമായി ഐ.ആർ പി സി രക്ഷാധികാരിയും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ പി.ജയരാജൻ രംഗത്തുവന്നു.
കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഒരു രാഷ്ട്രീയവും കാണാൻ പാടില്ല എന്നാണ് സിപിഎം നിലപാടെന്നും സർവ്വകക്ഷിയോഗത്തിൽ ഉൾപ്പെടെ എല്ലാവരും ഒന്നിച്ചാണ് പ്രതിരോധ പ്രവർത്തനത്തിന് നേതൃത്വം നൽകിയതെന്നും ജയരാജൻ കണ്ണൂരിൽ പറഞ്ഞു. രണ്ടാം തരംഗത്തിലും ഒറ്റക്കെട്ടായ പ്രവർത്തനമാണ് വേണ്ടത്. അതിനുപകരം രാഷ്ട്രീയം പ്രകടിപ്പിക്കുന്നത് ജനദ്രോഹം ആണെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.